• HOME
  • »
  • NEWS
  • »
  • film
  • »
  • #Chambikko | മൈക്കിളപ്പനായി പൂർണ്ണിമയുടെ അച്ഛൻ; 'ചാമ്പിക്കോ' ഷൂട്ടുമായി ഇന്ദ്രജിത്തും കുടുംബവും

#Chambikko | മൈക്കിളപ്പനായി പൂർണ്ണിമയുടെ അച്ഛൻ; 'ചാമ്പിക്കോ' ഷൂട്ടുമായി ഇന്ദ്രജിത്തും കുടുംബവും

Indrajith, Poornima and family join Chambikko trend | വിഷു സ്‌പെഷൽ 'ചാമ്പിക്കോ' വീഡിയോയുമായി ഇന്ദ്രജിത്തും കുടുംബവും

  • Share this:
    കേരള മുഖ്യൻ മുതൽ സ്കൂൾ കുട്ടികൾ വരെ ഇപ്പോൾ ചാമ്പിക്കോ ട്രെൻഡിന്റെ ഭാഗമാണ്. 'ഭീഷ്മപർവ്വം' (Bheeshmaparvam) സിനിമയിൽ അഞ്ഞൂറ്റി കുടുംബത്തിന്റെ കാർന്നോരായ മമ്മൂട്ടി (Mammootty) കഥാപാത്രം മൈക്കിളപ്പൻ തുടങ്ങിവച്ച ഫാമിലി ഫോട്ടോഷൂട്ട് രംഗമാണ് കേരളമാകെ അലയടിക്കുന്നത്. ഇപ്പോൾ എവിടെ ഗ്രൂപ്പ് ഫോട്ടോ ഉണ്ടെങ്കിലും 'ചാമ്പിക്കോ' എന്ന് പറയാതെ ഒരു മനഃസമാധാനമില്ല എന്ന സ്ഥിതിയായിരിക്കുന്നു. അഞ്ഞൂറ്റി കുടുംബത്തിലെ സകല അംഗങ്ങളും ഒറ്റ ഫ്രയിമിൽ പതിഞ്ഞ ഒത്തുകൂടൽ ചടങ്ങിലെ ചിത്രമാണിത്.

    ഈ ട്രെൻഡിന്റെ ചുവടുപിടിച്ചിരിക്കുകയാണ് നടൻ ഇന്ദ്രജിത്തും ഭാര്യ പൂർണ്ണിമയും കുടുംബവും. വിഷുവിന് പൂർണ്ണിമയുടെ അച്ഛനമ്മമാരാരും സഹോദരിയും കുടുംബവും ചേർന്നാണ് ചാമ്പിക്കോ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

    എല്ലാവരും റെഡി ആയി നിൽക്കേ, ഫോട്ടോയുടെ ഒത്ത നടുവിലായി ഇരിക്കേണ്ട പ്രധാന കക്ഷി നടന്നു വന്ന്‌, കസേരയിൽ ഇരുന്നു ചാമ്പിക്കോ എന്ന് പറയുമ്പോൾ, ഇരിക്കുന്നവർ എല്ലാം കാലിന്മേൽ കാൽ കയറ്റിവച്ചും, പിന്നിലെ വരിയിൽ നിൽക്കുന്നവർ ഗൗരവഭാവത്തോടെ കൈകൾ കെട്ടിയും ക്യാമറയെ നോക്കുന്നതാണ് 'ചാമ്പിക്കോ'യുടെ അടിസ്ഥാന തത്വം.

    ഇവിടെ മൈക്കിളപ്പനായത് പൂർണ്ണിമയുടെ അച്ഛൻ മോഹൻ ആണ്. മുൻവരിയിൽ അച്ഛനും രണ്ടു മരുമക്കളായ ഇന്ദ്രജിത്ത് സുകുമാരനും, നിഹാൽ പിള്ളയും പിൻവരിയിൽ സ്ത്രീജനങ്ങളായ പൂർണ്ണിമ, അമ്മ ശാന്തി, അനുജത്തി പ്രിയ മോഹൻ, പൂർണ്ണിമയുടെ മക്കളായ പ്രാർത്ഥന ഇന്ദ്രജിത്ത്, നക്ഷത്ര ഇന്ദ്രജിത്ത്, പ്രിയയുടെ കുഞ്ഞുമകൻ എന്നിവരാണുള്ളത്. പ്രിയയുടെ മകൻ വേദു അമ്മയുടെ കയ്യിലിരുന്നാണ് പോസ് ചെയ്യുന്നത്. എല്ലാവരും തനതു കേരള വസ്ത്രങ്ങളാണ് അണിഞ്ഞിട്ടുള്ളത്.




    ഇവരുടെ സുഹൃത്തുക്കളും ആരാധകരും കമന്റ് സെക്ഷനിൽ ഏതാണ് വൈകിയില്ല. പ്രാർത്ഥന പോസ്റ്റ് ചെയ്ത വീഡിയോയിൽ കുടുംബ സുഹൃത്ത് കൂടിയായ രഞ്ജിനി ഹരിദാസ് ആദ്യം കമന്റ് ചെയ്തവരിൽ ഒരാളാണ്. മറ്റുള്ളവരും കമന്റ് ചെയ്തിട്ടുണ്ട്.

    യുവാക്കൾക്കിടയിൽ 'ചാമ്പിക്കോ' സൂപ്പർഹിറ്റ് ട്രെൻഡ് ആയി മാറിക്കഴിഞ്ഞു. ഒത്തുകൂടൽ, ഫെയർവെൽ പാർട്ടികൾ എന്നിവയിലെല്ലാം ഏവരും ചേർന്നാൽ ഇപ്പോൾ ഈ രീതിയിലാണ് ഗ്രൂപ്പ് ഫോട്ടോ പുറത്തുവരിക. ഫോട്ടോയുടെ ഒപ്പം ഒരു വീഡിയോ കൂടി നിർബന്ധമായിട്ടുണ്ട്.

    Summary: The Chambikko trend is going stronger ever since the scene in Mammootty movie Bheeshmaparvam hit the big screens. Jumping on the bandwagon is the family of Indrajith Sukumaran. Prarthana Indrajith had posted a video where the entire family of Poornima had posed for a Chambikko click during their Vishu get-together
    Published by:user_57
    First published: