• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രഭാസ് കൊടുത്തത് 25 ലക്ഷം; തെറ്റായവാർത്ത വന്നത് താരം അറിയാതെ


Updated: September 3, 2018, 6:10 PM IST
പ്രഭാസ് കൊടുത്തത് 25 ലക്ഷം; തെറ്റായവാർത്ത വന്നത് താരം അറിയാതെ

Updated: September 3, 2018, 6:10 PM IST
തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയെന്ന പ്രചരണം തെറ്റ്. 25 ലക്ഷം രൂപയാണ് അദ്ദേഹം കേരളത്തിനായി നല്‍കിയതെന്നും തെറ്റായ രീതിയില്‍ വാര്‍ത്തകള്‍ വന്നതെങ്ങനെയെന്ന് അറിയില്ലെന്നും പ്രഭാസിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഇതിന്റെ പേരിൽ മലയാളത്തിലെ സൂപ്പർ താരങ്ങളുടെ പേരുകൾ അടക്കം വലിച്ചിഴയ്ക്കപ്പെട്ടതിൽ പ്രഭാസ് ദുഃഖിതനാണെന്നും ഇവർ പറ‌യുന്നു.

തെലുങ്ക് സിനിമയില്‍നിന്നു വിജയ് ദേവരകൊണ്ട കേരളത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയെന്ന് അറിയിച്ചതിന്‌ പിന്നാലെയാണ് പ്രഭാസ് ഒരു കോടി രൂപ സംഭാവന നല്‍കിയതായി വാര്‍ത്ത വന്നത്. എന്നാല്‍ ആഗസ്റ്റ് 19ന് തന്നെ തെലുങ്കിലെ പ്രമുഖ നിര്‍മാതാവ് എസ്.കെ.എന്‍ പ്രഭാസിന്റെ സംഭാവന സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു. പ്രഭാസ് 25 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്കു നല്‍കിയെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. എന്നാല്‍ ഫാന്‍സ് പേജുകളിലും മറ്റും പ്രഭാസ് ഒരു കോടി രൂപ നല്‍കിയെന്നാണ് പ്രചരിപ്പിച്ചത്. പിന്നീട്, പ്രഭാസിനോട് അടുത്ത വൃത്തങ്ങള്‍ ഇതു നിഷേധിക്കുകയും അദ്ദേഹം 25 ലക്ഷമാണ് കൊടുത്തതെന്ന് ന്യൂസ് 18നോട് പറയുകയുമായിരുന്നു.

മലയാള സിനിമയിലെ താരങ്ങള്‍ പ്രഭാസിനെ മാതൃകയാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടതായി വാർത്തയുണ്ടായിരുന്നു. എന്നാൽ തമിഴ് നടൻ രാഘവ ലോറൻസ് ഒരു കോടി രൂപ നൽകിയ വാർത്തയെ പരാമർശിച്ചാണ് മന്ത്രി ഇതു പറഞ്ഞതെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ ന്യൂസ് 18നോട് പറഞ്ഞു.

 
First published: September 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍