മുംബൈ : ചില കാര്യങ്ങളിൽ താൻ കുറച്ച് പഴഞ്ചനും പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന ആളുമാണെന്ന് നടി പ്രിയങ്ക ചോപ്ര.വിവാഹശേഷം പേരിനൊപ്പം ഭർത്താവായ നിക് ജോനസിന്റെ പേരും പ്രിയങ്ക കൂട്ടിച്ചേർത്തിരുന്നു. ഒരു ചാനൽ പരിപാടിക്കിടെ ഇത് സംബന്ധിച്ച ചോദ്യം ഉയർന്നപ്പോഴായിരുന്നു താരത്തിന്റെ മറുപടി.
ഗായകനായ നിക് ജോനസുമായുള്ള വിവാഹശേഷം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ താരം പ്രിയങ്ക ചോപ്ര ജൊനാസ് എന്ന് പേരു മാറ്റിയിരുന്നു. ഒരു ഹോളിവുഡ് ചിത്രത്തിന്റെ പ്രചരണാർത്ഥം ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അവതാരകൻ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിച്ചത്. ഭർത്താവിന്റെ പേര് കൂട്ടിച്ചേർത്തത് കൊണ്ട് തൻറെ വ്യക്തിത്വത്തിന്റെ ഒരംശം പോലും നഷ്ടമാകുന്നില്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി.
"നിക്കിന്റെ പേര് എന്റെ പേരിനൊപ്പം ചേർക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു, കാരണം ഞങ്ങൾ ഇപ്പോൾ ഒരു കുടുംബമാണ്. ഇതു പോലുള്ള കാര്യങ്ങളിൽ ഞാൻ കുറച്ച് പഴഞ്ചനും പാരമ്പര്യ രീതി പിന്തുടരുന്ന ആളുമാണ്.. പേര് മാറ്റം എന്റെ വ്യക്തിത്വത്തെ ഒരു തരത്തിലും മാറ്റില്ല.. ഞാൻ എന്താണോ അതിനൊപ്പം ഒരാൾ കൂടിച്ചേർന്നു " പ്രിയങ്ക പറഞ്ഞു.
ഇരുവർക്കുമായി ഒരു ചെല്ലപ്പേരും പ്രിയങ്ക കണ്ടു വച്ചിട്ടുണ്ട്, പ്രിയങ്കയും നിക്കും ചേർത്ത് 'പ്രിക്ക് '. ഇത് വ്യത്യസ്തമായ പേരാണെന്നാണ് താരം പറയുന്നത്. എന്നാൽ നിക്കിന് പേര് അത്ര പിടിച്ചിട്ടില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. നിലവിൽ 'അൺഫിനിഷ്ഡ്' എന്ന പേരിൽ തന്റെ ഓർമ്മക്കുറിപ്പുകൾ പുസ്തക രൂപത്തിലാക്കി പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയങ്ക. കരിയറിലും വിവാഹം വരെ എത്ത നിൽക്കുന്ന തന്റെ ജീവിതത്തിലെയും വിവിധ വികാരങ്ങളാണ് ഓർമ്മ കുറിപ്പുകളായെത്തുന്നത്. ഇതിൽ താൻ വളരെ ആവേശഭരിതയാണെന്നും പ്രിയങ്ക വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.