ഇന്റർഫേസ് /വാർത്ത /Film / Beast | വിവാദങ്ങൾ സൃഷ്‌ടിക്കരുത്; 'ബീസ്റ്റ്' റിലീസിന് മുൻപ് ആരാധകർക്ക് താക്കീതുമായി വിജയ്

Beast | വിവാദങ്ങൾ സൃഷ്‌ടിക്കരുത്; 'ബീസ്റ്റ്' റിലീസിന് മുൻപ് ആരാധകർക്ക് താക്കീതുമായി വിജയ്

ബീസ്റ്റ്

ബീസ്റ്റ്

Ilayathalapathy Vijay tells fans not to create controversy over Beast movie | തന്റെ 'ഇയക്കത്തിന്' ചീത്തപ്പേരുണ്ടാക്കുന്ന ഒരു പ്രവർത്തനത്തിലും ഏർപ്പെടരുതെന്ന് ആരാധകരോട് വിജയ്

  • Share this:

ഇളയദളപതി എന്നറിയപ്പെടുന്ന തമിഴ് നടൻ വിജയ് (Ilayathalapathy Vijay) തന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ 'ബീസ്റ്റ്' റിലീസിന് (Beast release) ഒരാഴ്ച മുമ്പ് ആരാധകർക്കായി സന്ദേശം നൽകി. രാഷ്ട്രീയ പ്രസ്താവനകളും പ്രവർത്തനങ്ങളും കാരണം മുൻകാലങ്ങളിൽ തന്റെ സിനിമകൾ വിവാദത്തിലായ വിജയ് ഇത്തവണ ജാഗ്രത പാലിക്കുകയും തന്റെ 'ഇയക്കത്തിന്' ചീത്തപ്പേരുണ്ടാക്കുന്ന ഒരു പ്രവർത്തനത്തിലും ഏർപ്പെടരുതെന്ന് ആരാധകരോട് ഉപദേശിക്കുകയും ചെയ്തു.

സർക്കാർ സ്ഥാനങ്ങൾ വഹിക്കുന്നവരെയും രാഷ്ട്രീയ നേതാക്കളെയും മറ്റുള്ളവരെയും പോസ്റ്ററുകളിലൂടെയോ മീമുകളിലൂടെയോ ഏതെങ്കിലും മാധ്യമങ്ങളിലൂടെയോ പരിഹസിക്കരുതെന്ന് ദളപതി വിജയ് മക്കൾ ഇയക്കം (ടിവിഎംഐ) ജനറൽ സെക്രട്ടറി ബസ്സി ആനന്ദ് പറഞ്ഞു.

“ദളപതി വിജയ്‌യുടെ നിർദ്ദേശത്തെ അടിസ്ഥാനമാക്കി ഞങ്ങൾ ഇതിനകം ഈ സന്ദേശം കൈമാറിയിരുന്നു. ഇത് ലംഘിച്ചവർക്കെതിരെ ഇയക്കത്ത് നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ നടപടി ആരംഭിച്ചിരുന്നു,” ആനന്ദ് പ്രസ്താവനയിൽ പറഞ്ഞു.

പുറത്താക്കലിനു പുറമെ ഇയക്കത്തിന്റെ മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

നടൻ വിജയ്‌യുടെ ഫാൻസ് ക്ലബ് എന്ന നിലയിൽ നിന്നും സാമൂഹിക ക്ഷേമ സംഘടനയായി മാറിയ ദളപതി വിജയ് മക്കൾ ഇയക്കം അംഗങ്ങൾ കഴിഞ്ഞ വർഷം നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ച് 129 സീറ്റുകൾ നേടി എല്ലാവരെയും അമ്പരപ്പിച്ചിരുന്നു എന്നത് ശ്രദ്ധേയം. അംഗങ്ങൾ വ്യക്തിഗത സ്ഥാനാർത്ഥികളായി മത്സരിച്ചെങ്കിലും നടൻ വിജയുടെ ഇയക്കം കൊടിയും പോസ്റ്ററുകളും ഉപയോഗിച്ച് അവർക്ക് ലഭിച്ച വോട്ട് എല്ലാവരെയും അമ്പരപ്പിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി, തമിഴ്‌നാട്ടിലെ അടുത്ത മുഖ്യമന്ത്രി വിജയ് ആണെന്ന് ചിത്രീകരിക്കുന്ന പോസ്റ്ററുകളും ഭരണ-പ്രതിപക്ഷ നേതാക്കളെ ട്രോളുന്ന മുദ്രാവാക്യങ്ങളും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഉയർന്നുവന്നു.

മധുരയിൽ, ദളപതി വിജയ് മക്കൾ ഇയക്കത്തിന്റെ മധുരൈ സൗത്ത് വിംഗ് അംഗങ്ങൾ പോസ്റ്ററുകൾ പുറത്തിറക്കി, “ഞങ്ങൾ 2021 തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വരുന്നു. 2026 ൽ ഞങ്ങൾ നല്ല ഭരണം നൽകാൻ പോകുന്നു” (സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനെ സൂചിപ്പിക്കുന്നു).

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന വിജയുടെ 'ബീസ്റ്റ്' ഏപ്രിൽ 13ന് പ്രദർശനത്തിനെത്തും. ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, സെൽവരാഘവൻ, യോഗി ബാബു, തുടങ്ങിയവരും അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. കലാനിധി മാരന്റെ സൺ പിക്‌ചേഴ്‌സാണ് നിർമ്മാണം.

First published:

Tags: Beast, Ilayathalapathy Vijay