തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേള (IFFK) യുടെ രജതജൂബിലി വർഷത്തിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി IFFK ഫോട്ടോ ചലഞ്ച് സംഘടിപ്പിക്കുന്നു.
IFFK അതിന്റെ വളർച്ചയുടെ ഓരോഘട്ടങ്ങളിലൂടെയും കടന്ന് പോയതിനെ ഓർമിപ്പിക്കുന്ന ചിത്രങ്ങൾ സൂക്ഷിച്ച് വെച്ചിട്ടുള്ളവർ തങ്ങളുടെ കൈവശം ഉള്ള ഫോട്ടോകൾ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് അയച്ച് തരിക. ഈ ഫോട്ടോകളിൽ നിന്ന് തിരഞ്ഞെടുക്കുന്നവ IFFK യുടെ ഔദോഗിക വെബ് സൈറ്റിൽ ക്രെഡിറ്റോടുകൂടി പ്രസിദ്ധീകരിക്കും.
IFFKയിൽ നടന്നിട്ടുള്ള പ്രധാന പരിപാടികൾ, അതിഥികൾ ആയി എത്തിയിട്ടുള്ള പ്രധാന ചലച്ചിത്രകാരന്മാർ, ആൾക്കൂട്ടം, ആഘോഷങ്ങൾ, തീയറ്റർ പരിസരങ്ങളിലെ അലങ്കാരങ്ങൾ എന്നിങ്ങനെ ഉള്ളത് ആയിരിക്കണം അയക്കേണ്ടത്. സെൽഫികളോ ഗ്രൂപ്പ് ഫോട്ടോകളോ ഇതിലേക്ക് പരിഗണിക്കുന്നതല്ല. നിങ്ങളുടെ കൈവശമുള്ള ചിത്രങ്ങൾ 2020 ഡിസംബർ 26 നകം iffkphoto@gmail.com എന്ന അഡ്രസ്സിൽ അയച്ച് തരിക. ഫോട്ടോകൾ അയക്കുന്നവർ അവരവരുടെ ഫോൺ നമ്പർ കൂടി അയക്കേണ്ടതാണ്.
25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2021 ഫെബ്രുവരി 12 മുതൽ 19 വരെ നടത്താനാണ് തീരുമാനം. ഡിസംബർ രണ്ടാമത്തെ ആഴ്ചയാണ് സാധാരണ മുൻവർഷങ്ങളിൽ ഐ.എഫ്.എഫ്.കെ. നടത്തിയിട്ടുള്ളത്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.