News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 21, 2020, 8:28 AM IST
ഇന്ദ്രജിത്തും പൂർണ്ണിമയും
നിങ്ങൾ നിങ്ങളുടെ കുട്ടിയിൽ ആത്മവിശ്വാസക്കുറവും അപകർഷതാ ബോധവും സൃഷ്ടിച്ചിട്ടുണ്ടോ? ഒന്നോർത്തു നോക്കൂ? അതിനു നിങ്ങൾ കാരണക്കാരായിട്ടുണ്ടെങ്കിൽ, അതെപ്പോൾ, എങ്ങനെ എന്ന് ഓർമ്മ വരുന്നില്ലെങ്കിൽ ഇന്ദ്രജിത്തും പൂർണ്ണിമയും അവതരിപ്പിക്കുന്ന ഈ വീഡിയോ കണ്ടു നോക്കൂ.
ഇതിൽ പറയുന്ന കാര്യങ്ങൾ നിങ്ങൾ എപ്പോഴെങ്കിലും കുട്ടിയോട് പറഞ്ഞിട്ടുണ്ടോ? ഇതിൽ പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലും നിങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെങ്കിൽ ഇനി ആവർത്തിക്കാതിരിക്കുക. കുട്ടി സ്വയം താൻ മറ്റുള്ളവരെക്കാളും കഴിവ് കുറഞ്ഞയാൾ എന്ന തോന്നൽ ഉണ്ടാക്കാൻ കൂരമ്പ് തറച്ച, മുൻവിചാരമില്ലാതെ പറഞ്ഞ, മാതാപിതാക്കളുടെ ഒരു വാക്ക് മതിയാവും. (വീഡിയോ ചുവടെ)
കുട്ടികളുടെ മുന്നിൽ വച്ച് പറയാൻ പാടില്ലാത്ത കാര്യങ്ങൾ മാത്രമല്ല, അവരുടെ മുന്നിൽ ഒരിക്കലും സംഭവിച്ചുകൂടാത്ത സന്ദർഭങ്ങളെ പറ്റിയും പൂർണ്ണിമയും ഇന്ദ്രജിത്തും പറയുന്നുണ്ട്. "വേണ്ടാട്ടോ... കുട്ടികളോട് പറയാൻ പാടില്ലാത്ത ചില വേണ്ടാതീനങ്ങളുണ്ട്. ചെയ്യാൻ പാടില്ലാത്തതും. അതിൽ പലതും അവരെ മുറിപ്പെടുത്തിയേക്കാം. വിപരീതഫലം ഉണ്ടാക്കിയേക്കാം. എന്തൊക്കെയാണ് ആ വേണ്ടാതീനങ്ങൾ?" ഇതാണ് പൂർണ്ണിമ നൽകുന്ന ക്യാപ്ഷൻ.
ആൺകുട്ടി എന്ന് പറഞ്ഞ് അവരിൽ ആൺകോയ്മ വളർത്താതിരിക്കാനും, പെൺകുട്ടി എന്ന പേരിൽ അടങ്ങിയൊതുങ്ങി വളർന്നേ പറ്റൂ എന്ന് നിർബന്ധം പിടിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് വീഡിയോയിൽ പറയുന്നു.
രണ്ടു പെൺകുട്ടികളുടെ അച്ഛനമ്മമാരാണ് പൂർണ്ണിമയും ഇന്ദ്രജിത്തും. മക്കൾക്ക് സ്വാതന്ത്ര്യവും കഴിവും പ്രകടിപ്പിക്കാൻ, അവരെ ആത്മവിശ്വാസമുള്ളവരായി വളർത്താൻ കഴിഞ്ഞതിനെക്കുറിച്ച് പൂർണ്ണിമ മുൻപ് പറഞ്ഞിട്ടുണ്ട്.
Published by:
user_57
First published:
December 21, 2020, 8:28 AM IST