• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ട് പ്രണവ് മോഹന്‍ലാല്‍


Updated: July 9, 2018, 6:08 PM IST
ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ട് പ്രണവ് മോഹന്‍ലാല്‍

Updated: July 9, 2018, 6:08 PM IST
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രണവ് തന്നെയാണ്‌ഫേസ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവച്ചത്. പോസ്റ്റര്‍ പങ്കുവച്ചതിനു പിന്നാലെയാണ് ടൈറ്റില്‍ ടീസറും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.


31 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിനെ നായകനാക്കി കെ മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പേരുമായി ഈ ചിത്രത്തിന് സാമ്യമുണ്ട്. ഇരുപതാം നൂറ്റാണ്ട് പോലെ ആക്ഷന്‍ ചിത്രമായിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടുമെന്നാണ് സൂചന. അതേസമയം ഇതൊരു അധോലോക കഥയല്ലെന്ന് പോസ്റ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ മാസം 23ന് കാഞ്ഞിരപ്പള്ളിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്. അരുണ്‍ ഗോപി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. അരുണ്‍ഗോപിയുടെ ആദ്യ ചിത്രമായ രാമലീല നിര്‍മിച്ചതും ടോമിച്ചന്‍ മുളകുപാടം തന്നെയാണ്.

അതേസമയം നായിക ആരെന്ന് ഉള്‍പ്പെടെയുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പ്രണവ് നായകനായിയെത്തിയ ആദിക്ക് പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. മികച്ച ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും സ്വാഭാവിക അഭിനയം കൊണ്ടും പ്രണവ് പ്രേക്ഷക പ്രീതി നേടിയിരുന്നു.
Loading...
 
First published: July 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍