• HOME
 • »
 • NEWS
 • »
 • film
 • »
 • IFFI 2021 | IFFI ഇനി വീട്ടിലിരിന്നും കാണാം; വെര്‍ച്വല്‍ രജിസ്‌ട്രേഷന്‍ തുടരുന്നു

IFFI 2021 | IFFI ഇനി വീട്ടിലിരിന്നും കാണാം; വെര്‍ച്വല്‍ രജിസ്‌ട്രേഷന്‍ തുടരുന്നു

ഡെലിഗേറ്റ്, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വെര്‍ച്വല്‍ രജിസ്‌ട്രേഷന്‍ നടക്കുന്നത്

 • Last Updated :
 • Share this:
  ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ IFFI കാണാന്‍ ഇനി ഫെസ്റ്റിവല്‍ വേദിയായ ഗോവയില്‍ എത്തണമെന്ന് നിര്‍ബന്ധമില്ല. ഇന്റര്‍ കണക്ഷന്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ വീട്ടിലിരുന്നും ഫെസ്റ്റിവല്‍ കാണാന്‍ സാധിക്കും.

  ഈ മാസം 20 മുതല്‍ 28 വരെയാണ് നടക്കുന്ന 52-ാമത് ഇന്റര്‍നാഷണല്‍ ഫിലീം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ വെര്‍ച്വല്‍ രജിസ്‌ട്രേഷന്‍ തുടരുകയാണ്.

  ഡെലിഗേറ്റ്, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വെര്‍ച്വല്‍ രജിസ്‌ട്രേഷന്‍ നടക്കുന്നത്. ഇതില്‍ വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വെര്‍ച്വല്‍ ഫെസ്റ്റിവലില്‍ സൗജന്യമായി പങ്കെടുക്കാം.

  സാധാരണ ഡെലിഗേറ്റുകള്‍ക്ക് 200 രൂപയാണ് (18 % ജിഎസ്ടി കൂടാതെ) രജിസ്‌ട്രേഷനുള്ള ഫീസ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്കൊപ്പം ഉദ്ഘാടന, സമാപന ചടങ്ങുകളും മാസ്റ്റര്‍ ക്ലാസ്, ഇന്‍ കോണ്‍വര്‍സേഷന്‍ എന്നീ പരിപാടികളും വെര്‍ച്വല്‍ മാതൃകയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കാണാവുന്നതാണ്.

  കാര്‍ലോസ് സോറ സംവിധാനം ചെയ്ത സ്പാനിഷ് മ്യൂസിക്കല്‍ ഡ്രാമ ചിത്രം 'ദ് കിംഗ് ഓഫ് ഓള്‍ ദ് വേള്‍ഡ്' ആണ് ഇത്തവണത്തെ ഐഎഫ്എഫ്‌ഐയുടെ ഉദ്ഘാടന ചിത്രം.

  Also Read - CJI NV Ramana | ചാനൽ ചർച്ചകൾ കൂടുതൽ മലിനീകരണം സൃഷ്ടിക്കുന്നു, എല്ലാവർക്കും തങ്ങളുടേതായ അജണ്ടയുണ്ട്: ചീഫ് ജസ്റ്റിസ് എൻ വി രമണ

  റഷ്യന്‍ ചലച്ചിത്രകാരന്‍ ആന്ദ്രേ കൊഞ്ചലോവ്‌സ്‌കി, ഹംഗേറിയന്‍ ചലച്ചിത്രകാരന്‍ ബേല താര്‍ എന്നിവരുടെ റെട്രോസ്‌പെക്റ്റീവുകളും മേളയിലുണ്ട്.

  രജിസ്റ്റര്‍ ചെയ്യാന്‍ ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

  https://virtual.iffigoa.org/

  സംസ്ഥാന സർക്കാരിന്റെ സ്വന്തം OTT പ്ലാറ്റ്ഫോം; 'ചിത്രാഞ്ജലി' മാർച്ചിൽ നിലവിൽവരും

  തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് തീയറ്ററുകൾ (Theatres) അടഞ്ഞു കിടന്നിരുന്ന സമയത്താണ് സ്വന്തമായി  ഒടിടി (OTT)  പ്ലാറ്റ്ഫോം എന്ന ആശയം ചലച്ചിത്ര വികസന കോർപ്പറേഷൻ (Kerala State Film Development Corporation) മുന്നോട്ടുവച്ചത്‌.

  ഈ ആശയത്തിന് സർക്കാരിന്റെ അംഗീകാരം കൂടി ലഭിച്ചതോടെ തുടർ നടപടികൾ വേഗത്തിലായി. കരാറിന്  ഏഴ് കമ്പനികളാണ് രംഗത്തുള്ളത്. ഇതിൽ ഒരു കമ്പനിയെ അടുത്തമാസം തെരഞ്ഞെടുക്കും. കമ്പനിയെ തെരഞ്ഞെടുത്ത ശേഷം മൂന്ന് മാസംകൊണ്ട് ഒ ടി ടി  പ്ലാറ്റ്ഫോം യാഥാർത്ഥ്യമാക്കാനാണ്  ചലച്ചിത്ര വികസന കോർപ്പറേഷന്റെ തീരുമാനം.

  രണ്ടു വർഷത്തേക്ക് ഒ ടി ടി  പ്ലാറ്റ്ഫോം വാടകയ്ക്ക് എടുക്കും. അടുത്ത അഞ്ചു വർഷത്തേക്ക് ആറ് കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. വാടക ഇനത്തിൽ അടക്കമുള്ള ചെലവാണിത്. കലാമൂല്യം ഉണ്ടെങ്കിലും തീയറ്ററുകളിൽ ഇടം ലഭിക്കാതെ പോകുന്ന നിരവധി ചിത്രങ്ങൾ മലയാള സിനിമയിലുണ്ട്. അതിനാൽ
  തീയറ്ററുകളിൽ ഇടം കിട്ടാത്ത കലാമൂല്യമുള്ള ചിത്രങ്ങൾക്കാകും സർക്കാർ ഒ ടി ടി യിൽ കൂടുതൽ പരിഗണന ലഭിക്കുക. തീയറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രങ്ങളുമുണ്ടാകും.

  തീയറ്ററുകളിലെ പ്രദർശന കാലാവധിക്കുശേഷം ഈ ചിത്രങ്ങൾ സർക്കാർ ഒ ടി ടിയിലേക്ക് എത്തും. പ്രൊഡ്യൂസർമാർക്ക് സാമ്പത്തികപരമായി കൈത്താങ്ങേകുക എന്നതാണ്  ഒ ടി ടി  പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്ന് ചലച്ചിത്ര വികസന കോർപ്പറേഷൻ എം ഡി എൻ മായ ന്യൂസ് 18 നോട് പറഞ്ഞു. നെറ്റ്ഫ്ലിക്സ്, ആമസോൺ അടക്കമുള്ള ഒ ടി ടി പ്ലാറ്റഫോമുകളേക്കാൾ കുറഞ്ഞനിരക്കിൽ സിനിമകൾ പ്രേക്ഷകരിലെത്തിക്കുമെന്നും ചലച്ചിത്ര വികസന കോർപ്പറേഷൻ എം ഡി വ്യക്തമാക്കി.

  Also Read- Kurup| കുറുപ്പിനെ തീയറ്റർ ഉടമകൾ വഞ്ചിച്ചെന്ന്; തീയറ്ററിലെ 50 ശതമാനം പ്രവേശനത്തിൽ തട്ടിപ്പെന്ന് സൂചന; നടപടിയുമായി FEUOK

  സർക്കാർ സ്വന്തമായി ഒ ടി ടി  പ്ലാറ്റ്ഫോം പുറത്തിറക്കുന്നു എന്ന വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെ ആശങ്ക പ്രകടിപ്പിച്ച് തീയറ്റർ ഉടമകൾ രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ ഒ ടി ടി  പ്ലാറ്റ്ഫോം സിനിമാ തീയറ്ററുകളുടെ വരുമാനത്തെ ബാധിക്കുമോ എന്ന ആശങ്കയാണ് തീയറ്റർ ഉടമകൾ മുന്നോട്ടുവച്ചിരുന്നത്‌. എന്നാൽ സർക്കാർ ഒ ടി ടി  പ്ലാറ്റ്ഫോമിന്റെ കാര്യത്തിൽ തീയറ്റർ ഉടമകൾക്ക് ആശങ്കവേണ്ടെന്ന്  ചലച്ചിത്ര വികസന കോർപ്പറേഷൻ വ്യക്തമാക്കി.
  Published by:Karthika M
  First published: