News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 21, 2020, 6:25 PM IST
News18
ഇന്ത്യൻ 2 സിനിമയുടെ സെറ്റിലുണ്ടായ അപകടത്തിൽ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസിനെതിരെ കേസ്. സുരക്ഷ മുൻകരുതലുകളൊന്നുമെടുക്കാതെ ചിത്രീകരണം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ കമൽ ഹാസനും സംവിധായകൻ ശങ്കറിനും പൊലീസ് നിർദേശം നൽകി.
also read:
'എല്ലാം നടന്നത് ഒരു നിമിഷത്തിനുള്ളിൽ'; അപകടത്തിന്റെ ഞെട്ടൽ പങ്കുവെച്ച് നടി കാജൽ അഗർവാൾഫെബ്രുവരി 19നാണ് അപകടമുണ്ടായത്. ഭാരമേറിയ ലൈറ്റ് വെച്ചിരുന്ന ക്രെയിൻ സാങ്കേതിക പ്രവർത്തകരുടെ മേൽ പതിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്നു പേർ മരിക്കുകയും ശങ്കര്‍ ഉൾപ്പെടെ 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സാങ്കേതിക പ്രവർത്തകരായ കൃഷ്ണ, മധു, ചന്ദ്രൻ എന്നിവരാണ് മരിച്ചത്. കമൽഹാസനും നടി കാജൽ അഗർവാളും തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമെന്ന് കമൽഹാസൻ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ലൈക്ക പ്രൊഡക്ഷൻ തലവൻ സുഭാസ്കരനും അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സ ലൈക്ക പ്രൊഡക്ഷൻസ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Published by:
Gowthamy GG
First published:
February 21, 2020, 6:25 PM IST