• HOME
  • »
  • NEWS
  • »
  • film
  • »
  • Salman Khan| നോ എൻട്രി 2 മായി സൽമാൻ ഖാൻ; നായികമാരായി പത്ത് പേർ

Salman Khan| നോ എൻട്രി 2 മായി സൽമാൻ ഖാൻ; നായികമാരായി പത്ത് പേർ

മൊത്തം പത്ത് നായികമാരാണുള്ളത്. മാത്രമല്ല, മൂന്ന് വേഷങ്ങളിലാണ് സൽമാൻ ഖാൻ ചിത്രത്തിൽ എത്തുന്നത്

  • Share this:
    2005 പുറത്തിറങ്ങിയ നോ എൻട്രി എന്ന ചിത്രത്തിന് രണ്ടാം ഭാഗവുമായി സൽമാൻ ഖാൻ എത്തുന്നു. അനീസ് ബസ്മി സംവിധാനം ചെയ്ത ചിത്രത്തിന്റ നിർമാതാവ് ബോണി കപൂർ ആയിരുന്നു. സൽമാൻ ഖാനൊപ്പം, അനിൽ കപൂർ, ഫരീദ് ഖാൻ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നത്.

    ബിപാഷ ബസു, ലാറ ദത്ത, ഇഷ ഡിയോൾ എന്നിവരായിരുന്നു നായികമാർ സലീന ജെയ്റ്റ്ലിയും സമീര റെഡ്ഡിയും അതിഥി വേഷത്തിലും എത്തിയിരുന്നു. എന്നിവരായിരുന്നു 2005 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ നായികമാരായി എത്തിയിരുന്നത്. പുതിയ ചിത്രത്തിൽ സൽമാനൊപ്പം അനിൽ കപൂറും, ഫരീദ് ഖാനും എത്തുന്നുണ്ട്.

    Also Read- ' ജയിലര്‍ ' വേഷത്തില്‍ തലൈവര്‍ ; രജനീകാന്ത് - നെല്‍സണ്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

    'നോ എൻട്രി മേ എൻട്രി' എന്നാണ് രണ്ടാം ഭാഗത്തിന് പേര് നൽകിയിരിക്കുന്നത്. 2012 ൽ തന്നെ രണ്ടാംഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നെങ്കിലും പലകാരണങ്ങൾ കൊണ്ട് പ്രൊജക്ട് നീണ്ടു പോകുകയായിരുന്നു. ‌

    Also Read-85 കോടി രൂപ ബജറ്റിൽ നിർമിച്ച കങ്കണയുടെ ധക്കഡ്; നഷ്ടം 78 കോടി രൂപ! ബോളിവുഡിലെ വലിയ പരാജയങ്ങളിലൊന്ന്

    പുതിയ ചിത്രത്തെ കുറിച്ച് രസകരമായ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. പ്രധാനപ്പെട്ട വാർത്ത സൽമാൻ ഖാൻ നായകനാകുന്ന ചിത്രത്തിൽ മൊത്തം പത്ത് നായികമാരുണ്ടെന്നതാണ്. പത്ത് നായികമാരുള്ള സിനിമയോ എന്ന് അത്ഭുതപ്പെടേണ്ട, അതിന് കാരണവുമുണ്ട്,

    സിനിമയിൽ മൂന്ന് വേഷങ്ങൾ സൽമാൻ ഖാൻ അവതരിപ്പിക്കുന്നുണ്ടത്രേ. മറ്റൊരു കാര്യം സൽമാൻ മാത്രമല്ല ചിത്രത്തിൽ മൂന്ന് വേഷങ്ങൾ ചെയ്യുന്നത്. അനിൽ കപൂറിനും ഫരീദ് ഖാനും മൂന്ന് കഥാപാത്രങ്ങളായി വരുന്നുണ്ടെന്നും ഇടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് നായകന്മാർക്കും അവർ അവതരിപ്പിക്കുന്ന ഒമ്പത് കഥാപാത്രങ്ങൾക്കുമായാണ് പത്ത് നായികമാരത്രേ. പഴയ നായികമാരൊന്നും പുതിയ ചിത്രത്തിൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ.

    സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് സംവിധായകൻ അനീസ് ബസ്മീ അറിയിച്ചു.
    Published by:Naseeba TC
    First published: