കാവ്യക്കും ദിലീപിനും കുഞ്ഞു പിറന്നു

news18india
Updated: October 19, 2018, 11:56 AM IST
കാവ്യക്കും ദിലീപിനും കുഞ്ഞു പിറന്നു
  • News18 India
  • Last Updated: October 19, 2018, 11:56 AM IST IST
  • Share this:

ആ സന്തോഷ വാർത്ത ഇങ്ങെത്തി. കാവ്യ മാധവൻ ഒരു പെൺകുഞ്ഞിനു ജന്മം നൽകിയിരിക്കുന്നു. ഇനി മീനാക്ഷിക്കു കൂട്ടായി കുഞ്ഞനുജത്തി കൂടി. ദിലീപ് ഫേസ്ബുക് വഴിയാണ് വാർത്ത പങ്കു വച്ചത്. സന്തോഷ വാർത്ത ഇങ്ങനെ.


'പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ
എന്റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം
സ്നേഹത്തോടെ,
കാവ്യദിലീപ്‌'കാവ്യയെ ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണു വിവരം. ഇന്നു രാവിലെ കുഞ്ഞു പിറന്ന വാർത്തയും ഇപ്പോഴിതാ. കാവ്യയുടെ ബേബി ഷവർ ചടങ്ങിന്റെ ചിത്രങ്ങൾ വൈറൽ ആയിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍