സിനിമയിൽ അരങ്ങേറ്റത്തിനൊരുങ്ങി ഇർഫാൻ പഠാൻ

ഇമെയ്കാ നൊഡികൾ, ഡിമോണ്ട് കോളനി എന്നീ ചിത്രങ്ങളുടെ സംവിധായകൻ അജയ് ജ്ഞാനമുത്തുവാണ് ചിത്രത്തിന്‍റെ സംവിധായകൻ.

News18 Malayalam | news18
Updated: October 14, 2019, 11:05 PM IST
സിനിമയിൽ അരങ്ങേറ്റത്തിനൊരുങ്ങി ഇർഫാൻ പഠാൻ
irfan-pathan
  • News18
  • Last Updated: October 14, 2019, 11:05 PM IST
  • Share this:
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ സിനിമയിലേക്ക്. ചിയാൻ വിക്രം നായകനാകുന്ന തമിഴ് ചിത്രത്തിലൂടെയാണ് താരത്തിന്‍റെ സിനിമാ അരങ്ങേറ്റം. വിക്രമിന്‍റെ അമ്പത്തിയെട്ടാം ചിത്രത്തിലാണ് പഠാനും വേഷമിടുന്നത്. അതേസമയം, ചിത്രത്തിന്‍റെ പേര് ഇതുവരെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

തുർക്കി പൊലീസ് ഓഫീസറായാണ് ഇർഫാൻ പഠാൻ വേഷമിടുന്നതെന്നാണ് സൂചന. എന്തുകൊണ്ട് ഈ വേഷത്തിലേക്ക് താനെന്ന ചോദ്യത്തിന് 'ഞങ്ങൾക്ക് 100 ശതമാനം ഉറപ്പുണ്ട്' എന്നായിരുന്നു അണിയറപ്രവർത്തകരുടെ മറുപടിയെന്ന് പഠാൻ പറഞ്ഞു.

ശ്രീശാന്ത് ഇനി വില്ലൻ; അരങ്ങേറ്റം തമിഴിൽ

ഇമെയ്കാ നൊഡികൾ, ഡിമോണ്ട് കോളനി എന്നീ ചിത്രങ്ങളുടെ സംവിധായകൻ അജയ് ജ്ഞാനമുത്തുവാണ് ചിത്രത്തിന്‍റെ സംവിധായകൻ. ചിത്രത്തിൽ വ്യത്യസ്തമായ 25 ഗെറ്റപ്പുകളിലാണ് വിക്രം എത്തുന്നത്. എ.ആർ റഹ്മാനാണ് സംഗീതം. 2020ൽ ചിത്രം തിയറ്ററുകളിൽ എത്തും. പ്രിയ ഭവാനി ശങ്കറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

 വയാകോം 18 പിക്ചേഴ്സിന്‍റെ ബാനറിൽ സെവൻ സ്ക്രീൻ സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്.

First published: October 14, 2019, 11:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading