• HOME
 • »
 • NEWS
 • »
 • film
 • »
 • IFFK 2022 | ക്ലാര സോളയ്ക്ക് സുവര്‍ണ ചകോരം; 'കൂഴങ്കൽ' മികച്ച ജനപ്രിയ സിനിമ; ഐഎഫ്എഫ്കെ സമാപിച്ചു

IFFK 2022 | ക്ലാര സോളയ്ക്ക് സുവര്‍ണ ചകോരം; 'കൂഴങ്കൽ' മികച്ച ജനപ്രിയ സിനിമ; ഐഎഫ്എഫ്കെ സമാപിച്ചു

നിശാഗന്ധിയില്‍ നടന്ന സമാപനച്ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം സമ്മാനിച്ചത്. സജി ചെറിയാന്‍റെ അധ്യക്ഷതയിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ആണ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

iffk-2022

iffk-2022

 • Share this:
  തിരുവനന്തപുരം: ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (IFFK 2022) സമാപിച്ചു. മേളയിലെ മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം പുരസ്ക്കാരം കോസ്റ്റാറിക്കൻ ചിത്രമായ 'ക്ലാര സോള'യ്ക്ക് (Clara Sola) ലഭിച്ചു. നതാലി മെസെന്റാണ് ചിത്രം സംവിധാനം ചെയ്തത്. 20 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് ഈ പുരസ്‌കാരം. 'കാമില കംസ് ഔട്ട് ടുനൈറ്റ്' ഒരുക്കിയ ഐനസ് മരിയ മാറിനോവയാണ് മികച്ച സംവിധായികയ്ക്കുള്ള രജത ചകോരം. തമിഴ് ചലച്ചിത്രമായ 'കൂഴങ്കൽ' മികച്ച ജനപ്രിയ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. ഓഡിയന്‍സ് പോള്‍ അവാര്‍ഡിനൊപ്പം ജൂറി പുരസ്കാരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ഈ ചിത്രത്തിനാണ്.

  മികച്ച അന്തര്‍ദേശീയ ചിത്രത്തിനുള്ള ഫിപ്രസ്കി പുരസ്കാരം ഡിന ആമെര്‍ സംവിധാനം ചെയ്‍ത യു റിസെംബിള്‍ മി എന്ന ചിത്രത്തിനാണ്. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്കി പുരസ്കാരം ആര്‍ കെ ക്രിഷാന്തിന്‍റെ ആവാസവ്യൂഹത്തിനാണ്. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ഈ ചിത്രത്തിനാണ്. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്എഫ്എസ്ഐ കെ ആര്‍ മോഹനന്‍ അവാര്‍ഡ് ഐ ആം നോട്ട് ദ് റിവര്‍ ഝലം എന്ന ചിത്രം ഒരുക്കിയ പ്രഭാഷ് ചന്ദ്രയും നിഷിധോ ഒരുക്കിയ താര രാമാനുജനും പങ്കിട്ടു. നിശാഗന്ധിയില്‍ നടന്ന സമാപനച്ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം സമ്മാനിച്ചത്. സജി ചെറിയാന്‍റെ അധ്യക്ഷതയിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ആണ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

  ബോളിവുഡ് അഭിനേതാവ് നവാസുദ്ദീന്‍ സിദ്ദിഖി വിശിഷ്ടാതിഥിയായിരുന്ന ചടങ്ങില്‍ സാഹിത്യകാരന്‍ ടി പത്മനാഭന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, മന്ത്രി വി എന്‍ വാസവന്‍, വി കെ പ്രശാന്ത് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി സുരേഷ് കുമാര്‍, ജൂറി ചെയര്‍മാന്‍ ഗിരീഷ് കാസറവള്ളി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, അക്കാദമി സെക്രട്ടറി സി അജോയ് തുടങ്ങിയവർ പങ്കെടുത്തു.

  ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ടി. പദ്മനാഭൻ

  നടിയെ ആക്രമിച്ച കുറ്റവാളി എത്രവലിയവനായാലും ശിക്ഷിക്കപ്പെടണമെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. ഞാന്‍ നിയമം പഠിച്ചയാളാണ്. ഞാന്‍ കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. തൊഴില്‍ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഇനിയും വെളിച്ചത്ത് വരേണ്ടതുണ്ട്. നടി അക്രമിക്കപ്പെട്ട ശേഷമാണ് ഹേമ കമ്മീഷന്‍ അല്ലെങ്കില്‍ കമ്മിറ്റി എന്താണെന്ന് പറയേണ്ടതെന്ന് അറിയില്ല'- ടി പദ്മനാഭൻ പറഞ്ഞു.

  ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇനിയും വെളിച്ചം കാണാതെ ഇരിക്കരുത്. ഈ സര്‍ക്കാര്‍ അത് ചെയ്യണം. ഈ സര്‍ക്കാരിനേ അത് സാധിക്കൂ. ഇല്ലെങ്കില്‍ ഭാവി തലമുറ മാപ്പ് തരില്ല. തെറ്റ് ചെയ്തവര്‍ അനുഭവിക്കണം. ഇതൊന്നും കണ്ടില്ലെന്ന് നടിക്കാതെ ഇവിടെ ഒരു താരചക്രവര്‍ത്തിമാര്‍ക്കും വാഴാന്‍ കഴിയില്ല.- ടി പത്മനാഭന്‍ പറഞ്ഞു.

  Summary- The 26th Kerala International Film Festival (IFFK 2022) has come to an end. The Costa Rican film 'Clara Sola' won the Golden Chakoram Award for Best Film at the festival. The film is directed by Natalie Mesent. The award carries a cash prize of Rs 20 lakh, a plaque and a certificate
  Published by:Anuraj GR
  First published: