നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ദയവ് ചെയ്ത് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാതിരിക്കുക'; ഇർഫാൻ ഇപ്പോഴും ആശുപത്രിയിലാണ്: വക്താവ്

  'ദയവ് ചെയ്ത് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാതിരിക്കുക'; ഇർഫാൻ ഇപ്പോഴും ആശുപത്രിയിലാണ്: വക്താവ്

  അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഉടൻ രോഗമുക്തനാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

  irrfan khan

  irrfan khan

  • Share this:
   മുംബൈ: നടൻ ഇർഫാൻ ഖാന്റെ ആരോഗ്യനില സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ. കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച താരം മരിച്ചെന്നുവരെ ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് നടന്റെ അടുത്തവൃത്തങ്ങൾ പ്രതികരിച്ചിരിക്കുന്നത്.

   ഇർഫാന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. ഇത് ഏറെ വേദനാജനകമാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടുന്നവരെ മനസ്സിലാക്കുന്നു. എന്നാൽ ചിലർ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. കരുത്തുള്ള വ്യക്തിയാണ് ഇർഫാൻ. അദ്ദേഹം ഇപ്പോഴും പോരാടുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള വ്യാജവാർത്തകൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുകയാണ്. എല്ലാ കാര്യങ്ങളും ഔദ്യോഗികമായി തന്നെ അറിയിക്കുന്നതായിരിക്കും- ഇർഫാൻ ഖാന്റെ വക്താവ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
   BEST PERFORMING STORIES:സാധാരണക്കാരനിൽ നിന്നും ശതകോടീശ്വരനായ ജോയ് അറയ്ക്കൽ; ഓർമയാകുന്നത് കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമ [NEWS]കോവിഡ്: വിയറ്റ്നാം യുദ്ധത്തിൽ ഉണ്ടായതിനേക്കാൾ മരണങ്ങൾ അമേരിക്കയിൽ [NEWS]'പ്രഭാകരാ വിളി എല്‍.ടി.ടി.ഇയെ അധിക്ഷേപിക്കുന്നതായി വ്യാഖ്യാനിക്കുന്നത് വിഡ്ഡിത്തം': ശ്രീനിവാസൻ [NEWS]

   കഴിഞ്ഞ ദിവസമാണ് 53 കാരനായ താരത്തെ വൻകുടലിലെ അണുബാധയെ തുടർന്ന് മുംബൈ കോകിലബെൻ ധിരുഭായ് അംബാനി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഉടൻ രോഗമുക്തനാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

   കഴിഞ്ഞ ശനിയാഴ്ച ഇർഫാൻ ഖാന്റെ മാതാവ് സഈദ ബീഗം മരണപ്പെട്ടിരുന്നു. ലോക്ഡൗൺ കാരണം ജയ്​പൂരിലെത്തി മാതാവിനെ അവസാനമായി കാണാൻ ഇർഫാൻ ഖാന്​ സാധിച്ചിരുന്നില്ല.
   Published by:Naseeba TC
   First published:
   )}