തിരുവനന്തപുരം: 26ാമത് രാജ്യാന്തര ചലച്ചിത്ര മേള കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി സജി ചെറിയാന് അറിയിച്ചു.
2022 ഫെബ്രുവരി നാല് മുതല്‍ 11 വരെയാണ് തിരുവനന്തപുരത്ത് വെച്ച് ഐഎഫ്എഫ്കെ നടക്കാനിരുന്നത്. തീയറ്ററുകൾ മരക്കാർ കൊണ്ടുപോയതോടെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 26 -ാമത് രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു.
ആന്തോളജി ചിത്രം 'ദി ഹോമോസാപിയന്‍സ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
ഡ്രീം ഫോര്‍ ബിഗ് സ്ക്രീന്‍ ആന്റ് വില്ലേജ് മൂവി ഹൗസിന്റെ ബാനറിൽ അഖില്‍ ദേവ് എം.ജെ., ലിജോ ഗംഗാധരന്, വിഷ്ണു വി. മോഹന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'ദി ഹോമോസാപിയന്‍സ്' (The Homosapiens) എന്ന മലയാളം ആന്തോളജി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
'കുട്ടിയപ്പനും ദൈവദൂതരും' എന്ന ചിത്രത്തിനു ശേഷം ഗോകുല്‍ ഹരിഹരൻ, എസ്.ജി. അഭിലാഷ്, നിഥിന് മധു ആയുര്‍, പ്രവീണ്‍ പ്രഭാകര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'ദി ഹോമോസാപ്പിയന്‍സ്' എന്ന മലയാളം ആന്തോളജി ചിത്രത്തിന് നാല് സെഗ്മെന്റുകളാണ് ഉള്ളത്. മുപ്പതു മിനിറ്റ് വീതമുള്ള നാല് കഥകളാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
കണ്ണന് നായര്‍, ആനന്ദ് മന്മഥന്, ജിബിന്‍ ഗോപിനാഥ്, ധനിൽ കൃഷ്ണ, ബിജില്‍ ബാബു രാധാകൃഷ്ണന്, ദേവൂട്ടി ദേവു (ദക്ഷ വി. നായർ).
അപർണ സരസ്വതി, അനീറ്റ സെബാസ്റ്റ്യൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സ്ത്രീപക്ഷ ആന്തോളജി സിനിമയായ 'ദി ഹോമോസാപിയൻസിൽ' ആധുനിക മനുഷ്യന്റെ മുഖമൂടിയണിഞ്ഞ പ്രാകൃത മനുഷ്യൻ എന്ന കാഴ്ച്ചപ്പാടിലാണ് അവതരിപ്പിക്കുന്നത്. ഇന്നത്തെ മനുഷ്യന്റെ ചിന്തകളിൽ എത്ര തന്നെ ആധുനികത നിറഞ്ഞാലും അവന്റെ ഉള്ളിൽ വിട്ടു മാറാത്ത മതം, ജാതി, പുരുഷ മേധാവിത്വം എന്നിങ്ങനെയുള്ള മനസ്സുകളെ വിലയിരുത്തുകയുമാണ് ഈ ചിത്രത്തിലൂടെ.
വിഷ്ണു രവി രാജ്, എ.വി. അരുണ്‍ രാവണ്‍, കോളിന്‍സ് ജോസ്, മുഹമ്മദ് നൗഷാദ് എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. ഗോകുല്‍ ഹരിഹരന്,
വിഷ്ണു രാധാകൃഷ്ണന്, മുഹമ്മദ് സുഹൈല്‍, അമല്‍ കൃഷ്ണ എന്നിവർ തിരക്കഥ എഴുതുന്നു.
അജിത് സുധ്ശാന്ത്, അശ്വന്,സാന്ദ്ര മരിയ ജോസ് എന്നിവരുടെതാണ് സംഭാഷണം. ചിത്രസംയോജനം- ശരണ്‍ ജി.ഡി., എസ്.ജി. അഭിലാഷ്, സംഗീതം- ആദര്‍ശ് പി.വി., റിജോ ജോണ്‍, സബിന്‍ സലിം, ഗാനരചന- സുധാകരന് കുന്നനാട്, പ്രൊഡക്ഷന്‍ കണ്ട്രോളര്- രാമു മംഗലപ്പള്ളി,
ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഹരി പ്രസാദ്, അസ്സോസിയേറ്റ് ഡയറക്ടര്‍- അശ്വന്, സുഖില്‍ സാന്‍, അസിസ്റ്റന്റ് ഡയറക്ടര്‍- ജേര്ലിന്, സൂര്യദേവ് ജി., ബിപിന്‍ വൈശാഖ്, ടിജോ ജോര്‍ജ്, സായി കൃഷ്ണ, പാര്ത്ഥന്, പ്രവീണ്‍ സുരേഷ്, ഗോകുല്‍ എസ്.ബി., ആര്‍ട്ട്- ഷാന്റോ ചാക്കോ, അന്‍സാര്‍ മുഹമ്മദ് ഷെരിഫ്, കോസ്റ്റ്യൂം- ഷൈബി ജോസഫ്, സാന്ദ്ര മരിയ ജോസ്, മേക്കപ്പ്-സനീഫ് ഇടവ, അര്ജുന് ടി.വി.എം., സ്റ്റണ്ട്- ബാബു ഫൂട്ട് ലൂസേഴ്സ്, കൊറിയോഗ്രാഫി- സജീഷ് ഫൂട്ട് ലൂസേഴ്സ്, സ്റ്റില്‍സ്- ശരത് കുമാര്‍ എം., ശിവ പ്രസാദ് നേമം, പരസ്യകല- മാ മി ജോ, ക്രിയേറ്റീവ് സപ്പോർട്ട് - വിഷ്ണു വി.എസ്., ഓൺലൈൻ പി.ആർ.- സി.എൻ.എ., പി.ആർ.ഒ. - എ.എസ്. ദിനേശ്.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.