HOME /NEWS /Film / 'കണ്ടതൊക്കെ എന്ത്? ഇനി കാണാന്‍ കിടക്കുന്നതല്ലേയുള്ളൂ'; ലൂസിഫറിന് രണ്ടാം ഭാഗമോ?

'കണ്ടതൊക്കെ എന്ത്? ഇനി കാണാന്‍ കിടക്കുന്നതല്ലേയുള്ളൂ'; ലൂസിഫറിന് രണ്ടാം ഭാഗമോ?

ലൂസിഫർ

ലൂസിഫർ

വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു മഞ്ഞുമലയുടെ ചിത്രമാണ് പൃഥ്വി ട്വീറ്റ് ചെയ്തത്

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    റെക്കോഡ് കളക്ഷനുമായി മോഹന്‍ലാലിന്റെ ലൂസിഫര്‍ തിയേറ്ററുകള്‍ കീഴടക്കുന്നതിനിടെ ട്വീറ്റുമായി സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജ്.

    വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു മഞ്ഞുമലയുടെ ചിത്രമാണ് പൃഥ്വി ട്വീറ്റ് ചെയ്തത്. There is more to it than what meets the eye! ഇതായിരുന്നു ചിത്രത്തിന്റെ തലക്കെട്ട്. ലൂസിഫറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനയാണ് പൃഥി ട്വീറ്റിലൂടെ നല്‍കിയിരിക്കുന്നതെന്നാണ് തൊട്ടുതാഴെ കമന്റുമായി എത്തുന്ന ആരാധകരുടെ കണ്ടെത്തല്‍.

    മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരനായി വേഷമിട്ട ലൂസിഫര്‍ ആവേശത്തോടെ പ്രേക്ഷകര്‍ സ്വീകരിച്ചതിനു പിന്നാലെയാണ് കൂടുതല്‍ കാണാനിറിക്കുന്നതേയുള്ളെന്ന ട്വീറ്റുമായി പൃഥ്വി രംഗത്തെത്തിയിരിക്കുന്നത്.

    കഴിഞ്ഞ ദിവസം തിരക്കഥാകൃത്ത് മുരളി ഗോപി പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പോസ്റ്റു ചെയ്തിരുന്നു.  എല്ലാവർക്കും നന്ദി പറഞ്ഞതിന് ശേഷം "ഇനിയും ഉണ്ടാവും" എന്നൊരു വാചകമായിരുന്നു തലക്കെട്ട്.  മുരളിയുടെ ഫേസ്ബുക് പേജിൽ പൊന്തിയ ചിത്രത്തിന് ആരാധകരുടെ കമന്റിൽ ഒരേ സ്വരം 'ലൂസിഫർ രണ്ടാം ഭാഗം, L2 , വേണം'. വാചകത്തിൽ ഉദ്ദേശിച്ചതും അത് തന്നെയാണോ എന്നവർക്ക് അറിയുകയും വേണം.  ഇതിനു പിന്നാലെയാണ് പൃഥ്വിയുടെ ട്വീറ്റ്.

    Also Read തീർന്നില്ല, ഇനിയുമുണ്ടാവും; ലൂസിഫർ രണ്ടാം ഭാഗമാണോയെന്ന് മുരളി ഗോപിയോട് ആരാധകർ

    പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ലൂസിഫര്‍. എന്നാല്‍ അരങ്ങേറ്റത്തിലും മികച്ച സംവിധായകനാണെന്ന് പൃഥ്വി തെളിയിച്ചിരിക്കുകയാണെന്നാണ് അരാധകരും സിനിമാരംഗത്തുള്ളവരും ഒന്നടങ്കം പറയുന്നത്.

    ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ  മഞ്ജു വാര്യർ ആണ് നായിക. ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സച്ചിൻ ഖേധേക്കർ എന്നിവരാണ് മറ്റു വേഷങ്ങളിൽ. മാർച്ച് 28നാണ് ലൂസിഫർ തിയേറ്ററുകളിലെത്തിയത്.

    First published:

    Tags: Lucifer, Lucifer actress, Lucifer cast, Lucifer characters, Lucifer crew, Lucifer film, Lucifer Malayalam movie, Lucifer Manju Warrier, Lucifer movie review, Lucifer movie songs, Lucifer Murali Gopy, Lucifer Prithviraj, Lucifer songs, Lucifer thriller movie, Lucifer Tovino Thomas, Lucifer Vivek Oberoi