നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sushant Singh Rajput| 'മകന്റെ ജീവൻ അപകടത്തിലാണെന്ന് മുംബൈ പൊലീസിനെ അറിയിച്ചിരുന്നു'; സുശാന്തിന്‍റെ അച്ഛൻറെ വെളിപ്പെടുത്തൽ

  Sushant Singh Rajput| 'മകന്റെ ജീവൻ അപകടത്തിലാണെന്ന് മുംബൈ പൊലീസിനെ അറിയിച്ചിരുന്നു'; സുശാന്തിന്‍റെ അച്ഛൻറെ വെളിപ്പെടുത്തൽ

  അവന്റെ ജീവൻ അപകടത്തിലാണെന്ന് ഫെബ്രുവരി 25ന് ഞാൻ ബാന്ദ്ര പൊലീസിനെ അറിയിച്ചിരുന്നു-കെ കെ സിംഗ് വ്യക്തമാക്കുന്നു.

  sushant

  sushant

  • Share this:
   ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം നടന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും വിവാദങ്ങൾ അവസാനിക്കുന്നില്ല. താരത്തിന്റെ കാമുകി റിയ ചക്രബർത്തിയാണ് സംശയത്തിന്റെ നിഴലിലുള്ളത്. ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സുശാന്ത് സിംഗ് രാജ്പുതിന്റെ അച്ഛൻ കെകെ സിംഗ്.

   മകന്റെ ജീവൻ അപകടത്തിലാണെന്ന് ഫെബ്രുവരി 25ന് മുംബൈ പൊലീസിനെ അറിയിച്ചിരുന്നതായി കെ കെ സിംഗ് സ്വന്തം വീഡിയോ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ജൂൺ14ന് സുശാന്ത് മരിച്ചതിനു പിന്നാലെ നേരത്തെ താൻ തന്ന പരാതിയിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടി ഉണ്ടായില്ലെന്ന് കെകെ സിംഗ് പറയുന്നു.

   അവന്റെ ജീവൻ അപകടത്തിലാണെന്ന് ഫെബ്രുവരി 25ന് ഞാൻ ബാന്ദ്ര പൊലീസിനെ അറിയിച്ചിരുന്നു. ജൂൺ 14നാണ് അവൻ മരിച്ചത്. ഫെബ്രുവരി 25ന് ഞാൻ തന്ന പരാതിയിലുള്ളവർക്കെതിരെ നടപടി സ്വീകരിക്കാൻ ഞാൻ ആവശ്യപ്പെട്ടു. അവൻ മരിച്ച് 40 ദിവസം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. അതുകൊണ്ടാണ് ഞാൻ പാട്നയിൽ പരാതി നൽകിയത്- കെ കെ സിംഗ് വീഡിയോയിൽ വ്യക്തമാക്കുന്നു.
   TRENDING:Covid19| ചികിത്സയ്ക്ക് അമിത്ഷാ എയിംസിൽ പോകാതെ സ്വകാര്യ ആശുപത്രിയിൽ പോയത് അതിശയം ; ശശി തരൂർ
   [NEWS]
   ബാലഭാസ്കറിന്റെ മരണം; ഒരു പാതിരാവും ഒരുപാട് ദുരൂഹതയും
   [NEWS]
   പ്രഭാസ് ചിത്രം സാഹോ സംവിധായകൻ സുജീത് റെഡ്ഡി വിവാഹിതനായി
   [PHOTO]


   ജൂലൈ 25നാണ് റിയ ചക്രബർത്തിക്കും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ ആറ് പേർക്കെതിരെ പാട്ന പൊലീസിൽ സുശാന്തിന്റെ അച്ഛൻ പരാതി നൽകിയത്. താരത്തെ ആത്മഹത്യയിലേക്ക് നയിച്ചു എന്നതുൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് റിയയിക്കെതിരെ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.   മുംബൈ പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തരല്ലാത്തതു കൊണ്ടാണ് സുശാന്തിന്റെ കുടുംബം പാട്ന് പൊലീസില്‍ പരാതി നൽകിയിരിക്കുന്നതെന്നാണ് സുശാന്തിന്റെ കുടുംബ അഭിഭാഷകൻ വികാസ് സിംഗ് പറഞ്ഞു.

   അതേസമയം സുശാന്തിന്റെ മരണത്തിൽ എന്തെങ്കിലും ദുരാഹത ഉള്ളതായോ പരാതി ഉള്ളതായോ ജൂൺ 16ന് അവരുടെ മൊഴി രേഖപ്പെടുത്തിയപ്പോൾ വ്യക്തമാക്കിയിരുന്നില്ലെന്ന് മുംബൈ പൊലീസ് പറഞ്ഞു. കേസിൽ മുംബൈ പൊലീസിന്‍റെ അന്വേഷണം തുടരുകയാണ്.
   Published by:Gowthamy GG
   First published:
   )}