HOME » NEWS » Film » IS AISWARYA RAI PREGNANT FANS WONDER AFTER ABHISHEKS TWEET1

ഐശ്വര്യ റായ് വീണ്ടും ഗർഭിണിയോ? അഭിഷേകിന്റെ 'സർപ്രൈസ് ' ട്വീറ്റിന് ആരാധകരുടെ ചോദ്യം

ആരാധകർക്കായി ഒരു സർപ്രൈസ് ഉണ്ടെന്നും കാത്തിരിക്കണമെന്നുമായിരുന്നു അഭിഷേക് ട്വീറ്റ് ചെയ്തത്.

News18 Malayalam | news18-malayalam
Updated: January 24, 2020, 9:08 PM IST
ഐശ്വര്യ റായ് വീണ്ടും ഗർഭിണിയോ? അഭിഷേകിന്റെ 'സർപ്രൈസ് ' ട്വീറ്റിന് ആരാധകരുടെ ചോദ്യം
aishwarya and abhishek. Aishwarya Rai/Instagram
  • Share this:
ഐശ്വര്യ റായി ബച്ചൻ രണ്ടാമതും ഗർഭിണിയാണെന്ന സംശയത്തിൽ ആരാധകർ. അഭിഷേക് ബച്ചന്റെ ഒരു ട്വീറ്റിന് പിന്നാലെയാണ് ആരാധകർ സംശയവുമായി എത്തിയിരിക്കുന്നത്.

ആരാധകർക്കായി ഒരു സർപ്രൈസ് ഉണ്ടെന്നും കാത്തിരിക്കണമെന്നുമായിരുന്നു അഭിഷേക് ട്വീറ്റ് ചെയ്തത്. ഇതോടെയാണ് ഐശ്വര്യ രണ്ടാമതും ഗർഭിണിയാണെന്ന സംശയം ആരാധകർക്കുണ്ടായത്.

also read:കോളേജ് കുമാരിമാർക്ക് മുന്നിൽ സർപ്രൈസ് നൃത്തച്ചുവടുകളുമായി നീരജ് മാധവ്

അഭിഷേകിന്റെ ട്വീറ്റിന് പിന്നാലെ നിരവധി സംശയങ്ങളുമായി ആരാധകർ എത്തിയെങ്കിലും കൂടുതൽ പേരും സംശയിക്കുന്നത് ഐശ്വര്യ ഗർഭിണിയാണെന്നാണ്.



ഇക്കാര്യം അഭിഷേകിന്റെ ട്വീറ്റിന് ചുവടെ പലരും ചോദിച്ചിട്ടുണ്ട്. രണ്ടാമത് കുഞ്ഞുണ്ടാകാൻ പോവുകയാണോ എന്നാണ് ഒരാളുടെ ചോദ്യം. ആരാധ്യയ്ക്ക് കൂടെപ്പിറപ്പ് ഉണ്ടാകാൻ പോവുകയാണോയെന്ന് വേറൊരാളും ചോദിച്ചിട്ടുണ്ട്. ഒരു ജൂനിയർ ബച്ചൻ കൂടി വരുന്നുണ്ടോ എന്നാണ് മറ്റൊരാൾക്ക് അറിയേണ്ടത്.

ധൂം 5വിനെ കുറിച്ചാണ് അഭിഷേകിന്റെ ട്വീറ്റ് എന്നും ബോളിവുഡിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ചാണ് അഭിഷേക് പറ‍ഞ്ഞിരിക്കുന്നതെന്നും പറയുന്നവരുണ്ട്.

ബോബ് വിശ്വാസ് ആണ് അഭിഷേകിന്റെ വരാനിരിക്കുന്ന ചിത്രം. ഇതിന്റെ ഷൂട്ടിംഗ് കൊൽക്കത്തയിൽ ആരംഭിച്ചിട്ടുണ്ട്.
Youtube Video
Published by: Gowthamy GG
First published: January 24, 2020, 8:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories