നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Vikky Kaushal-Katrina | പുടിന്റെ ഇന്ത്യാ സന്ദർശനമല്ല, കത്രീനയുടെ ലെഹംഗയോടാണ് ഞങ്ങൾക്ക് താത്പര്യം; താരവിവാഹത്തിന് ആരാധകര്‍

  Vikky Kaushal-Katrina | പുടിന്റെ ഇന്ത്യാ സന്ദർശനമല്ല, കത്രീനയുടെ ലെഹംഗയോടാണ് ഞങ്ങൾക്ക് താത്പര്യം; താരവിവാഹത്തിന് ആരാധകര്‍

  കാവേരി ബാംസായി

  വിക്കി കൗശൽ- കത്രീന കൈഫ്

  വിക്കി കൗശൽ- കത്രീന കൈഫ്

  • Share this:
   ബോളിവുഡ് (Bollywood) താരങ്ങളായ വിക്കി കൗശലും കത്രീന കൈഫും തമ്മിലുള്ള വിവാഹം (Vikky Kaushal-Katrina Wedding) നാളെ നടക്കുകയാണ്. ഇരുവരും സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളാണ്. 2003 ല്‍ കൈസാദ് ഗുസ്താദിന്റെ 'ബൂം' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കത്രീന, ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള നടിയാണ്. ഒരു അഭിനേത്രിയെന്ന നിലയില്‍ വലിയ മികവ് പുലര്‍ത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും 'ഷീലാ കി ജവാനി', തീസ് മാര്‍ ഖാന്‍ (2010), അഗ്നീപതിലെ ചിക്ക്‌നി ചമ്മേലി (2012), തുടങ്ങിയ നൃത്ത പ്രകടനങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടം പിടിച്ച നായികയാണ് കത്രീന. കത്രീനയ്ക്ക് ബോളിവുഡിലെ വളർന്നു വരുന്ന താരമായ വിക്കി കൌശലിനേക്കാൾ മികച്ച വരൻ മറ്റാര്? ദേശീയ അവാർഡ് കരസ്ഥമാക്കിയിട്ടുള്ള വിക്കി കൌശൽ സ്റ്റണ്ട്മാനിൽ നിന്ന് ആക്ഷൻ കൊറിയോഗ്രാഫറായി വളർന്ന ഷാം കൗശലിന്റെ മകനാണ്. 'മസാന്‍' (2015) എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച വിക്കി 'ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്', 'സര്‍ദാര്‍ ഉദ്ദം' തുടങ്ങിയ ചിത്രങ്ങളിലൂടെ ഒരു മുഖ്യധാരാ താരമായി മാറിക്കഴിഞ്ഞു.

   എ-ലിസ്റ്റ് നായികമാർ പതിവായി എ-ലിസ്റ്റ് നായകന്മാരെ വിവാഹം കഴിക്കുന്നത് ബോളിവുഡിൽ പതിവ് കാഴ്ച്ചകളാണ്. വിക്കി-കാറ്റ് ദമ്പതികളാണ് ഇതിൽ ഏറ്റവും പുതിയത്. ഇരുവരുടെയും പേരുകൾ ചേർന്ന് 'വിക്കാറ്റ്' (‘VicKat’) അല്ലെങ്കിൽ 'വിക്ട്രിന' എന്ന് പറയുന്നത് അത്ര സുഖകരമായ പേരല്ലെങ്കിലും രണ്ട് പേരും മികച്ച താരങ്ങൾ തന്നെ.

   2007ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ അഭിഷേക് ബച്ചന്‍ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീകളില്‍ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന ഐശ്വര്യ റായി ബച്ചനെ വിവാഹം കഴിച്ചതിനു ശേഷം ബോളിവുഡിൽ താര വിവാഹങ്ങളുടെ ഒരു പരമ്പര തന്നെയാണ് ഉണ്ടായിരിക്കുന്നത്. അതിനു ശേഷം, 'സൈഫീന' (Saifeena) മുതല്‍ 'വിരുഷ്‌ക' (Virushka), 'ദീപ്‌വീർ' (DeepVeer), 'നിക്യാങ്ക' (Nickyanka) എന്നിങ്ങനെ 'അഭിയാഷിന്റെ' (Abhiash) നിരവധി പതിപ്പുകള്‍ക്ക് നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഇതുപോലെ തന്നെ പ്രണയികളായ ജോഡിയാണ്‌. അവരുടെ പ്രണയവും വിവാഹത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. 2018 ഫെബ്രുവരി മുതല്‍ നിർമാണം ആരംഭിച്ച, ഇരുവരുടെയും 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിന്റെ റിലീസിന്റെ കാര്യത്തിലെന്ന പോലെ അനിശ്ചിതത്വം അവരുടെ വിവാഹം എന്ന് നടക്കും എന്ന കാര്യത്തിലുമുണ്ട്.

   Also Read-Katrina - Vicky | ഒന്നിച്ച് അഭിനയിച്ചിട്ടില്ല; കത്രീനയും വിക്കിയും പ്രണയത്തിലായതെങ്ങനെ?

   വിക്കിയുടെയും കത്രീനയുടെയും വിവാഹ വാർത്ത ആരാധകർക്കിടയിൽ ആഘോഷിക്കപ്പെടുന്നുണ്ട്. ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാന്റെ മീമുകളും പ്രചരിക്കുന്നുണ്ട്. കത്രീന ഏഴ് സഹോദരിമാർക്കൊപ്പം നിൽക്കുന്ന പാപ്പരാസി ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. കൂടാതെ പ്രചരിക്കുന്ന വിവാഹ വിശദാംശങ്ങളും നിരവധിയാണ്. വിവാഹാവശ്യത്തിനായി പ്രത്യേകം ഓർഡർ ചെയ്ത 400 ഹെർബൽ മെഹന്ദി കോണുകളെക്കുറിച്ചും സിക്സ് സെൻസസ്, ഫോർട്ട് ബർവാര, സവായ് മധോപൂർ എന്നിവിടങ്ങളിലെ മുറികളുടെ വലുപ്പത്തെക്കുറിച്ചും വിവാഹ ആചാരങ്ങെക്കുറിച്ചുമൊക്കെ വാർത്തകൾ നിറഞ്ഞിരിക്കുകയാണ്.

   കത്രീന, വിക്കി ബന്ധം ആളുകളിലേയ്ക്ക് എത്തിക്കുന്നതിൽ കരൺ ജോഹർ അവതാരകനായ കോഫി വിത്ത് കരൺ എന്ന പരിപാടിയ്ക്കും പങ്കുണ്ട്. പ്രശസ്തരായ പല ആളുകളും അവരുടെ പ്രണയം ആളുകൾക്ക് മുന്നിൽ തുറന്ന് പറയുന്നത് ഇത്തരം പരിപാടികളിലൂടെയാണ്. ആലിയ ഭട്ട് രൺബീർ കപൂറിനോടുള്ള തന്റെ പ്രണയം തുറന്നു പറഞ്ഞതും സാറാ അലി ഖാൻ - കാർത്തിക് ആര്യൻ ബന്ധം പുറത്തായതുമെല്ലാം ഈ പരിപാടിയിലൂടെയാണ്.
   Also Read-Katrina Kaif - Vicky Kaushal Wedding | വിവാഹത്തിന് ഒന്നിച്ച് ചുവട് വയ്ക്കാന്‍ ഒരുങ്ങി വിക്കിയും കത്രീനയും

   ബോളിവുഡ് വിവാഹങ്ങള്‍ അഭിനേതാക്കളുടെ ബ്രാന്‍ഡ് ബില്‍ഡിംഗ് മാത്രമല്ല. കെ ബ്യൂട്ടി എന്ന് പേരിട്ടിരിക്കുന്ന നൈകയിലെ നിക്ഷേപത്തിലൂടെ താനൊരു മിടുക്കിയായ ബിസിനസുകാരിയാണെന്ന് കത്രീന ഇതിനകം തെളിയിച്ചിട്ടുണ്ട്. ഒരു കാലത്ത് കാമുകന്‍ സല്‍മാന്‍ ഖാനൊപ്പം 'ടൈഗര്‍' ഫ്രാഞ്ചൈസിയില്‍ കത്രീന വേഷം ചെയ്തിരുന്നു. കൂടാതെ വരാനിരിക്കുന്ന'ഫോണ്‍ ബൂത്ത്' എന്ന ഹൊറര്‍ കോമഡി ചിത്രത്തില്‍ പുതിയ തലമുറയിലെ നടന്മാരായ സിദ്ധാന്ത് ചതുര്‍വേദിയോടൊപ്പവും ഇഷാന്‍ ഖട്ടറിനൊപ്പവും കത്രീന അഭിനയിക്കുന്നുണ്ട്.

   സുശാന്ത് സിംഗ് രാജ്പുതിന് ശേഷമുള്ള കാലഘട്ടത്തില്‍, സ്വന്തം കഴിവുകൊണ്ട് കടന്നുവന്ന ഈ രണ്ട് താരങ്ങളെ പിന്തുണയ്‌ക്കേണ്ടത് ബോളിവുഡിന് പ്രധാനമാണ്. രണ്ടു പേരും ഒന്നുമില്ലായ്മയില്‍ നിന്ന് വന്നവരാണ്, മാത്രമല്ല കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും അവരുടെ നേട്ടം സ്വന്തമാക്കിയവരാണ്. സമ്പത്തിനെ വിലമതിക്കുകയും അതിന്റെ മൂല്യം അറിയുകയും ചെയ്യുന്ന ഒരു കുടുംബത്തില്‍ നിന്നാണ് കത്രീന വരുന്നത്. അമ്മ സൂസന്ന ടര്‍ക്കോട്ടെ തമിഴ്നാട്ടില്‍ അവശരും അനാഥരുമായ കുഞ്ഞുങ്ങള്‍ക്കൊപ്പം നടത്തിയ പ്രവര്‍ത്തനത്തെക്കുറിച്ച് അവര്‍ പലപ്പോഴും അഭിമാനത്തോടെ സംസാരിച്ചിട്ടുമുണ്ട്.

   അവരും ഒരു ആർട്ടിസ്റ്റും ഫോട്ടോഗ്രാഫറും കൂടിയാണ്. തന്റെ സ്വന്തം സൃഷ്ടികൾ ഓൺലൈനിലൂടെ വിൽക്കാറുമുണ്ട്. കത്രീനയുടെ സഹോദരിമാരിലൊരാളായ മെലിസ ലണ്ടനിലെ ഇംപീരിയൽ കോളേജിൽ പഠിച്ച ഒരു ഗണിതശാസ്ത്രജ്ഞയാണ്, മറ്റൊരാൾ, ഇസബെൽ, നിലവിൽ സൽമാൻ ഖാന്റെ ഭാര്യാസഹോദരൻ ആയുഷ് ശർമ്മയ്‌ക്കൊപ്പം 'ക്വാത' എന്ന സിനിമയിൽ അഭിനയിക്കുന്നുണ്ട്. എഞ്ചിനീയർ പഠനം പൂർത്തിയാക്കിയ വിക്കിക്ക് ഒരു സഹോദരനുണ്ട്. സണ്ണി എന്നാണ് സഹോദരന്റെ പേര് ഇദ്ദേഹവും ഒരു നടനാണ്.

   വിവാഹം നമ്മുടെ ആയാലും മറ്റുള്ളവരുടെ ആയാലും ഇന്ത്യയിൽ അതൊരു വലിയ ആഘോഷം തന്നെയാണ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യ സന്ദർശിച്ചതോ ഇന്ത്യയുമായി വിവിധ പ്രതിരോധ കരാറുകൾ ഒപ്പിട്ടതോ ചർച്ചകൾ നടത്തിയതിലോ അല്ല ഇന്ത്യക്കാർക്ക് താത്പര്യം. കത്രീന കൈഫിന്റെ വിവാഹ 'ലെഹംഗ'യും വരൻ വിക്കി കൌശലിന്റെ 'ഷെർവാണി'യും എങ്ങനെ ഇരിയ്ക്കും എന്നറിയാനാണ് ആളുകൾക്ക് കൂടുതൽ താൽപ്പര്യം.

   (മുതിർന്ന പത്രപ്രവർത്തകനും ഇന്ത്യ ടുഡേ മാഗസിന്റെ മുൻ എഡിറ്ററുമാണ് ലേഖകൻ. ഈ ലേഖനത്തിലെ വീക്ഷണങ്ങൾ എഴുത്തുകാരന്റെ സ്വന്തം അഭിപ്രായങ്ങളാണ്. ഇത് പ്രസിദ്ധീകരണത്തിന്റെ നിലപാടിനെ പ്രതിനിധീകരിക്കുന്നില്ല)
   Published by:Naseeba TC
   First published:
   )}