ന്യൂഡൽഹി: 51ാമത്
ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരിയിലേക്ക് മാറ്റി. കേന്ദ്ര
വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. 2021 ജനുവരി 16 മുതല്‍ 24വരെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടക്കുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
സംയുക്തമായി ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ചലച്ചിത്രോത്സവം വെര്‍ച്ച്വലായും ഭൗതികമായുമുളള ഹൈബ്രിഡ് രീതിയിലായിരിക്കും നടപ്പാക്കുക. അടുത്തിടെ സംഘടിപ്പിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പാലിച്ച കോവിഡുമായി ബന്ധപ്പെട്ട എല്ലാ മാനദണ്ഡങ്ങളും കര്‍ശനമായും നടപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
നവംബർ 20 മുതൽ 28 വരെയാണ് 51ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഗോവയിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്നത്. ഗോവന്‍ മുഖ്യമന്ത്രി ഡോ: പ്രമോദ് സാവന്തുമായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി
പ്രകാശ് ജാവദേക്കർ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
അന്താരാഷ്ട്ര ചലച്ചിത്രോത്സവ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ട് 2021 ജനുവരി 16 മുതല്‍ 24 വരെ സംയുക്തമായി ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നതിനു തീരുമാനിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
2020 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കാനിരുന്ന 51ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2021 ജനുവരി 16 മുതൽ 24 ലേക്ക് മാറ്റി- വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സർക്കാരിന്റെ പ്രധാന ചലച്ചിത്ര മേളയാണ് ഐഎഫ്എഫ്ഐ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.