നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'ഇന്ത്യ എന്റെ പ്രണയപുസ്തകം'; ഗോപിനാഥ് മുതുകാട് രചിച്ച പുസ്തകത്തിന് ആശംസയര്‍പ്പിച്ച് മോഹന്‍ലാലും മഞ്ജു വാര്യരും.

    'ഇന്ത്യ എന്റെ പ്രണയപുസ്തകം'; ഗോപിനാഥ് മുതുകാട് രചിച്ച പുസ്തകത്തിന് ആശംസയര്‍പ്പിച്ച് മോഹന്‍ലാലും മഞ്ജു വാര്യരും.

    ഇന്ത്യയിലെ യാത്രകളും അദ്ദേഹത്തിന്റെ അനുഭവങ്ങളുമാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.

    • Share this:
      മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് രചിച്ച ഇന്ത്യ എന്റെ പ്രണയ പുസ്തകം കഴിഞ്ഞ ദിവസമാണ് പ്രകാശനം ചെയ്തത്. ഇന്ത്യയിലെ യാത്രകളും അദ്ദേഹത്തിന്റെ അനുഭവങ്ങളുമാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. ഇന്ത്യ എന്ന പ്രണയ പുസ്തകത്തിനു ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമാതാരങ്ങളായ മോഹന്‍ലാലും മഞ്ജു വാര്യരും.

      അനുഭവങ്ങളെ എഴുതി ഫലിപ്പിക്കുക എന്നത് യാത്ര ചെയ്യുന്നതിനേക്കാള്‍ ഏറെ ദുഷ്‌കരമാണ്. എന്നാല്‍ ഗോപിനാഥ് മുതുകാട് ആ കാര്യത്തിലും ഇന്ദ്രജാലം കാട്ടിയിരിക്കുന്നുവെന്ന് ഈ പുസ്തകത്തിലൂടെ സഞ്ചരിക്കുമ്പോള്‍ മനസ്സിലാകുമെന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇന്ത്യ എന്റെ പ്രണയപുസ്തകത്തിന് അവതാരിക എഴുതിയതും മോഹന്‍ലാല്‍ തന്നെയാണ്.

      അതേ സമയം ഭാരതത്തെ തൊട്ടറിയുക എന്നത് ഏറ്റവും വലിയ ഭാഗ്യമാണെനന്നും അതങ്ങനെ ആര്‍ക്കും എളുപ്പത്തില്‍ സ്വായത്തമാക്കുവാന്‍ കഴിയുന്ന ഒന്നല്ലയെന്നുമാണ് മഞ്ജു വാര്യര്‍ പറഞ്ഞത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് താരവും ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

      ഫേസ്ബുക്ക് പോസ്റ്റുകളുടെ പൂര്‍ണ്ണരൂപം



      ഗോപിനാഥ് മുതുകാടിന്റെ 'ഇന്ത്യ എന്റെ പ്രണയവിസ്മയം' എന്ന പുസ്തകം ഇന്ന് കേരളത്തിന്റെ ബഹുമാനപ്പെട്ട ഗവര്‍ണര്‍ ശ്രീ.ആരിഫ് മുഹമ്മദ് ഖാന്‍ പ്രകാശനം ചെയ്തുവെന്നതില്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ ഞാനും ഏറെ സന്തോഷിക്കുന്നു. യാത്രകള്‍ ഒരുപാടിഷ്ടപ്പെടുന്ന ഒരു വ്യക്തിയെന്ന നിലയില്‍ ഈ പുസ്തകത്തിന് അവതാരിക എഴുതുവാന്‍ എനിക്ക് സാധിച്ചു. അനുഭവങ്ങളെ എഴുതി ഫലിപ്പിക്കുക എന്നത് യാത്ര ചെയ്യുന്നതിനേക്കാള്‍ ഏറെ ദുഷ്‌കരമാണ്. എന്നാല്‍ ഗോപിനാഥ് മുതുകാട് ആ കാര്യത്തിലും ഇന്ദ്രജാലം കാട്ടിയിരിക്കുന്നുവെന്ന് ഈ പുസ്തകത്തിലൂടെ സഞ്ചരിക്കുമ്പോള്‍ മനസ്സിലാകും. ഗ്രന്ഥകര്‍ത്താവായ എന്റെ പ്രിയപ്പെട്ട മാന്ത്രികന് എല്ലാവിധ ആശംസകളും നേരുന്നു.





      ഭാരതത്തെ തൊട്ടറിയുക എന്നത് ഏറ്റവും വലിയ ഭാഗ്യമാണ്. അതങ്ങനെ ആര്‍ക്കും എളുപ്പത്തില്‍ സ്വായത്തമാക്കുവാന്‍ കഴിയുന്ന ഒന്നല്ല. ഭാരതയാത്രയിലെ അനുഭവങ്ങളുടെ ആകെത്തുകയാണ് ശ്രീ ഗോപിനാഥ് മുതുകാടിന്റെ ഭാരതയാത്രകളുടെ അനുഭവങ്ങള്‍ ചേര്‍ത്തുവച്ച ഇന്ത്യ എന്റെ പ്രണയവിസ്മയം എന്ന പുസ്തകം 'ഇന്ത്യ - എന്റെ പ്രണയവിസ്മയം' എന്നത്. ഗോപിയേട്ടന് എല്ലാ ഭാവുകങ്ങളും നേരുന്നു!



      ക്ലാസ്സ് മുറിയിലെ ചുമരില്‍ തൂക്കിയിട്ട ഇന്ത്യയുടെ ഭൂപടത്തിലേക്ക് ചൂണ്ടി മാഷ് പറഞ്ഞത് ഇന്നും ഓര്‍മയുണ്ട്. 'ഇതാണ് ഇന്ത്യ'. എന്നാല്‍ ആ ഭൂപടമല്ല ഭാരതം. അത് വെറുമൊരു രേഖാചിത്രം മാത്രമാണ്. ഇന്ത്യയെ അറിയണമെങ്കില്‍ അതിന്റെ സിരകളിലൂടെ അലഞ്ഞുതിരിഞ്ഞു യാത്രചെയ്യണം. ഭൂപടത്തിലെ നിറമുള്ള രേഖകളല്ല ഇന്ത്യ. കള്ളികളിലോ കണക്കുകളിലോ ഒതുക്കാവുന്ന നിസ്സാരതകളുമല്ല ഇന്ത്യ. ഇന്ത്യ, ഒരു ഇന്ദ്രജാലമാണ്. വൈവിധ്യങ്ങളാല്‍ വിസ്മയം തീര്‍ക്കുന്ന ഭാരതഭൂമി. ആഗസ്ത് 14 ന് പുറത്തിറങ്ങുന്ന 'ഇന്ത്യ എന്റെ പ്രണയ വിസ്മയം' എന്ന പുസ്തകത്തിലെ ഇതിവൃത്തവും ആ യാഥാര്‍ഥ്യങ്ങളാണ്... ഗോപിനാഥ് മുതുകാട് പറഞ്ഞു.

      ഡി.സി ബുക്‌സ് മാനേജിങ് ഡയറക്ടര്‍ രവി ഡി.സി അധ്യക്ഷം വഹിച്ച ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍ ആരോഗ്യ മന്ത്രിയും എം.എല്‍.എയുമായ ഷൈലജ ടീച്ചറിനു നല്‍കിയാണ് പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്. ഓഗസ്റ്റ് 14ാം തീയ്യതി തിരുവനന്തപുരം രാജ്ഭവനിലായിരുന്നു ചടങ്ങ് നടന്നത്.
      Published by:Karthika M
      First published:
      )}