• HOME
  • »
  • NEWS
  • »
  • film
  • »
  • റെസ്റ്ററന്റ് ബിസിനസിലും കൈവച്ച് പ്രിയങ്ക ചോപ്ര; 'സോന'യ്ക്കുള്ളിൽ ഒരുക്കിയിരിക്കുന്നത് എന്തെല്ലാം?

റെസ്റ്ററന്റ് ബിസിനസിലും കൈവച്ച് പ്രിയങ്ക ചോപ്ര; 'സോന'യ്ക്കുള്ളിൽ ഒരുക്കിയിരിക്കുന്നത് എന്തെല്ലാം?

നിരവധി സ്ത്രീകൾക്ക് പ്രചോദനമായ ഒരു വണ്ട‍‍ർ വുമൺ തന്നെയാണ് പ്രിയങ്ക ചോപ്ര.

പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര

  • Share this:
    നടി, നിർമ്മാതാവ്, സംരംഭക, എഴുത്തുകാരി എന്നിങ്ങനെ നിരവധി മേഖലകളിൽ കൈയൊപ്പ് പതിപ്പിച്ച പ്രിയങ്ക ചോപ്ര ജോനാസ് പുതുതായി കൈവച്ചിരിക്കുന്നത് റെസ്റ്റോറന്റ് ബിസിനസിലാണ്. ഇറങ്ങിത്തിരിച്ച മേഖലകളിലെല്ലാം വിജയം കൈവരിച്ചു കൊണ്ടായിരുന്നു താരത്തിന്‍റെ മുന്നേറ്റം. നിരവധി സ്ത്രീകൾക്ക് പ്രചോദനമായ ഒരു വണ്ട‍‍ർ വുമൺ തന്നെയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് സിനിമകളിലെ മികച്ച പ്രകടനത്തെ തുട‍ർന്ന് ഹോളിവു‍ഡിൽ വരെ എത്തപ്പെട്ട പ്രിയങ്ക ഇപ്പോൾ ഹോട്ടൽ - ഹോസ്പിറ്റാലിറ്റി വ്യവസായത്തിലും ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ്.

    ന്യൂയോർക്കിലെ മികച്ച ഡൈനിംഗ് റെസ്റ്റോറന്റായ സോന, ഭക്ഷണപ്രേമികൾക്ക് ഇന്ത്യൻ വിഭവങ്ങളാണ് ഒരുക്കുന്നത്. ഉദ്ഘാടന ദിവസം മുതൽ തന്നെ റെസ്റ്റോറന്റിന്റെ പുതിയ ചിത്രങ്ങൾ പ്രിയങ്ക ഇൻസ്റ്റാഗ്രാമിലൂട ഷെയ‍ർ ചെയ്യാൻ തുടങ്ങിയിരുന്നു. റെസ്റ്റോറന്റിന്റെ പൂജ ചടങ്ങിലെ ചില ചിത്രങ്ങൾ ബിസിനസ് പങ്കാളിയായ മനീഷ് ഗോയലും പങ്കുവച്ചിരുന്നു. 2020 ൽ റെസ്റ്റോറന്റ് തുറക്കാൻ തങ്ങൾ പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് -19 കാരണം ഇത് വൈകുകയായിരുന്നുവെന്നും അദ്ദേഹം പോസ്റ്റിൽ രേഖപ്പെടുത്തി.

    സോനയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കയറിയാൽ റെസ്റ്റോറന്റിന്റെ അന്തരീക്ഷം വ്യക്തമാകുന്ന നിരവധി ചിത്രങ്ങൾ കാണാം. അത്യാ‍‍ർഭാടങ്ങളില്ലാത്ത ആധുനികവും ലളിതവുമായ രീതിയിലാണ് റെസ്റ്റോറന്റിന്റെ ഇന്റീരിയ‍ർ ഒരുക്കിയിരിക്കുന്നത്. റെസ്റ്റോറന്റിൽ ചുറ്റിക്കറങ്ങാൻ ആളുകൾക്ക് ധാരാളം സ്ഥലവുമുണ്ട്. പ്രിയങ്ക സോനയ്ക്കായി ബ്രൗൺ, ഗോൾഡ് എന്നീ നിറങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. എട്ട് മുതൽ 30 അതിഥികൾക്ക് ഇരിക്കാവുന്ന ബാറോട് കൂടിയ സ്വകാര്യ ഡൈനിംഗ് ഇടവും ഇവിടെയുണ്ട്.



    സോന റെസ്റ്റോറന്റിനെക്കുറിച്ച് മനീഷ് ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ ഷെയ‍ർ ചെയ്തിരുന്നു. “ഇന്ന് രാവിലെ സോനയിൽ ഒരു ചെറിയ പൂജ ഞങ്ങൾ നടത്തി. തങ്ങളുടെ ആദ്യ അതിഥികളെ കാത്തിരിക്കുകയാണ് എന്ന് തുടങ്ങുന്നതായിരുന്നു കുറിപ്പ്. പ്രിയങ്ക ചോപ്രയും ഇതേ പൂജാ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കിട്ടിരുന്നു.



    പ്രിയങ്ക സ്വകാര്യ ഡൈനിംഗ് സ്പേസിന് ‘മിമി’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് പ്രിയങ്ക ചോപ്രയുടെ തന്നെ വിളിപ്പേര് ആണ്. ഇന്ത്യയിലെ കലകൾ പ്രദർശിപ്പിക്കാൻ ഒരു പദ്ധതി വികസിപ്പിക്കുന്നതിന് റെസ്റ്റോറന്റ്, ആർട്ട് അഡ്വൈസറി സണ്ടർലാൻഡുമായി സഹകരിച്ച് പ്രവ‍ർത്തിക്കും.

    പ്രിയങ്ക ചോപ്രയുടെ ആത്മകഥയായ 'അൺഫിനിഷ്ഡ്' കുറച്ചു നാളുകൾക്ക് മുമ്പാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. സിനിമാ ജീവിതം, കുടുംബം, വ്യക്തിബന്ധങ്ങൾ എന്നിവയെ കുറിച്ചാണ് പുസ്തകത്തിൽ പ്രിയങ്ക ചോപ്ര സംസാരിക്കുന്നത്. ഇളയദളപതി വിജയിയെ കുറിച്ചും പ്രിയങ്ക പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുമ്പോഴും തന്‍റെ ജീവിതത്തിലും കരിയറിലും നേരിടേണ്ടി വന്ന പല ദുരനുഭവങ്ങളും പ്രിയങ്ക പുസ്തകത്തിലൂടെ പങ്കുവച്ചത് ചർച്ചകൾക്ക് വഴി വച്ചിരുന്നു. യുഎസിൽ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപത്തെക്കുറിച്ച് പുസ്തകത്തിൽ പ്രിയങ്ക വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് കുടിയേറിയത് മുതൽ നേരിടേണ്ടി വരുന്ന വംശീയ അധിക്ഷേപത്തെക്കുറിച്ച് പല അവസരത്തിലും പ്രിയങ്ക നേരത്തെ തന്നെ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.
    Published by:Aneesh Anirudhan
    First published: