തിരുവനന്തപുരം: രണ്ടാമത് കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പ്രധാന താരമായിരിക്കുകയാണ് തമന്ന. തന്റെ ആദ്യ ചിത്രമായ 'ലഞ്ച് ബ്രേക്ക്' നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചതിന്റെ ആവേശത്തിലായിരുന്നു ഈ ഏഴാം ക്ലാസ്സുകാരി. കുട്ടികളുടെ കേരള അന്താരഷ്ട്ര ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തിലാണ് ലഞ്ച് ബ്രേക്ക് പ്രദര്‍ശിപ്പിച്ചത്. ഈ കുഞ്ഞു ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും സംവിധാനവുമൊക്കെ നിര്‍വഹിച്ചതും ഈ ഏഴാ ക്ലാസുകാരിയാണ്. എട്ടോളം ചലച്ചിത്ര മേളകളിലേക്കാണ് 'ലഞ്ച് ബ്രേക്ക്' എന്ന ഹ്രസ്വചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ഫോട്ടോഗ്രാഫറായ അച്ഛന് അരുണ്‍ സോളില്‍ നിന്നുള്ള പ്രചോദനമാണ് സിനിമയിലേക്ക് തിരിയാണ് പ്രേരിപ്പിച്ചതെന്ന് തമന്ന പറയുന്നു. അച്ഛന്റെ ക്യാമറയിലൂടെയാണ് തമന്ന സിനിമയെ സ്നേഹിച്ച് തുടങ്ങിയത്. സ്കൂളിലെ മത്സരത്തിന്റെ ഭാഗമായി ചെയ്ത ലഞ്ച് ബ്രേക്ക് രണ്ടു മണിക്കൂര്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത് . ക്ലാസ്സിലെ കൂട്ടുകാരെ ഉള്‍ക്കൊള്ളിച്ച് ചുറ്റുപാടുമുള്ള രസകരമായ കാഴ്ചകള്‍ മൊബൈല്‍ ഫോണിലൂടെയാണ് പകര്‍ത്തിയത്. തമന്നയുടെ അനിയത്തിയും നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ തന്മയയ്ക്കൊപ്പം സ്കൂളിലെ അധ്യാപികയും വിദ്യാത്ഥികളുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിനിമയിലൂടെ നല്കുന്ന ആശയങ്ങളാണ് മറ്റേത് മാധ്യമത്തെക്കാളും പ്രേക്ഷകരില്‍ സ്വാധീനം ചെലുത്തുന്നതെന്ന് ഈ കുട്ടി സംവിധായിക പറയുന്നു. നടി പാര്‍വതിയും സംവിധായകന് സനല്‍ കുമാര്‍ ശശിധരനുമാണ് തമന്നയ്ക്ക് പ്രിയപ്പെട്ട സിനിമാക്കാരാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.