സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി സിത്താര കൃഷ്ണകുമാർ പാടിയ 'ഇതളുകൾ മിഴികൾ' എന്ന ഗാനം. ഏഴ് വർഷങ്ങൾക്ക് മുമ്പ് പൂർത്തിയാക്കി പാട്ടാണ് കഴിഞ്ഞ ലോക്ക്ഡൗണിന് ശേഷം ചിത്രീകരിച്ച് ഒരു വർഷത്തിന് ശേഷം പുറത്തിറക്കിയിരിക്കുന്നത്. ഡി ട്യൂൺസ് ആണ് സംഗീത വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സിത്താരയ്ക്കൊപ്പം രാഹുൽ ലക്ഷ്മൺ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്ക്ഡൗണിൽ ശവപ്പെട്ടി പാട്ട് (Coffin Dance) കെജിഎഫ് ബിജിഎം തുടങ്ങിയ വൈറൽ വീഡിയോകളിലൂടെ ശ്രദ്ധേയനായ ധനുഷ് എംഎച്ച് ആണ് സംഗീത വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ധനുഷ് എംഎച്ചും വിമൽജിത്ത് വിജയനും ചേർന്നാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
നേരത്തേ ''ഡിസ്റ്റൻസ് അൺലീഷ്ഡ്' എന്ന പേരിൽ സംഗീത സംരഭം ഒരുക്കി ശ്രദ്ധേയനായ യുവ സംഗീത സംവിധായകനാണ് വിമൽജിത്ത് വിജയൻ. പ്രായഭേദമന്യേ പാടാൻ കഴിവുള്ള വ്യക്തികൾക്ക് പാടാൻ അവസരം നൽകുന്ന സംരഭമായിരുന്നു ഡിസ്റ്റൻസ് അൺലീഷ്ഡ്. വിമൽജിത്ത് തന്നെ സംഗീത സംവിധാനം നിർവഹിച്ച് പുതിയ പാട്ടുകാരെ കൊണ്ട് പാടിച്ച മൂന്ന് പാട്ടുകളാണ് പുറത്തിറങ്ങാനിരിക്കുന്നത്. ഇതിനകം നിരവധി ഷോർട്ട് ഫിലിമുകൾക്കും ആൽബങ്ങൾക്കും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട് ഇദ്ദേഹം.
നികിത കൃഷ്ണൻ, അക്ഷയ് കുമാർ എന്നിവരാണ് ഇതളുകൾ മിഴികൾ എന്ന മ്യൂസിക് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. മഴയുടെ പശ്ചാത്തലത്തിൽ പ്രണയവും വിരഹവുമാണ് ഗാനത്തിന്റെ പ്രമേയം. വീഡിയോയുടെ ക്രിയേറ്റീവ് ഡയറക്ടറും വിമൽജിത്താണ്. അഭിഷേക് കണ്ണനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ജിഷ്ണു പിഎ.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.