നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Irrfan Khan | 'ലൈഫ് ഓഫ് ഇർഫാൻ'; സ്ലം ഡോഗിനും ലൈഫ് ഓഫ് പൈക്കും മുമ്പ് ലോകം അംഗീകരിച്ച നടൻ

  Irrfan Khan | 'ലൈഫ് ഓഫ് ഇർഫാൻ'; സ്ലം ഡോഗിനും ലൈഫ് ഓഫ് പൈക്കും മുമ്പ് ലോകം അംഗീകരിച്ച നടൻ

  വിസ്മയിപ്പിക്കാൻ ഇനിയുമേറെ വേഷങ്ങൾ ഇർഫാനെ കാത്തിപ്പുണ്ടായിരുന്നു. വേഷപ്പകർച്ചയിലൂടെ ആസ്വാദകരെ ആനന്ദിപ്പിക്കാൻ അദ്ദേഹവും ഒരുക്കമായിരുന്നു. എന്നിട്ടും അമ്പത്തിമൂന്നാമത്തെ വയസ്സിൽ യാത്ര പറയാതെ ആ നടൻ മടങ്ങി

  Irrfan Khan

  Irrfan Khan

  • Share this:
   മിര നായർ സംവിധാനം ചെയ്ത് 1988 പുറത്തിറങ്ങിയ സലാം ബോംബെയിലൂടെയാണ് ഇർഫാൻ ഖാൻ എന്ന നടൻ ലോകസിനിമയിലക്ക് എത്തുന്നത്. ചിത്രത്തിലെ ഇർഫാന്റെ വേഷം ചെറുതായിരുന്നെങ്കിലും ആ വർഷത്തെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള അക്കാദമി പുരസ്കാരത്തിന് സിനിമ നാമനിർദേശം ചെയ്യപ്പെട്ടു.

   മുപ്പത് വർഷം നീണ്ട അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നൂറിലധികം സിനിമകളിൽ ഇർഫാൻ വേഷമിട്ടു. കരിയറിന്റെ ആദ്യഘട്ടത്തിൽ ടിവി സീരിയലുകളിലായിരുന്നു ഇർഫാൻ സജീവമായിരുന്നത്. ദൂരദർശനിൽ സംപ്രേഷണം ചെയ്ത 'ചാണക്യ', 'ചന്ദ്രകാന്ത എന്നിവ അവയിൽ പ്രധാനപ്പെട്ടതാണ്.

   സലാം ബോംബെയ്ക്ക് ശേഷം ഇന്തോ-ജർമൻ ഷോർട്ട്ഫിലിം ദി ക്ലൗഡ് ഡോർ (1994) ലും ഇർഫാൻ വേഷമിട്ടു. പ്രശസ്ത സംവിധായകൻ മണി കൗൾ ആയിരുന്നു സിനിമയുടെ സംവിധായകൻ.

   ഹിന്ദിയിൽ നിരവധി സിനിമകളിൽ വേഷമിട്ടെങ്കിലും നടനെന്ന നിലയിൽ ഇർഫാൻ ഖാനെ അടയാളപ്പെടുത്തിയ സിനിമ 2004 പുറത്തിറങ്ങിയ ഹാസിൽ  ആയിരുന്നു. മികച്ച വില്ലനുള്ള ഫിലിംഫെയർ പുരസ്കാരം ഹാസിൽ അദ്ദേഹത്തിന് നേടിക്കൊടുത്തു.

   2007 ൽ പുറത്തിറങ്ങിയ ലൈഫ് ഇൻ എ മെട്രോ ആണ് ബോളിവുഡിൽ ഇർഫാന്റെ കരിയർ മാറ്റിയത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയർ അടക്കമുള്ള അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചു.
   BEST PERFORMING STORIES: ഇർഫാൻ ഖാൻ അന്തരിച്ചു: മറഞ്ഞത് ഹോളിവുഡിലെ ഇന്ത്യയുടെ അഭിമാന താരം [NEWS]പാതിവഴിയിൽ ഓട്ടം നിലച്ച അംഗ്രേസി മീഡിയം; ജീവിതയാത്ര അവസാനിച്ച നായകനും [NEWS]മകനെ അവസാനമായി കാണാനാകാതെ അമ്മ പോയി; അമ്മയ്ക്ക് പിന്നാലെ മകനും യാത്രയായി [NEWS]

   ബോളിവുഡിൽ സജീവമായിരിക്കുമ്പോഴും അന്താരാഷ്ട്ര സിനിമകളിൽ സാന്നിധ്യമറിയിക്കാൻ ഇർഫാന് കഴിഞ്ഞു. ബ്രിട്ടീഷ് സംവിധായകൻ ആസിഫ് കപാഡിയയുടെ 'ദി വാരിയർ'(2001), തനിഷ്ത മുഖർജി, പ്രശാന്ത് നാരായൺ, തിലോത്തമ ഷോം എന്നിവർക്കൊപ്പം ജർമൻ ചിത്രം 'ഷാഡോസ് ഓഫ് ടൈംസ്'(2004) എന്നീ ചിത്രങ്ങളുടെ ഭാഗമായി. ദി വാരിയറിന് ബാഫ്റ്റ പുരസ്കാരവും ലഭിച്ചു.

   2006 ൽ മിര നായർക്കൊപ്പം വീണ്ടും ഇർഫാൻ ഒന്നിച്ചു. ജുംബ ലാഹിരിയുടെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ദി നെയിംസെയ്ക്ക് ആയിരുന്നു അത്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിച്ച ചിത്രം നിരൂപക പ്രശംസയും നേടി.

   അന്താരാഷ്ട്ര തലത്തിൽ ഇർഫാന് വഴിത്തിരിവായ ചിത്രം പുറത്തിറങ്ങുന്നത് 2007 ലാണ്. മിഷേൽ വിന്റർബോട്ടം സംവിധാനം ചെയ്ത 'എ മൈറ്റി ഹാർട്ട്' എന്ന ചിത്രത്തിൽ ആഞ്ജലീന ജോളി അടക്കമുള്ള വലിയ താരനിരയാണ് ഉണ്ടായിരുന്നത്. ആ വർഷത്തെ കാൻ ചലച്ചിത്രോത്സവത്തിൽ ചിത്രം പ്രദർശിപ്പിച്ചു.

   2008 ലാണ് ഡാനി ബോയിൽ സംവിധാനം ചെയ്ത സ്ലം ഡോഗ് മില്യണയർ പുറത്തിറങ്ങുന്നത്. ഓസ്കാർ വേദിയിലടക്കം ഇന്ത്യൻ ശബ്ദം മുഴങ്ങിയ വർഷമായിരുന്നു അത്. ചിത്രത്തിൽ പ്രധാനം വേഷം തന്നെ ഇർഫാന് ലഭിച്ചു.

   2012 ലാണ് ഇർഫാൻ ഖാൻ എന്ന നടൻ അന്താരാഷ്ട്ര ചലച്ചിത്ര വേദിയിൽ വീണ്ടും ചർച്ചയായത്. ആങ് ലീ സംവിധാനം ചെയ്ത ലൈഫ് ഓഫ് പൈയിൽ, പൈ എന്ന കേന്ദ്ര കഥാപാത്രമായി ഇർഫാൻ എത്തി. 85 ാമത് അക്കാദമി അവാർഡിൽ 11 നോമിനേഷനുകളാണ് ലൈഫ് ഓഫ് പൈക്ക് ലഭിച്ചത്. സിനിമയിൽ പ്രധാന കഥാപാത്രമായ കടുവയുമായുള്ള വേർപിരിയൽ രംഗം ഇർഫാൻ അവതരിപ്പിച്ചത് മറക്കാൻ കഴിയുന്നതല്ല.

   അതേ വർഷം തന്നെ, അമേസിങ് സ്പൈഡർ മാൻ എന്ന ചിത്രത്തിലും ഇർഫാൻ വേഷമിട്ടു. എമ്മ സ്റ്റോൺ, ആൻഡ്ര്യൂ ഗർഫിൽഡ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ.

   അമേരിക്കൻ ടിവി സീരീസായ ഇൻ ട്രീറ്റ്മെന്റിലൂടെ ഇന്ത്യയ്ക്ക് പുറത്ത് നിരവധി ആരാധകരെ ഇർഫാൻ സൃഷ്ടിച്ചിരുന്നു. ഇർഫാൻ ഖാന്റെ ആരാധകനാണെന്ന് അമേരിക്കൻ സംവിധായകൻ മാർക്ക് വെബ്ബ് ഒരിക്കൽ പറഞ്ഞത്.

   2015 ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ചിത്രം ജുറാസിക് പാർക്കിൽ ഭാഗമായതോടെ നിരവധി ഹോളിവുഡ് ചിത്രങ്ങളിലേക്കുള്ള ക്ഷണങ്ങളും അദ്ദേഹത്തെ തേടിയെത്തി.


   2016 ൽ ടോം ഹാങ്ക്സ് നായകനായ ഇൻഫെർണോയിൽ ഇർഫാനും അഭിനയിക്കുന്നു എന്ന വാർത്ത ഇന്ത്യൻ  അദ്ദേഹത്തെ ഇഷ്ടപ്പടുന്നവരെ ആവേശത്തിലാക്കിയതിന് അതിരില്ലായിരുന്നു.

   "സെറ്റിലെ ഏറ്റവും കൂളായ ആൾ ഞാനാണെന്നായിരുന്നു ധാരണ. ഞാൻ പറയുന്ന ഓരോ വാക്കും ചുറ്റുമുള്ളവർ ശ്രദ്ധിക്കും, അത് ആസ്വദിക്കും. എന്നാൽ ഇർഫാൻ അവിടേക്ക് കടന്നു വന്നാൽ പിന്നെ ആളുകൾ അദ്ദേഹത്തിന് ചുറ്റുമാണ്. അദ്ദേഹം പറയുന്നതായിരിക്കും പിന്നെ മറ്റുള്ളവർ ശ്രദ്ധിക്കുക. അദ്ദേഹത്തെ എനിക്ക് ഇഷ്ടമില്ലാത്തതും ഇതുകൊണ്ടാണ്"- ഇർഫാനെ കുറിച്ച് ടോം ഹാങ്ക്സ് സ്നേഹത്തോടെ പറഞ്ഞ വാക്കുകളാണിത്.

   ഹോളിവുഡിലും ബോളിവുഡിലും മികച്ച ചിത്രങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ന്യൂറോ എൻഡോക്രൈൻ ട്യൂമർ എന്ന അപൂർവ രോഗം ഇർഫാനെ പിടികൂടന്നത്. പിന്നീട് നീണ്ട നാൾ ചികിത്സയിലായിരുന്നു. അംഗ്രേസി മീഡിയത്തിലൂടെ വീണ്ടും അഭിനയത്തിലേക്ക് സജീവമാകുന്നതിനിടയിലാണ് എല്ലാവരേയും വേദനിപ്പിച്ചുകൊണ്ട് അദ്ദേഹം പോയത്.

   2018 ൽ പുറത്തിറങ്ങിയ പസ്സിൾ ആണ് ഇർഫാന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം.

   വിസ്മയിപ്പിക്കാൻ ഇനിയുമേറെ വേഷങ്ങൾ ഇർഫാനെ കാത്തിപ്പുണ്ടായിരുന്നു. വേഷപ്പകർച്ചയിലൂടെ ആസ്വാദകരെ ആനന്ദിപ്പിക്കാൻ അദ്ദേഹവും ഒരുക്കമായിരുന്നു. എന്നിട്ടും അമ്പത്തിമൂന്നാമത്തെ വയസ്സിൽ യാത്ര പറയാതെ ആ നടൻ മടങ്ങി
   First published:
   )}