HOME » NEWS » Film » IT IS BIRTHDAY FOR VETERAN ACTOR SHEELA

Happy birthday Sheela | പത്രപ്രവർത്തകയാവാൻ, വീണ്ടുമൊരു സിനിമ സംവിധാനം ചെയ്യാനാഗ്രഹിച്ച ഷീല

It is birthday for veteran actor Sheela | മലയാളക്കരയുടെ പ്രിയപ്പെട്ട കറുത്തമ്മയ്ക്ക് ഇന്ന് പിറന്നാൾ

News18 Malayalam | news18-malayalam
Updated: March 22, 2021, 7:17 AM IST
Happy birthday Sheela | പത്രപ്രവർത്തകയാവാൻ, വീണ്ടുമൊരു സിനിമ സംവിധാനം ചെയ്യാനാഗ്രഹിച്ച ഷീല
ഷീല
  • Share this:
ഷീല എന്നാൽ മലയാളികൾക്ക് അന്നും ഇന്നും എന്നും അവരുടെ പ്രിയപ്പെട്ട കറുത്തമ്മയാണ്, ഒരുകാലത്ത് മലയാള സിനിമ അടക്കിവാണ പ്രിയ നടിക്കു ഇന്ന് പിറന്നാൾ. വളരെ കുറച്ചു മാത്രം സ്ത്രീകൾ അഭിനയരംഗത്തേക്ക് കടന്നു വന്നിരുന്ന നാളുകളിൽ സധൈര്യം വെള്ളിത്തിരയിലെത്തിയ നടിയാണ് ഷീല.

നീണ്ട നാളത്തെ അഭിനയ പാരമ്പര്യമുള്ള ഷീലയ്ക്ക് അഭിനയം കൂടാതെ മറ്റു ചില ആഗ്രഹങ്ങളുമുണ്ട്. 2019ൽ ന്യൂസ് 18 മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ഷീല താൻ വീണ്ടുമൊരു സംവിധായികയാവാൻ പോകുന്നു എന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. 2020ൽ പുതിയ സിനിമ സംവിധാനം ചെയ്യുമെന്ന കാര്യമാണ് ഷീല അന്ന് പറഞ്ഞത്.

ഗോകുലം ഗോപാലൻ ആണ് നിർമ്മാതാവ്. ഒരു പ്രമുഖ താരത്തെ പ്രധാന വേഷത്തിലേക്ക് കണ്ടെത്തുന്നതോടു കൂടി സിനിമയ്ക്കു തുടക്കമാവും. ഷീലയുടെ സംവിധാനത്തിൽ ക്യാമറക്കു മുൻപിലെത്തുന്ന ആ 'ഭാഗ്യജാതകം' ആര് എന്ന ആകാംഷയാവും ഇനി പ്രേക്ഷകർക്ക്.

ആദ്യമായല്ല ഷീല സംവിധായികയുടെ മേലങ്കി അണിയുന്നത്. 1970-80 കാലഘട്ടത്തിൽ യക്ഷഗാനം, ശിഖരങ്ങൾ തുടങ്ങിയ ചിത്രങ്ങൾ ഷീല സംവിധാനം ചെയ്തിട്ടുണ്ട്. രണ്ടു ചിത്രങ്ങളുടെയും തിരക്കഥയും ഷീലയുടേതാണ്. ഒരു മമ്മൂട്ടി ചിത്രത്തിനും ഷീല കഥയും തിരക്കഥയും ഒരുക്കിയിരുന്നു. 'ഒന്ന് ചിരിക്കൂ' എന്ന ചിത്രം സംവിധാനം ചെയ്തത് പി.ജി. വിശ്വംഭരൻ. കൂടാതെ ഒരു ടെലി-സീരിയലും ചെയ്തിരുന്നു. 'നിനൈവുകളെ നീംഗിവിട്' എന്ന സീരിയലിൽ ജയഭാരതിയും ഒരു കഥാപാത്രത്തെ കൈകാര്യം ചെയ്തിരുന്നു.



എന്നാൽ ഇനിയൊരു ജന്മമുണ്ടെങ്കിൽ പത്രക്കാരിയായി ജനിക്കാനാണ് ഇഷ്ടം. കാരണം പത്രക്കാരിയൊകുമ്പോൾ ആളുകളോട് ഇഷ്ടമുള്ള ചോദ്യങ്ങൾ ചോദിക്കാമല്ലോ. ചോദ്യങ്ങൾ ചോദിക്കാനാണ് തനിക്കിഷ്ടമെന്നും ഷീല വ്യക്തമാക്കി. 2019ൽ തിരുവനന്തപുരത്ത് റഷ്യൻ സാംസ്കാരിക കേന്ദ്രത്തിൽ നടക്കുന്ന താൻ വരച്ച ചിത്രങ്ങളുടെ പ്രദർശനം കാണാൻ എത്തിയപ്പോൾ ആയിരുന്നു ഷീലയുടെ ഈ പ്രതികരണം.

താൻ ചിത്രങ്ങൾ വരച്ചത് പ്രദർശനത്തിനു വേണ്ടി ആയിരുന്നില്ലെന്നും ഷീല പറഞ്ഞു. നൂറിനു മുകളിൽ ചിത്രങ്ങൾ വരച്ചപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു പ്രദർശനം നടത്താൻ. കൊച്ചിയിലെ ആദ്യപ്രദർശനത്തിൽ നിന്ന് ലഭിച്ച പണം ചെന്നൈ ദുരിതബാധിതർക്ക് നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഷീല പറഞ്ഞു.

കൊച്ചിയിൽ ചിത്രപ്രദർശനം നടത്തിയപ്പോൾ നിർമ്മാതാവും വ്യവസായിയുമായ ബേബി മാത്യു സോമതീരം അവിടെ നിന്ന് വാങ്ങിയ 35 ചിത്രങ്ങളാണ് തിരുവനന്തപുരത്തെ എക്സിബിഷനിൽ പ്രദർശിപ്പിക്കപെട്ടത്. സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ സന്തോഷം ചിത്രം വരയ്ക്കുമ്പോൾ ലഭിക്കാറുണ്ടെന്നും ഷീല പറഞ്ഞു.

Summary: It is birthday for Sheela, the actor veteran in Malayalam cinema. She had earlier expressed her dream to direct a movie once again as well as how she wished to become a journalist, so that she can ask questions. Sheela is also good at her painting skills
Published by: user_57
First published: March 22, 2021, 7:17 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories