നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • #HBD Ilaiyaraaja: നാല് പതിറ്റാണ്ടുകളായി സംഗീതം തീർക്കുന്ന ഇസൈ മന്നന് ഇന്ന് ജന്മനാൾ

  #HBD Ilaiyaraaja: നാല് പതിറ്റാണ്ടുകളായി സംഗീതം തീർക്കുന്ന ഇസൈ മന്നന് ഇന്ന് ജന്മനാൾ

  Ilaiyaraaja turns a year older | ഇമ്പമേറുന്ന ഈണങ്ങൾ നെയ്ത ഇളയരാജക്ക് ഇന്ന് പിറന്നാൾ

  ഇളയരാജ

  ഇളയരാജ

  • Share this:
   നാല് പതിറ്റാണ്ട് നീണ്ട സംഗീത വിസ്മയത്തിന് പ്രായം 77. ഇമ്പമേറുന്ന ഈണങ്ങൾ നെയ്ത ഇളയരാജക്ക് ഇന്ന് പിറന്നാൾ. 8000ത്തോളം ഗാനങ്ങൾക്ക് സംഗീതം പകരുകയും സിനിമാമേഖലയിൽ മറ്റാരെക്കാളും വളരെയധികം ഹിറ്റുകളുള്ള ആയിരത്തിൽപരം സിനിമകൾക്ക് സംഗീത സംവിധായകനായി പ്രവർത്തിക്കുകയും ചെയ്തു.

   ഗ്രാമീണ ജീവിതത്തിൽ നിന്നും സിനിമാ മേഖലയിലേക്കെത്തിയ അദ്ദേഹം ദൈനംദിന ജീവിതത്തിലെ ഘടകങ്ങൾ എടുത്ത് കാസറ്റുകളിലേക്കും സിഡികളിലേക്കും വെള്ളിത്തിരയിലേക്കും പകർന്ന് സംഗീത ലോകത്ത് മാന്ത്രികത നെയ്തു.

   Also read: #HBD Mani Ratnam@63 : അതുല്യ സംവിധായകൻ അറുപത്തിമൂന്നിൽ

   1993ൽ ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്ന് ക്ലാസിക്കൽ ഗിറ്റാറിൽ സ്വർണ്ണ മെഡൽ നേടിയ ശേഷം, ലണ്ടനിലെ വാൾത്താംസ്റ്റോ ടൗൺഹാളിൽ റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്ര അവതരിപ്പിച്ച ഒരു മുഴുവൻ സിംഫണി രചിച്ച ആദ്യത്തെ ഏഷ്യക്കാരനായി ഇളയരാജ. ഇന്ത്യൻ സിനിമയുടെ 100 വർഷം ആഘോഷിക്കുന്ന ഒരു പ്രമുഖ വാർത്താ ഏജൻസി നടത്തിയ ഓൺലൈൻ വോട്ടെടുപ്പിൽ, ഇന്ത്യയിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകനായി അദ്ദേഹത്തെ തിരഞ്ഞെടുത്തു.

   Also read: Congratulations Mia | അശ്വിന്റെ ജീവിത സഖിയാവാൻ മിയ; വിവാഹനിശ്ചയം കഴിഞ്ഞു

   'ടേസ്റ്റ് ഓഫ് സിനിമ' അനുസരിച്ച്, നിനോ റോട്ട, ബെർണാഡ് ഹെറെമാൻ, എന്നിയോ മോറിക്കോൺ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം ലോകത്തിലെ മികച്ച 25 ചലച്ചിത്ര സംഗീതസംവിധായകരിൽ ഒരാളായി ഇളയരാജ.

   ഒരു സംഗീതസംവിധായകനെന്ന നിലയിൽ തന്റേതായ ഇടം തീർക്കും മുൻപ് എം.എസ് വിശ്വനാഥൻ, സലിൽ ചൗധരി, ജി.കെ. വെങ്കിടേഷ് പോലുള്ള പ്രശസ്ത സംഗീത സംവിധായകരോടൊപ്പം ഇളയരാജ പ്രവർത്തിച്ചു. അതേസമയം സ്വന്തം രാഗങ്ങൾ രചിക്കാനും അദ്ദേഹം ശ്രമം തുടർന്നു. പാട്ടുകൾക്കൊപ്പം, അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയാണ് സിനിമയിലെ പശ്ചാത്തല സംഗീതം ഒരുക്കൽ.

   നാല് ദേശീയ അവാർഡുകൾ നേടിയ ഇളയരാജയെ 2018ൽ രാജ്യം പത്മവിഭൂഷൻ ബഹുമതി നൽകി ആദരിച്ചു.

   First published:
   )}