കാളിദാസ്-ജീത്തു ചിത്രം ഷൂട്ടിംഗ് കഴിഞ്ഞു

news18india
Updated: October 21, 2018, 1:50 PM IST
കാളിദാസ്-ജീത്തു ചിത്രം ഷൂട്ടിംഗ് കഴിഞ്ഞു
  • Share this:
കാളിദാസ് ജയറാം നായകനായി അഭിനയിക്കുന്ന ജീത്തു ജോസഫ് ചിത്രം ഷൂട്ടിംഗ് പൂർത്തിയായി. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഉടനെ ഉണ്ടാവും എന്നു സംവിധായകൻ ഫേസ്ബുക്കിൽ അറിയിച്ചിരിക്കുന്നു. മലയാളത്തിലെ ആദ്യ ചിത്രം പൂമരത്തിനു ശേഷം കാളിദാസ് നായകനാവുന്ന ചിത്രമാണിത്. ഒട്ടേറെ യുവ അഭിനേതാക്കളും പുതുമുഖങ്ങളും അണിനിരക്കുന്നു. അപർണ ബാലമുരളി, എസ്തർ അനിൽ, ഗണപതി എന്നിവരാണു മറ്റു താരങ്ങൾ.


ഈ വർഷമാദ്യം പ്രണവ് മോഹൻലാൽ നായകനായ ആദിയാണ് ജീത്തുവിന്റേതായി തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രം. ശേഷം കാളിദാസ് ചിത്രത്തിന്റെ പണിപ്പുരയിലാണ്. കൂടാതെ ഹിന്ദി, തമിഴ് ഭാഷകളിലേക്കും ചുവടുറപ്പിക്കുകയാണ് ജീത്തു. ഇമ്രാൻ ഹാഷ്മി നായകനാവുന്ന ബോഡി, തമിഴിലെ കാർത്തി ചിത്രം എന്നിവ സംവിധാനം ചെയ്യുന്നതു ജീത്തുവാണ്.

ആട് ചിത്രങ്ങളുടെ സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ ചിത്രത്തിലും കാളിദാസ് നായകനാണ്. നായകൻ ഉൾപ്പെടുന്ന പ്രീ-പ്രൊഡക്ഷൻ വർക്ഷോപ്പിൽ കടന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഐശ്വര്യ ലക്ഷ്മിയാവും ചിത്രത്തിലെ നായിക. ഒട്ടേറെ പുതു മുഖങ്ങളും അണിനിരക്കുന്നതാവും പേരിടാത്ത ചിത്രം.
First published: October 21, 2018, 10:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading