HOME /NEWS /Film / ആന്‍റണി പെരുമ്പാവൂർ ഉൾപ്പടെ മൂന്ന് സിനിമാ നിർമ്മാതാക്കളുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്; ഒടിടി ഇടപാടുകളും പരിശോധിക്കും

ആന്‍റണി പെരുമ്പാവൂർ ഉൾപ്പടെ മൂന്ന് സിനിമാ നിർമ്മാതാക്കളുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്; ഒടിടി ഇടപാടുകളും പരിശോധിക്കും

Antony-perumbavoor_

Antony-perumbavoor_

തീ​യ​റ്റ​ര്‍ അ​ട​ഞ്ഞു​കി​ട​ന്ന കോ​വി​ഡ് കാ​ല​ത്ത് മു​ന്‍​നി​ര നി​ര്‍​മാ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളും ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ള്‍ വ​ഴി​യാ​ണ് റിലീസ് ചെയ്തത്. ഈ ​ഇ​ട​പാ​ടു​ക​ള്‍ നി​യ​മാ​നു​സൃ​ത​മാ​യി​രു​ന്നോ എ​ന്ന​താ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്...

കൂടുതൽ വായിക്കുക ...
  • Share this:

    കൊച്ചി: മലയാളത്തിലെ മുൻനിര ചലച്ചിത്ര നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. പ്രമുഖ നിര്‍മാതാക്കളായ ആന്‍റണി പെരുമ്ബാവൂര്‍, ആന്‍റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളിലാണ് റെയ്ഡ്. ഒ.ടി.ടി പ്ലാറ്റ്ഫോം കമ്പനികളുമായുള്ള ഇടപാടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. തീ​യ​റ്റ​ര്‍ അ​ട​ഞ്ഞു​കി​ട​ന്ന കോ​വി​ഡ് കാ​ല​ത്ത് മു​ന്‍​നി​ര നി​ര്‍​മാ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളും ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ള്‍ വ​ഴി​യാ​ണ് റിലീസ് ചെയ്തത്. ഈ ​ഇ​ട​പാ​ടു​ക​ള്‍ നി​യ​മാ​നു​സൃ​ത​മാ​യി​രു​ന്നോ എ​ന്ന​താ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. കൊ​ച്ചി ആ​ദാ​യ നി​കു​തി വ​കു​പ്പി​ലെ ടി​ഡി​എ​സ് വി​ഭാ​ഗ​മാ​ണ് റെ​യ്ഡ് ന​ട​ത്തു​ന്ന​ത്.

    നിർമ്മാതാക്കളുടെ കൊച്ചിയിലെ വിവിധ ഓഫീസുകളിലാണ് റെയ്ഡ്. ആന്‍റ്​ണി പെരുമ്ബാവൂരിന്‍റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്‍റെ ഓഫീസിലാണ് ആദ്യം സംഘം റെയ്​ഡിനെത്തിയത്​. ലിസ്റ്റിന്‍ സ്റ്റീഫന്‍റെ കലൂര്‍ സ്റ്റേഡിയം റോഡിലെ ഓഫീസിലും ആന്‍റോ ജോസഫിന്‍റെ ആന്‍റോ ജോസഫ് ഫിലിം കമ്ബനി ഓഫീസിലുമാണ് പരിശോധന നടക്കുന്നത്. ടിഡിഎസ് അടച്ചിട്ടുണ്ടോ, കൃത്യമായ ചാനലുകളിലൂടെയാണോ പണമിടപാട് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുന്നതായാണ് വിവരം. റെയ്ഡ് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

    ആന്‍റണി പെരുമ്പാവൂർ നിർമ്മിച്ച ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെയാണ് പ്രദർശനത്തിനെത്തിയത്. റെക്കോർഡ് തുകയ്ക്കാണ് ദൃശ്യം 2 ഒടിടി അവകാശം ആമസോൺ സ്വന്തമാക്കിയതെന്ന് വാർത്തകളുണ്ടായിരുന്നു. അടുത്തിടെ ആന്‍റണി പെരുമ്പാവൂർ നിർമ്മിച്ച മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രവും ഒടിടി റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഈ ചിത്രത്തിന്‍റെ ഒടിടി അവകാശവും വൻ തുകയ്ക്ക് കൈമാറുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് നടത്തിയ ചർച്ചകൾക്കൊടുവിൽ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

    കേരളത്തില്‍ മാത്രം 600ല്‍ അധികം പ്രദര്‍ശനങ്ങള്‍; ഫാന്‍ഷോകളില്‍ റെക്കോര്‍ഡിട്ട് മരക്കാര്‍

    മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആരാധകര്‍ (Mohanlal Fans) ആകാംക്ഷയോടെ ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രമാണ്.

    നിരധി വിവാദങ്ങള്‍ക്കൊടുവില്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് തിയേറ്ററുകളില്‍ തന്നെ ഇറുങങ്ങുന്നതിന്റെ ആവേശം കൂട്ടാനായി ഫാന്‍സ് ഷോകളില്‍ റെക്കോര്‍ഡിടാന്‍ ഒരുങ്ങുകയാണ് മരക്കാര്‍.

    റിലീസിന് 10 ദിവസം ശേഷിക്കെ നിലവില്‍ തീരുമാനിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ ഫാന്‍സ് ഷോകളുടെ ചാര്‍ട്ട് പ്രസീദ്ധീകരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ ഫാന്‍സ്. ഇതനുസരിച്ച് 600ല്‍ അധികം ഫാന്‍സ് ഷോകളാണ് റിലീസ് ദിനത്തില്‍ കേരളത്തില്‍ മാത്രം ചിത്രത്തിന്.

    ഫാന്‍സ് ഷോകളുടെ എണ്ണത്തില്‍ ഒന്നാമത് തിരുവനന്തപുരം ജില്ലയാണ്. പിന്നാലെ കോഴിക്കോട്, തൃശൂര്‍, മലപ്പുറം, കൊല്ലം ജില്ലകളും. കേരളത്തിനു പുറമെ ഇന്ത്യയിലെ പല പ്രധാന റിലീസ് കേന്ദ്രങ്ങളിലും ജിസിസി അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് ഫാന്‍സ് ഷോകള്‍ ഉണ്ട്. റിലീസ് ദിനത്തിലെ മരക്കാറിന്റെ ആഗോള ഫാന്‍സ് ഷോകളുടെ എണ്ണം ആയിരത്തിലേറെ വരുമെന്നും ഫൈനല്‍ ലിസ്റ്റ് ഡിസംബര്‍ 1ന് പ്രസിദ്ധീകരിക്കുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

    മലയാളത്തിലെ എക്കാലത്തെയും മുതല്‍മുടക്കുള്ള ചിത്രമാണ് മരക്കാര്‍. 100 കോടി ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രം മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും സ്വപ്‌ന പ്രോജക്റ്റ് കൂടിയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു തുടങ്ങി വലിയ താരനിരയാണ് കഥാപാത്രങ്ങളായി എത്തുന്നത്. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന സംവിധാനം ത്യാഗരാജനും കസു നെഡയും ചേര്‍ന്നാണ്.

    First published:

    Tags: Antony Perumbavoor, Malayalam film, OTT release