• HOME
 • »
 • NEWS
 • »
 • film
 • »
 • 'കമ്മ്യൂണിസ്റ്റുകളെല്ലാം ക്രിമിനലുകൾ; കേരളത്തിലെ കാര്യമറിയില്ല; കമ്മ്യൂ​ണി​സം ലോകം വലിച്ചെറിഞ്ഞ ചെമ്പുനാണയം': IFFK ആദരിച്ച ബേല താർ

'കമ്മ്യൂണിസ്റ്റുകളെല്ലാം ക്രിമിനലുകൾ; കേരളത്തിലെ കാര്യമറിയില്ല; കമ്മ്യൂ​ണി​സം ലോകം വലിച്ചെറിഞ്ഞ ചെമ്പുനാണയം': IFFK ആദരിച്ച ബേല താർ

''കമ്മ്യൂ​ണി​സ്റ്റു​ക​ളെ​ല്ലാം ക്രി​മി​ന​ലു​ക​ളാ​ണ്. ത​ങ്ങ​ളു​ടെ ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മ​നു​ഷ്യ​ത്വ ധ്വം​സ​ന​ങ്ങ​ൾ​ക്കും വേ​ണ്ടി​യു​ള്ള മ​റ​യാ​യാ​ണ് ക​മ്മ്യൂ​ണി​സം ലോ​ക​നേ​താ​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക​മ്മ്യൂ​ണി​സ​വും മാ​ർ​ക്സി​സ​വും എ​ന്താ​ണ് തി​രി​ച്ച​റി​യാ​ത്ത​വ​രാ​ണ് ഇ​വ​രി​ൽ ന​ല്ലൊ​രു വി​ഭാ​ഗ​വും. കേ​ര​ള​ത്തി​ലെ കാ​ര്യം എ​നി​ക്ക​റി​യി​ല്ല''

 • Share this:

  തിരുവനന്തപുരം: 27ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സംസ്ഥാന സർക്കാർ സമ്മാനിച്ചത് പ്രശസ്ത ഹംഗേറിയൻ സംവിധായകൻ ബേല താറിനാണ്. സാംസ്കാരിക മന്ത്രി വി എൻ വാസവനാണ് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചത്.

  കമ്മ്യൂണിസ്റ്റുകളെയും കമ്മ്യൂണിസത്തെയും ശക്തമായി എതിർക്കുന്ന വ്യക്തികൂടിയാണ് ബേല താർ. കമ്മ്യൂണിസം ലോകം വലിച്ചെറിഞ്ഞ ചെമ്പുനാണയമാണെന്നും കമ്മ്യൂണിസ്റ്റുകളെല്ലാം ക്രിമിനലുകളാണെന്നും മാധ്യമം പത്രത്തിലെ അഭിമുഖത്തിൽ അദ്ദേഹം തുറന്നടിക്കുന്നു.

  ”ലോ​കം വ​ലി​ച്ചെ​റി​ഞ്ഞ ചെ​മ്പു​നാ​ണ​യ​മാ​ണ് ക​മ്മ്യൂ​ണി​സം. കമ്മ്യൂ​ണി​സ​ത്തെ നെ​ഞ്ചോ​ട് ചേ​ർ​ത്തു​പി​ടി​ച്ച എ​ന്‍റെ രാ​ജ്യം ത​ന്നെ​യാ​ണ് അ​തി​നെ വെ​റു​ക്കാ​നും പ​ഠി​പ്പി​ച്ച​ത്. 16 വ​യ​സ്സു​വ​രെ ഞാ​നൊ​രു തീ​വ്ര ക​മ്മ്യൂ​ണി​സ്റ്റാ​യി​രു​ന്നു. പി​ൽ​ക്കാ​ല​ത്ത് ഞാ​ൻ ആ​രാ​ധി​ച്ച​വ​രൊ​ക്കെ വ്യാ​ജ ക​മ്മ്യൂ​ണി​സ്റ്റു​ക​ളാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് അ​തു​വ​രെ ന​ട​ന്ന വ​ഴി​ക​ളി​ൽ തി​രി​ഞ്ഞു​ന​ട​ക്കാ​ൻ പ​ഠി​ച്ച​ത്. ഇ​ന്നു​വ​രെ ഞാ​നൊ​രു ന​ല്ല ക​മ്മ്യൂ​ണി​സ്റ്റി​നെ ക​ണ്ടി​ട്ടി​ല്ല. കമ്മ്യൂ​ണി​സ്റ്റു​ക​ളെ​ല്ലാം ക്രി​മി​ന​ലു​ക​ളാ​ണ്. ത​ങ്ങ​ളു​ടെ ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മ​നു​ഷ്യ​ത്വ ധ്വം​സ​ന​ങ്ങ​ൾ​ക്കും വേ​ണ്ടി​യു​ള്ള മ​റ​യാ​യാ​ണ് ക​മ്മ്യൂ​ണി​സം ലോ​ക​നേ​താ​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക​മ്മ്യൂ​ണി​സ​വും മാ​ർ​ക്സി​സ​വും എ​ന്താ​ണ് തി​രി​ച്ച​റി​യാ​ത്ത​വ​രാ​ണ് ഇ​വ​രി​ൽ ന​ല്ലൊ​രു വി​ഭാ​ഗ​വും. കേ​ര​ള​ത്തി​ലെ കാ​ര്യം എ​നി​ക്ക​റി​യി​ല്ല”- അദ്ദേഹം അഭിമുഖത്തിൽ പറയുന്നു.

  Also Read- ചലച്ചിത്ര മേളയിൽ നൻപകൽ നേരത്ത് മയക്കം പ്രേക്ഷകപ്രീതി നേടിയ ചിത്രം; NETPAC പുരസ്‌കാരം മഹേഷ് നാരായണന്

  ക​മ്മ്യൂണി​സ​ത്തെ ഇ​ത്ര​യും ശ​ക്ത​മാ​യി എ​തി​ർ​ക്കേ​ണ്ട​തു​ണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ- ”ക​മ്മ്യൂ​ണി​സ​ത്തി​ലൂ​ടെ​യും സോ​ഷ്യ​ലി​സ​ത്തി​ലൂ​ടെ​യും ര​ക്ഷ​പ്പെ​ട്ട ഏ​തെ​ങ്കി​ലും രാ​ജ്യ​ത്തെ നി​ങ്ങ​ൾ​ക്ക​റി​യാ​മോ? എ​നി​ക്ക​റി​യി​ല്ല. ചൈ​ന​യു​ടെ പേ​ര് നി​ങ്ങ​ൾ പ​റ​യു​മാ​യി​രി​ക്കും. പ​ക്ഷേ, ചൈ​ന മു​ത​ലാ​ളി​ത്ത രാ​ജ്യ​മാ​ണ്. രാ​ഷ്ട്രീ‍യ പാ​ർ​ട്ടി​യു​ടെ ബാ​ന​റി​ൽ ക​മ്മ്യൂ​ണി​സം ഉ​ണ്ടെ​ന്ന് ക​രു​തി ഭ​ര​ണ​ത്തി​ൽ ആ ​ത​ഴ​മ്പി​ല്ല. ചൈ​ന​യു​ടെ ഇ​ന്ന​ത്തെ പു​രോ​ഗ​തി​ക്ക് കാ​ര​ണം മു​ത​ലാ​ളി​ത്ത​മാ​ണെ​ന്ന് ഞാ​ൻ പ​റ‍യും. കമ്മ്യൂ​ണി​സ​ത്തി​ലൂ​ടെ ത​ക​ർ​ന്ന​ടി​ഞ്ഞ രാ​ജ്യ​ങ്ങ​ളു​ടെ ഒ​രു നി​ര​ത​ന്നെ ന​മു​ക്ക് മു​ന്നി​ലി​ല്ലേ. പോ​ള​ണ്ട്, ഹം​ഗ​റി, ഈ​സ്റ്റ് ജ​ർ​മ​നി, റ​ഷ്യ; സോ​ഷ്യ​ലി​സ​ത്തി​ൽ കെ​ട്ടി​പ്പൊ​ക്കി​യ യുഎ​സ്​എ​സ്​ആ​റി​ന്‍റെ ഗ​തി എ​ന്താ​യി.

  Also Read- ‘എന്നേ കൂവിത്തോൽപ്പിക്കാൻ സാധിക്കില്ല; പോരാട്ടം തുടങ്ങിയത് എസ്എഫ്ഐയിലൂടെ’ IFFK സമാപനച്ചടങ്ങിൽ രഞ്ജിത്

  പ​ഴ​യ ക​മ്മ്യൂ​ണി​സ്റ്റ് രാ​ജ്യ​ങ്ങ​ളെ​ല്ലാം ഇ​ന്ന് ദാ​രി​ദ്ര്യ​ത്തി​ലാ​ണ്. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളെ​ല്ലാം പു​രോ​ഗ​മി​ച്ച​പ്പോ​ഴും പോ​ള​ണ്ട് മാ​ത്രം പു​രോ​ഗ​മി​ച്ചി​ല്ല. എ​ന്തു​കൊ​ണ്ട്? ഇ​ന്ന് ഇ​വി​ടെ​യു​ള്ള ചെ​റു​പ്പക്കാ​ർ കൂ​ടു​ത​ലും തൊ​ഴി​ൽ​തേ​ടി പോ​കു​ന്ന​ത് മ​റ്റ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ്. റു​മേ​നി​യ​യി​ൽ പ​ട്ടി​ണി​യും തൊ​ഴി​ലി​ല്ലാ​യ്മ​യും കാ​ര​ണം പെ​ൺ​കു​ട്ടി​ക​ൾ വ്യ​ഭി​ച​രി​ക്കാ​ൻ വേ​ണ്ടി ഹം​ഗ​റി അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ​രു​ന്നു. കമ്മ്യൂ​ണി​സ്റ്റു​കാ​രു​ടെ ആ​വേ​ശ​മാ​യി​രു​ന്ന വെ​നി​സ്വേ​ല​യു​ടെ​യും ക്യൂ​ബ​യു​ടെ​യും ഇ​പ്പോ​ഴ​ത്തെ സാ​മ്പ​ത്തി​കാ​വ​സ്ഥ എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന​ത​ല്ലേ. ക​മ്മ്യൂ​ണി​സ​ത്തിന്റെ ഒ​പ്പം വ​രു​ന്ന​താ​ണ് ഏ​കാ​ധി​പ​ത്യം. സ്റ്റാ​ലി​ൻ​മു​ത​ൽ കിം ​ജോ​ങ് ഉ​ൻ​വ​രെ എ​ത്ര​യെ​ത്ര ക്രൂ​ര​ന്മാ​രാ​യ ഭ​ര​ണാ​ധി​കാ​രി​ക​ൾ. ഭ​ര​ണം നേ​ടി​യെ​ടു​ക്കാ​ന്‍ മ​ത​വി​ശ്വാ​സി​ക​ളെ പ്രീ​ണി​പ്പി​ക്കു​ക​യും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ വി​ശ്വാ​സ​ദ​ര്‍ശ​ന​ങ്ങ​ള്‍ നി​ഷ്‌​കാ​സ​നം ചെ​യ്തും പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കി​യ ക​മ്മ്യൂ​ണി​സ​ത്തി​ന്‍റെ വ​ള​ർ​ച്ച ച​രി​ത്ര​ത്തി​ലെ ക​റു​ത്ത ഏ​ടാ​ണ്”.

  കമ്മ്യൂ​ണി​സ​ത്തെ വെ​റു​ക്കു​ന്ന താ​ങ്ക​ൾ എ​ന്തു​കൊ​ണ്ട് ഇ​ട​ത് സ​ർ​ക്കാ​ർ സ​മ്മാ​നി​ക്കു​ന്ന ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് പു​ര​സ്കാ​രം നി​ര​സി​ച്ചി​ല്ല എന്ന ചോദ്യത്തിന്, എന്റെ രാഷ്ട്രീയത്തിനല്ല, സിനിമകൾക്കാണ് പുരസ്കാരം നൽകിയതെന്നാണ് വിശ്വസിക്കുന്നതെന്നായിരുന്നു മറുപടി. ”എ​ന്‍റെ രാ​ഷ്ട്രീ​യം ഈ ​സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​തു​കൊ​ണ്ടാ​ണ​ല്ലോ പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. വി​മ​ർ​ശ​ന​ങ്ങ​ളെ​യും പ്ര​തി​ഷേ​ധ​ങ്ങ​ളെ​യും അം​ഗീ​ക​രി​ക്കു​മ്പോ​ഴാ​ണ് നാ​ട് സ്വ​ത​ന്ത്ര​മാ​ണെ​ന്ന് ജ​ന​ത്തി​ന്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഒ​രു കമ്മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​റി​ന് കീ​ഴി​ൽ ഇ​ത്ത​രം ച​ല​ച്ചി​ത്ര​മേ​ള​ക​ൾ സം​ഘ​ടി​പ്പി​ക്കു​മ്പോ​ൾ മ​ന​സ്സി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ട്. ഇ​വി​ടെ വി​മ​ർ​ശ​ന​ത്തി​നും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും വി​ല​ക്കി​ല്ലെ​ന്ന് ഞാ​ൻ കേ​ട്ടി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ഈ ​പു​ര​സ്കാ​രം സ്വീ​ക​രി​ക്കാ​ൻ അ​വ​ശ​ത​യി​ലും ഞാ​നെ​ത്തി​യ​ത്”- ബേല താർ പറയുന്നു.

  Published by:Rajesh V
  First published: