• HOME
  • »
  • NEWS
  • »
  • film
  • »
  • സാമ്പത്തിക രാഷ്ട്രീയ മാറ്റങ്ങള്‍ സംഭവിക്കണം

സാമ്പത്തിക രാഷ്ട്രീയ മാറ്റങ്ങള്‍ സംഭവിക്കണം

  • Last Updated :
  • Share this:
    കെ. അമ്പാടി (ഡയറക്റ്റര്‍, കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ്)

    ചലച്ചിത്ര മേള സംഘടിപ്പിക്കുന്നതിലെ പ്രധാന ലക്ഷ്യം ചലച്ചിത്ര മേഖലയും അതിലെ ടെക്‌നീഷ്യന്മാരും ലോക നിലവാരമുള്ള സിനിമകള്‍ കണ്ട് മനസ്സിലാക്കാനും അത് നമ്മുടെ നാട്ടിലെ സിനിമകളില്‍ പ്രാവര്‍ത്തികമാക്കാനുമാണ്. എല്ലാവരും സിനിമ കാണുന്നത് അതിന്റെ ഒരു ഭാഗം മാത്രമേ ആവുന്നുള്ളൂ. അല്ലെങ്കില്‍ ഒരു മാസ്സ് കമ്മ്യൂണിക്കേഷന്‍ പ്ലാറ്റുഫോം പോലെ എല്ലാവരും വന്ന് സിനിമ കണ്ട് പോവുക എന്നതല്ല. കണ്ട് പോകുന്നത് തീര്‍ത്തും നൈമിഷികം മാത്രം. അങ്ങനെയാണ് ഐഎഫ്എഫ്‌കെ നടക്കേണ്ടത് അല്ലെങ്കില്‍ അതാണ് ഐഎഫ്എഫ്‌കെ.

    ഇന്റര്‍നെറ്റിന്റെ കാലത്തും മേളയില്‍ വരുന്ന ചിത്രങ്ങള്‍ വേറിട്ട് നില്‍ക്കുന്നു. തിയേറ്റര്‍ റിലീസ് ഇല്ലാതെ, രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞു മാത്രം ഇന്റര്‍നെറ്റില്‍ പുറത്തു വിടുന്നതുമായ ചിത്രങ്ങളാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളക്കെത്തുന്നത്. അത്തരം സിനിമകള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ കണ്ട് ഇവിടെ അത്തരം ചിത്രങ്ങള്‍ ഉണ്ടാവണം. ഒരു പക്ഷെ സാധാരണ കാഴ്ചക്കാരനും സിനിമ എടുത്തേക്കാം. സിനിമ പാഷനായുള്ള വ്യക്തികള്‍, അതായത് സിനിമയെടുക്കാന്‍ ആഗ്രഹമുള്ളവര്‍, വിമര്‍ശകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സിനിമ കണ്ട് ആസ്വദിക്കണം, സിനിമ മേഖലയിലേക്ക് വരണം.

    2005-06 കാലഘട്ടത്തില്‍ ഗോവയില്‍ ഐഎഫ്എഫ്‌ഐ സംഘടിപ്പിക്കുമ്പോള്‍ സ്പെഷ്യല്‍ ഓഫീസര്‍ ആയി ഞാന്‍ പോയിട്ടുണ്ട്. ആഘോഷങ്ങളുടെ നാടായ ഗോവയില്‍ ചലച്ചിത്ര മേള അവിടെ നടക്കുന്ന പല ഉത്സവങ്ങളില്‍ ഒന്ന് മാത്രമായിരുന്നു അക്കാലത്ത്. പക്ഷെ പിന്നെ സിനിമയുടെ സമഗ്രോദ്ദേശമായ സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ മാറ്റങ്ങള്‍ കൊണ്ട് വരാനായി മനസ്സിനെ ഏതു രീതിയിലും മാറ്റാനുള്ള കഴിവ് സിനിമക്കുണ്ട്. ഉദാഹരണം പറയുന്നെങ്കില്‍, ജീന്‍സ്. ആദ്യം സാംസ്‌കാരിക മാറ്റങ്ങള്‍ കൊണ്ട് വന്ന്, പിന്നീട് സാമ്പത്തികവും രാഷ്ട്രീയവുമായ പരിവര്‍ത്തനം കൊണ്ട വരാന്‍ അതിന് സാധിച്ചു. പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തി പോസിറ്റീവ് കാര്യങ്ങള്‍ കൊണ്ട് വരാന്‍ എന്ത് കൊണ്ടും ഐഎഫ്എഫ്‌കെക്ക് സാധിക്കും.

    First published: