• HOME
  • »
  • NEWS
  • »
  • film
  • »
  • IFFK ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 30 വരെ നീട്ടി

IFFK ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 30 വരെ നീട്ടി

IFFK

IFFK

  • Last Updated :
  • Share this:
    തിരുവനന്തപുരം: 2018 ഡിസംബര്‍ ഏഴു മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന 23 ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് അപേക്ഷിക്കാവുന്ന അവസാന തീയതി നവംബര്‍ 30 വരെ നീട്ടി.

    വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിരുന്ന ക്വാട്ട കഴിഞ്ഞിരുന്നെങ്കിലും വിവിധ സ്ഥാപനങ്ങളില്‍നിന്നുള്ള അഭ്യര്‍ത്ഥന മാനിച്ച്‌ വിദ്യാര്‍ത്ഥികളുടെ ഡെലിഗേറ്റ് രജിസ്ട്രേഷനുള്ള സമയം നീട്ടുകയായിരുന്നു.

    https://registration.iffk.in/ എന്ന വെബ്സൈറ്റില്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. ഓഫ് ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ശാസ്തമംഗലത്തെ ചലച്ചിത്ര അക്കാദമി ഓഫീസില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തവണ 2000 രൂപയാണ് ഡെലിഗേറ്റ് ഫീ.

    നഷ്ടമായത് നല്ലൊരു സുഹൃത്തിനെയെന്ന് മമ്മൂട്ടി

    ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരേണ്ടതാണ്. മുന്‍വര്‍ഷങ്ങളില്‍ മേളയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രജിസ്ട്രേഷന്‍ നമ്പര്‍ /രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പര്‍ / ഇ-മെയില്‍ വിലാസം ഇവയില്‍ ഏതെങ്കിലുമൊന്ന് അറിയിച്ചാല്‍ മതി.
    First published: