നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഇന്ന് സഞ്ജീവ് കുമാറിന്റെ ജന്മവാർഷികം; ഹിന്ദി സിനിമയിൽ ജനഹൃദയങ്ങൾ കീഴടക്കിയ അപൂർവ നടൻ

  ഇന്ന് സഞ്ജീവ് കുമാറിന്റെ ജന്മവാർഷികം; ഹിന്ദി സിനിമയിൽ ജനഹൃദയങ്ങൾ കീഴടക്കിയ അപൂർവ നടൻ

  പ്രായമുള്ള കഥാപാത്രങ്ങളെ അഭ്രപാളിയിൽ അനശ്വരമാക്കിയതിന് അദ്ദേഹം പ്രത്യേകം ഓർമിക്കപ്പെടുന്നു

  സഞ്ജീവ് കുമാറും ജയാ ബച്ചൻ

  സഞ്ജീവ് കുമാറും ജയാ ബച്ചൻ

  • Share this:
   ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് സഞ്ജീവ് കുമാർ. ചലച്ചിത്ര മേഖലയിൽ ഹരിഭായ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സഞ്ജീവ് കുമാർ അഭിനയമേഖലയിൽ തന്റേതായ വ്യതിരിക്തമായ ശൈലി കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ നടനാണ്.

   'ഷോലെ' എന്ന സിനിമയിൽ കർക്കശക്കാരനായ ജയിലറായും തന്റെ മക്കളെയും കുടുംബാംഗങ്ങളെയും കൊല ചെയ്തവരോട് പ്രതികാരം വീട്ടുന്ന അച്ഛനായും അവിസ്മരണീയമായ പ്രകടനം കാഴ്ച വെച്ച സഞ്ജീവ് കുമാറിനോട് അദ്ദേഹത്തിന്റെ അനവധി കഥാപാത്രങ്ങളുടെ പേരിൽ ഇന്ത്യൻ സിനിമ എക്കാലവും കടപ്പെട്ടിരിക്കുന്നു.

   1970-ൽ 'ദസ്തക്' എന്ന ചിത്രത്തിലെയും 1972-ൽ 'കോശിശ്' എന്ന ചിത്രത്തിലെയും അഭിനയത്തിന് അദ്ദേഹത്തിന് രണ്ടു തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പ്രായമുള്ള കഥാപാത്രങ്ങളെ അഭ്രപാളിയിൽ അനശ്വരമാക്കിയതിന് അദ്ദേഹം പ്രത്യേകം ഓർമിക്കപ്പെടുന്നു. മേൽസൂചിപ്പിച്ച 'ഷോലെ' എന്ന ചിത്രത്തിലെയും 'മോസം', 'പരിചയ്', 'ത്രിശൂൽ' എന്നീ ചിത്രങ്ങളിലെയും വയോധിക കഥാപാത്രങ്ങൾ ആരാധകർക്ക് എന്നും പ്രിയപ്പെട്ടവയാണ്. ജയ ബച്ചനോടൊപ്പം ജോഡിയായി അഭിനയിച്ച ചിത്രങ്ങളിൽ ഇരുവരും പരസ്പരം കാഴ്ചവെച്ച രസതന്ത്രം വിസ്മയകരമായിരുന്നു. എട്ട് ചലച്ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.   ഇന്ന് അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹം പോലും ഒരുപക്ഷെ തിരിച്ചറിഞ്ഞിരിക്കാൻ ഇടയില്ലാത്ത ഒരു യാദൃശ്ചികത ഇവിടെ പങ്കുവെയ്ക്കട്ടെ. 1972-ൽ പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങളിൽ ജയ ബച്ചൻ സഞ്ജീവ് കുമാറിന്റെ ഭാര്യയായും മകളായും അഭിനയിച്ചിട്ടുണ്ട്. 'പരിചയ്' എന്ന ചിത്രത്തിൽ സഞ്ജീവ് കുമാർ ജയ ബച്ചന്റെ പിതാവായി അഭിനയിച്ചപ്പോൾ 'കോശിശ്' എന്ന ചിത്രത്തിൽ ഇരുവരും ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ചാണ് പ്രേക്ഷകരുടെ മനം കവർന്നത്. ഇരുവരും ഒന്നിച്ചഭിനയിച്ച മറ്റു ചില ചിത്രങ്ങൾ 'അനാമിക', 'നയാ ദിൻ നയാ രാത്', 'ജയ് ജ്വാല' എന്നിവയാണ്.

   1960-ൽ 'ഹം ഹിന്ദുസ്ഥാനി' എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചതുകൊണ്ടാണ് സഞ്ജീവ് കുമാർ ഹിന്ദി ചലച്ചിത്രമേഖലയിൽ തന്റെ സാന്നിധ്യം അറിയിക്കുന്നത്. ഒരു പോലീസ് ഓഫീസറിന്റെ വേഷത്തിൽ അഭിനയിച്ച സഞ്ജീവ് കുമാർ ഈ സിനിമയിൽ കേവലം രണ്ടു മിനിറ്റ് നേരം മാത്രമാണ് സ്‌ക്രീനിലെത്തുന്നത്. ആ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്റെ പ്രകടനം കൊണ്ട് കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. ത്രില്ലർ സിനിമകൾ മുതൽ തമാശപ്പടങ്ങളിലും പ്രണയ ചിത്രങ്ങളിലും ഉൾപ്പെടെ വിവിധ വിഭാഗത്തിൽപ്പെട്ട സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

   1938 ജൂലൈ 9-ന് ഗുജറാത്തിലാണ് സഞ്ജീവ് കുമാർ ജനിച്ചത്. ഏതാനും വർഷങ്ങൾക്ക് ശേഷം അദ്ദേഹം കുടുംബസമേതം മുംബൈയിലേക്ക് ചേക്കേറി. അഭിനയത്തോടുള്ള തന്റെ കടുത്ത അഭിവാഞ്ഛ മൂലമാണ് സഞ്ജീവ് അഭിനയരംഗത്തേക്ക് എത്തിപ്പെട്ടത്. ഇന്ത്യൻ നാഷണൽ തീയേറ്ററിലും ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷനിലുമായി നാടകരംഗത്ത് പ്രവർത്തിച്ചതിന് ശേഷമാണ് സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ രംഗപ്രവേശം.
   Published by:user_57
   First published:
   )}