• HOME
  • »
  • NEWS
  • »
  • film
  • »
  • Jaladhara Pumpset Since 1962| പൊട്ടിച്ചിരിപ്പിക്കാൻ ഇന്ദ്രൻസും ഉർവശിയും; ജലധാര പമ്പ് സെറ്റ് സിൻസ് 1962 ടൈറ്റിൽ ലുക്ക് പുറത്ത്

Jaladhara Pumpset Since 1962| പൊട്ടിച്ചിരിപ്പിക്കാൻ ഇന്ദ്രൻസും ഉർവശിയും; ജലധാര പമ്പ് സെറ്റ് സിൻസ് 1962 ടൈറ്റിൽ ലുക്ക് പുറത്ത്

ചിത്രത്തിന്റെ ചിത്രീകരണം ജൂലൈ പകുതിയോടെ പാലക്കാട് തുടങ്ങും

  • Share this:
    ഇന്ദ്രൻസ്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പ സംവിധാനം നിർവഹിക്കുന്ന ജലധാര പമ്പ്സെറ്റ് സിൻസ് 1962 (Jaladhara Pumpset Since 1962) എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. ആക്ഷേപഹാസ്യ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ നിർമാണം വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, ആര്യ പൃഥ്വിരാജ് എന്നിവർ ചേർന്നാണ്. ഇവരുടെ പ്രഥമ നിർമാണ സംരംഭമാണ് ഈ ചിത്രം.

    സാഗർ, ജോണി ആന്റണി, ടി ജി രവി, സനുഷ, നിഷ സാരംഗ് തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂലൈ പകുതിയോടെ പാലക്കാട് തുടങ്ങും. ആഷിഷ് ചിന്നപ്പ, പ്രജിൻ എം പി എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്.



    വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണവും കൈലാസ് സംഗീത സംവിധാനവും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ - ബിജു കെ തോമസ്, എഡിറ്റർ - രതിൻ രാധാകൃഷ്ണൻ, ആർട്ട് - ദിലീപ് നാഥ്, ഗാനരചന - മനു മഞ്ജിത്ത്, മേക്കപ്പ് - സിനൂപ് രാജ്, കോസ്റ്റ്യൂം - അരുൺ മനോഹർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ, ഓഡിയോഗ്രാഫി - വിപിൻ നായർ, സ്റ്റിൽ - നൗഷാദ് കണ്ണൂർ, കാസ്റ്റിംഗ് ഡയറക്ടർ - ജോഷി മേടയിൽ, വിഎഫ്എക്‌സ് - ലൈവ് ആക്ഷൻ സ്റ്റുഡിയോസ്, പി ആർ ഒ - ഏ എസ് ദിനേഷ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, ഡിസൈൻ - 24AM.

    രാഹുൽ മാധവ്, അനഘ ജാനകി; 'സൺ ഓഫ് ആലിബാബ നാൽപ്പത്തൊന്നാമൻ' മെയ് 27ന് റിലീസ്

    രാഹുൽ മാധവ്, അനഘ ജാനകി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നെജീബലി സംവിധാനം ചെയ്യുന്ന 'സൺ ഓഫ് ആലിബാബ നാൽപ്പത്തൊന്നാമൻ' മെയ് 27ന് ഹൈ ഹോപ്സ് ഫിലിം ഫാക്ടറി പ്രദർശനത്തിനെത്തിക്കുന്നു.

    ഫിലിം ഫോർട്ട് മീഡിയ ലാബ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുനിൽ സുഖദ, ദിനേശ് പ്രഭാകർ, ശിവജി ഗുരുവായൂർ, കിരൺരാജ്, വി.കെ. ബൈജു, അനീഷ് രവി, അമർനാഥ്, മോളി കണ്ണമാലി, അനിയപ്പൻ, ബിനീഷ് ബാസ്റ്റിൻ, നന്ദകിഷോർ, വിനീഷ് വിജയ്, ഹരിശ്രീ ബ്രിജേഷ്, പ്രൊഫസർ അലിയാർ, കലാഭവൻ സിനജ് തുടങ്ങിയവരും അഭിനയിക്കുന്നു.

    ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ വരികൾക്ക് ശബരീഷ് സംഗീതം പകരുന്നു. കലാഭവൻ പ്രജോദ്, അക്‌ബർ ഖാൻ, ഇമ്രാൻ ഖാൻ, രശ്മി സതീഷ് എന്നിവരാണ് ഗായകൻ. തിരക്കഥയും സംഭാഷണവും വി.വി. വിനയൻ എഴുതുന്നു. നെജീബ് ഷാ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ - കുമാരവേൽ, വസ്ത്രാലങ്കാരം- വാസു വാണിയംകുളം, ആക്ഷൻ- ബ്രൂസ്‌ലി രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ- ബിനീഷ് കുട്ടൻ.
    Published by:Rajesh V
    First published: