• HOME
  • »
  • NEWS
  • »
  • film
  • »
  • ICC | സിനിമാ ലൊക്കേഷനിലെ പരാതി പരിഹാര സെൽ രൂപീകരിക്കാനുള്ള ഹൈക്കോടതി വിധി സ്വാഗതാർഹം: രഞ്ജിത്ത്

ICC | സിനിമാ ലൊക്കേഷനിലെ പരാതി പരിഹാര സെൽ രൂപീകരിക്കാനുള്ള ഹൈക്കോടതി വിധി സ്വാഗതാർഹം: രഞ്ജിത്ത്

സിനിമയിലെ വനിതാപ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 

  • Share this:
    തിരുവനന്തപുരം : കേരളത്തിലെ ഓരോ സിനിമാ ലൊക്കേഷനിലും ആഭ്യന്തര പരാതി പരിഹാര സെൽ (Internal Complaints Committee)  രൂപീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് വളരെ നല്ല തീരുമാനമെന്ന് ചലച്ചിത്ര അക്കാദമി (Kerala State Chalachitra Academy) ചെയർമാൻ രഞ്ജിത്ത് (Ranjith). വനിത കമ്മീഷനുമായും  വിഷയം ചർച്ച ചെയ്തിട്ടുണ്ട്. 23 ന് എല്ലാ സിനിമ സംഘടനളെയും വനിത കമ്മീഷൻ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ സിനിമാ സംഘടനകൾക്ക് പറയാനുള്ളത് കേൾക്കും. ഇതിന് ശേഷം കമ്മിറ്റിയ്ക്ക് രൂപം നൽകുമെന്നും രഞ്ജിത്ത് പറഞ്ഞു.

    എല്ലാ ജോലി സ്ഥലങ്ങളിലും ഇത്തരം സമിതികൾ വേണം. ഇത്തരം സമിതികൾ നിർമ്മാതാക്കൾക്കും സഹായകമാകും. സ്ത്രീകൾക്ക് ധൈര്യം കൊടുക്കുന്ന വിധിയാണ് കോടതിയുടെത്. ഒറ്റപ്പെട്ടത് എന്ന് പറഞ്ഞ് ഒരു അക്രമങ്ങളും തള്ളി കളയാൻ കഴിയില്ല. ലൊക്കേഷനിൽ തന്നെ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ അടക്കം  ഈ സമിതിക്ക് മുന്നിൽ തീർക്കാനാകും. പറഞ്ഞു തീർക്കാവുന്ന പ്രശ്നങ്ങൾ ആണെങ്കിൽ അങ്ങനെ തീർക്കട്ടെ എന്നും രഞ്ജിത്ത് പറഞ്ഞു.

    സമിതി രൂപീകരിക്കുന്നതിൽ ഇതുവരെ എതിർപ്പൊന്നും ആരും പ്രകടിപ്പിച്ചിട്ടില്ല.വ്യക്തി പരമായ ഇഷ്ടാനുഷ്ടങ്ങളിൽ ഇനി കാര്യമില്ല. കോടതി വിധി നടപ്പാക്കിയെ മതിയാകു എന്നും രഞ്ജിത്ത് പറഞ്ഞു. 26 ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഒരുക്കങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് രഞ്ജിത്തിന്റെ പ്രതികരണം.
    കേരളത്തിലെ ഓരോ സിനിമാ ലൊക്കേഷനിലും ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിച്ചേ തീരൂ എന്നാണ് ഹൈക്കോടതി ഉത്തരവ്.

    സിനിമ സംഘടനകളിലും സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം ആരംഭിക്കണമെന്നും ഹൈക്കോടതി പുറപ്പെടുവിച്ച നിർണായക ഉത്തരവിൽ പറയുന്നു. സിനിമയിലെ വനിതാപ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയത്.  2018-ലാണ് ഡബ്ല്യുസിസി ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

    Also Read- സിനിമാ മേഖലയിൽ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന് ഹൈക്കോടതി; ഉത്തരവ് WCC നൽകിയ ഹർജിയില്‍

    ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. അതേസമയം, ഭരണഘടനയിൽ ഭേദഗതി വരുത്തി പരാതി പരിഹാര സമിതി രൂപീകരിച്ചതായി ഇക്കഴിഞ്ഞ മാർച്ച് 10ന് അമ്മ അറിയിച്ചിരുന്നു. നടി ശ്വേതാ മേനോനാണ് സമിതിയുടെ അധ്യക്ഷ. രചന നാരായണൻകുട്ടി, കുക്കു പരമേശ്വരൻ, മാലാ പാർവതി എന്നിവരാണ് അംഗങ്ങൾ. മാർച്ച് 19ന് ചേരുന്ന അടുത്ത യോഗത്തിൽ‌ ഒരു അഭിഭാഷകയെ കൂടി സമിതിയുടെ ഭാഗമാക്കുമെന്നും അമ്മ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.

    സംവിധായകൻ സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രത്തിൽ ആഭ്യന്തരപരാതി പരിഹാരസമിതി രൂപീകരിക്കാൻ തീരുമാനമെടുത്തത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. മലയാളസിനിമയുടെ ചരിത്രത്തിലാദ്യമായാണ് ഒരു സിനിമാ സെറ്റിൽ ആഭ്യന്തരപരാതി പരിഹാരസമിതി അഥവാ ഇന്‍റേണൽ കംപ്ലെയ്ന്‍റ്സ് കമ്മിറ്റി രൂപീകരിക്കുന്നത്. മലയാള സിനിമാ സെറ്റുകളിൽ ആഭ്യന്തരപരാതിപരിഹാരകമ്മിറ്റികൾ രൂപീകരിക്കുക, സെറ്റുകളിൽ ലൈംഗികപീഡനം തടയാനുള്ള നിയമം നടപ്പാക്കുക എന്നിവ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങളായിരുന്നു. ചരിത്രപരമായ ഈ നീക്കത്തിന് വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) സംവിധായകനും നിർമാതാക്കൾക്കും നന്ദി പറഞ്ഞു.
    Published by:Arun krishna
    First published: