HOME » NEWS » Film » IS DIRECTOR RANJITH REPRESENTING LDF IN ASSEMBLY POLLS MM TV

നടൻ ബാലുശ്ശേരിയിൽ; സംവിധായകന്‍ കോഴിക്കോട് നോര്‍ത്തില്‍ സ്ഥാനാര്‍ഥിയാകുമോ?

എല്‍.ഡി.എഫ്. സ്ഥനാര്‍ഥികളുടെ സാധ്യതാ പട്ടികയിലാണ് ഇദ്ദേഹത്തിന്റെ പേരുള്ളത്

News18 Malayalam | news18-malayalam
Updated: February 9, 2021, 3:48 PM IST
നടൻ ബാലുശ്ശേരിയിൽ; സംവിധായകന്‍ കോഴിക്കോട് നോര്‍ത്തില്‍ സ്ഥാനാര്‍ഥിയാകുമോ?
പ്രതീകാത്മക ചിത്രം
  • Share this:
കോഴിക്കോട്: ധര്‍മ്മജന്‍ ബോള്‍ഗാട്ടി യുഡിഎഫിന്റെ ബാലുശ്ശേരി സീറ്റില്‍ മത്സരിക്കുമെന്ന കാര്യം ഏറെക്കുറെ തീരുമാനമായെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മറ്റൊരു സിനിമക്കാരന്റെ പേരാണ് കോഴിക്കോട് നോര്‍ത്ത് സീറ്റില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി കേള്‍ക്കുന്നത്. സംവിധായകന്‍ രഞ്ജിത്താണത്.

എല്‍.ഡി.എഫ്. സ്ഥനാര്‍ഥികളുടെ സാധ്യതാ പട്ടികയിലാണ് സംവിധായകന്‍ രഞ്ജിത്തും ഇടംപിടിച്ചിരിക്കുന്നത്. സിറ്റിംഗ് എം.എല്‍.എ. എ. പ്രദീപ് കുമാറിന് നാലാം ഊഴം ലഭിച്ചില്ലെങ്കില്‍ ഏറെ സാധ്യതയുള്ളത് രഞ്ജിത്തിനെന്നാണ് സൂചന.

കോഴിക്കോട് നോര്‍ത്തില്‍ എ. പ്രദീപ് കുമാറിന് നാലാം ഊഴത്തിനുള്ള സാധ്യത നിലവിലെ സാഹചര്യത്തില്‍ വിരളമാണ്. മണ്ഡലം പിടിക്കാന്‍ പ്രദീപ് കുമാറിന് മാത്രമേ കഴിയുകയുള്ളുവെന്ന സ്ഥിതിയിലാണെങ്കില്‍ അദ്ദേഹത്തിന് ഒരു അവസരംകൂടി ലഭിച്ചേക്കും. ഒരു തവണകൂടി മത്സരിച്ചാല്‍ കൊള്ളാമെന്ന് പ്രദീപ് കുമാറിന് താല്‍പര്യവുമുണ്ടെന്നാണ് സി.പി.എം. വൃത്തങ്ങള്‍ പറയുന്നത്.

പ്രിസം എന്ന പേരില്‍ സ്വന്തമായി വികസന പദ്ധതികള്‍ വിഭാവനം ചെയ്ത് നടപ്പാക്കിയ ജനപ്രതിനിധി, മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് തുലോം മുന്നില്‍.; പ്രദീപ് കുമാറിന് അനുകൂലമാകുന്ന ഘടകങ്ങള്‍ ഇതൊക്കെയാണ്. വീണ്ടും മത്സരിക്കാന്‍ താല്‍പര്യമുണ്ടോയെന്ന ചോദ്യത്തില്‍ നിന്ന് എ. പ്രദീപ് കുമാര്‍ എം.എല്‍.എ. ഒഴിഞ്ഞുമാറി.

എന്നാല്‍ സംവിധായകന്‍ രഞ്ജിത്തിന്റെ പേരും സി.പി.എം. കേന്ദ്രങ്ങളില്‍ സജീവ ചര്‍ച്ചയാണിപ്പോള്‍. കഴിഞ്ഞ കുറച്ചുകാലങ്ങളായി രഞ്ജിത് സി.പി.എം. വേദികളില്‍ സ്ഥിരസാന്നിധ്യമാണ്. കോഴിക്കോട് കോര്‍പറേഷന്റെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഡോക്യുമെന്ററിയായി ഇറക്കിയത് രഞ്ജിത്തായിരുന്നു. പിണറായി സര്‍ക്കാറിന്റെ ഭരണനൈപുണ്യത്തെ പ്രശംസിച്ച് പല വേദികളിലും സംസാരിക്കുകയുണ്ടായി. ഇതാണ് പേര് ചർച്ചയാകാൻ കാരണം.

  • എല്‍.ഡി.എഫ്. സ്ഥനാര്‍ഥികളുടെ സാധ്യതാ പട്ടികയിലാണ് സംവിധായകന്‍ രഞ്ജിത്തും ഇടംപിടിച്ചിരിക്കുന്നത്


മധ്യവര്‍ഗ ഹിന്ദു വോട്ടുകള്‍ക്ക് സ്വാധീനമുള്ള നോര്‍ത്ത് മണ്ഡലത്തില്‍ പ്രദീപ് കുമാറല്ലെങ്കില്‍ സാധ്യത പട്ടികയിലുള്ളവരില്‍ പ്രധാനി രഞ്ജിത്തെന്നാണ് സി.പി.എം. വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കോഴിക്കോട് ബാലുശ്ശേരി കരുമല സ്വദേശിയായ രഞ്ജിത് കോര്‍പറേഷന്‍ പരിധിയിലുള്ള ചാലപ്പുറത്താണിപ്പോള്‍ താമസം.

ഫ്യൂഡൽ മാടമ്പിമാരായ മംഗലശ്ശേരി നീലകണ്ഠനും പൂവള്ളി ഇന്ദുചൂഡനുമെല്ലാം ജീവന്‍ നല്‍കിയ രഞ്ജിത് ഇടക്കാലത്ത് സംവിധായക വേഷത്തില്‍ നിന്ന് അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.മുമ്പ് ചെയ്ത സിനിമകളിലെല്ലാം രാഷ്ട്രീയക്കാരെ അഴിമതിക്കാരും ഒന്നിനും കൊള്ളാത്തവരുമായാണ് രഞ്ജിത്ത് അവതരിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ആ നിലപാടില്‍ നിന്ന് കുറച്ചു മാറിയിട്ടുമുണ്ട്.

എം.വി. ശ്രേയാംസ്‌കുമാറിന്റെ അടുത്ത സുഹൃത്തായ രഞ്ജിത്ത് ഇടതുപക്ഷ വേദികളിലും സദസ്സുകളിലും അങ്ങനെ സജീവമായി. എന്നാൽ സ്ഥാനാര്‍ഥി ചര്‍ച്ചകളെക്കുറിച്ചൊന്നും അറിയില്ലെന്നാണ് രഞ്ജിത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

രഞ്ജിത്തിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്ത 'സമ്മർ ഇൻ ബെത്‌ലഹേം' സിനിമ തിയേറ്ററിലെത്തിയിട്ട് 22 വർഷങ്ങൾ തികഞ്ഞ വേളയിൽ 'കൊത്ത്' എന്ന ആസിഫ് അലി ചിത്രം പൂർത്തിയാക്കിയിരുന്നു. ഈ ചിത്രത്തിന്റെ സംവിധായകൻ സിബി മലയിലും നിർമ്മാതാവ് രഞ്ജിത്തുമാണ്.
Published by: user_57
First published: February 9, 2021, 3:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories