• HOME
 • »
 • NEWS
 • »
 • film
 • »
 • Mohanlal | 'ഡേര്‍ട്ടി ബിസിനസ്മാനെന്നു വിളിച്ചാലും കുഴപ്പമില്ല,നത്തിംഗ് ഈസ് ബാഡ്': മോഹന്‍ലാല്‍

Mohanlal | 'ഡേര്‍ട്ടി ബിസിനസ്മാനെന്നു വിളിച്ചാലും കുഴപ്പമില്ല,നത്തിംഗ് ഈസ് ബാഡ്': മോഹന്‍ലാല്‍

ഡേര്‍ട്ടി എന്നു പറയുന്നത് ഏത് രീതിയിലാണ് അവര് ഉദ്ദേശിയ്ക്കുന്നത് എന്ന് നമ്മുക്കറിയില്ലല്ലോ. നത്തിംഗ്  ഈസ് ബാഡെന്നാണ് അങ്ങനെ ഡെര്‍ട്ടി എന്നൊന്നുമില്ല. ഒരു ബിസിനസ് ചെയ്യുന്നത് മോശമാണെന്ന് പ്രഖ്യാപിയ്ക്കാന്‍ പാടില്ലെന്നും മോഹന്‍ലാല്‍

Mohanlal_Interview

Mohanlal_Interview

 • Share this:
  കൊച്ചി: ബിസിനസ്മാന്‍ എന്നതില്‍ മോശമായ കാര്യമൊന്നുമില്ലെന്ന് നടന്‍ മോഹന്‍ലാല്‍. ഡേര്‍ട്ടി ബിസിനസ്മാനെന്നു പറഞ്ഞാലും കുഴപ്പമില്ല. ഡേര്‍ട്ടി എന്നു പറയുന്നത് ഏത് രീതിയിലാണ് അവര് ഉദ്ദേശിയ്ക്കുന്നത് എന്ന് നമ്മുക്കറിയില്ലല്ലോ. നത്തിംഗ്  ഈസ് ബാഡെന്നാണ് അങ്ങനെ ഡെര്‍ട്ടി എന്നൊന്നുമില്ല. ഒരു ബിസിനസ് ചെയ്യുന്നത് മോശമാണെന്ന് പ്രഖ്യാപിയ്ക്കാന്‍ പാടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. മരയ്ക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിയ്ക്കുകയായിരുന്നു മോഹന്‍ലാല്‍.

  പ്രതീക്ഷയുള്ള സിനിമ

  മൂന്നു മൂന്നര വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ഈ സിനിമ ഇറങ്ങുന്നത്. മൂന്നരവര്‍ഷമെന്ന് പറയുമ്പോള്‍ ഞങ്ങള്‍ ഷൂട്ട് ചെയ്തു. ഒരു വര്‍ഷത്തിലേറെ പോസ്റ്റ് ഷൂട്ട് വര്‍ക്കുണ്ടായിരുന്നു. അതു കഴിഞ്ഞ് കൊവിഡ് പശ്ചാത്തലത്തില്‍  രണ്ടുവര്‍ഷത്തോളം കാത്തിരുന്നു. അതൊക്കെ കഴിഞ്ഞു വരുന്ന സിനിമയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ സ്വപ്‌ന സാക്ഷാത്ക്കാരമാണ്. അതിനുവേണ്ടി ഒരു പാട് പരിശ്രമിച്ചിട്ടുണ്ട്. ഒരു പാട് ജോലി ചെയ്തിട്ടുണ്ട്. കഷ്ടപ്പെട്ടിട്ടുണ്ട്.ഒരു വര്‍ഷം കൊണ്ട് ചെയ്യാവുന്ന സിനിമയെ കഠിനപ്രയത്‌നത്തിലൂടെ 110 ദിവസത്തെ ചിത്രീകരണത്തിലൂടെ പൂര്‍ത്തിയാക്കി. തീര്‍ച്ചയായും ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ക്ക് വളരെയധികം പ്രതീക്ഷകള്‍ ഉള്ള സിനിമയാണ്. സിനിമയാക്കായി ഇന്ത്യയിലെ ഏറ്റവും നല്ല കലാകാരന്‍മാരെ ഉപയോഗിച്ച് അഭിനയത്തിനപ്പുറം ക്യാമറ, കലാസംവിധാനം, വസ്ത്രാലങ്കാം എല്ലാം ഏറ്റവും അറിയപ്പെടുന്നവരാണ് സഹകരിച്ചത്. കേരളത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിയ്ക്കപ്പെട്ട ഒരു സിനിമ കൂടിയാണ് മരയ്ക്കാര്‍. കേരളത്തിനും രാജ്യത്തിനുമപ്പുറം സിനിമ കാണണമെന്ന് ആഗ്രഹം ജനിപ്പിച്ച ചിത്രവുമാണിത്.

  നടനെന്ന നിലയില്‍ ആത്മവിശ്വാസം

  നടനെന്ന നിലയില്‍ പൂര്‍ണ്ണ ആത്മവിശ്വാസം. സിനിമ കണ്ടു കഴിഞ്ഞതുകൊണ്ട് ഉറപ്പിച്ചുപറയാം. പ്രതീക്ഷച്ചതിനേക്കാള്‍ 50 ശതമാനം അധികം ഗംഭീരമായിരുന്നു സിനിമ. ഡബിംഗും ചിത്രീകരണവുമെല്ലാം കണ്ടിട്ടുണ്ടെങ്കിലും അതിനേക്കാള്‍ ഗംഭീര അനുഭവമായിരിയ്ക്കും തീയേറ്ററില്‍ നിന്ന് ലഭിയ്ക്കുക. ഗംഭീര ദൃശ്യവിരുന്നാവും സിനിമ. എല്ലാതരത്തിലും ലോകനിലവാരത്തിലുള്ള സിനിമയാവും മരയ്ക്കാര്‍.സിനിമയില്‍ കണ്ടുമറന്ന രംഗങ്ങളുണ്ടാവും എങ്കിലും വ്യത്യസ്തമായ രീതിയിലാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്. ഇത് ഒരു പുതുമ സിനിമയ്ക്ക് നല്‍കും.  പ്രിയദര്‍ശന്റെ കുഞ്ഞാലിമരയ്ക്കാര്‍

  പ്രിയദര്‍ശന്റെ കുഞ്ഞാലിമരയ്ക്കാര്‍

  ഫാന്റസിയ്ക്കപ്പുറം യാഥാര്‍ത്ഥ്യത്തിന് ഊന്നല്‍ നല്‍കിയിരിയ്ക്കുന്ന സിനിമ.കുറച്ച് ചരിത്രത്തില്‍ നിന്നെടുക്കുകയും ബാക്കി സിനിമയ്ക്ക് വേണ്ട ഒരുപാട് ചേരുവകള്‍ ആ സ്വാതന്ത്രത്തില്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും.കുഞ്ഞാലിമരയ്ക്കാറുടെ തുടക്കത്തേക്കുറിച്ച് അറിയില്ല. എന്നാല്‍ ഒടുക്കത്തേക്കുറിച്ച് അറിയാം. പക്ഷെ തുടക്കം എന്നത് സംവിധായകന്റെ ഭാവനയില്‍ ചെയ്യുകയും അദ്ദേഹം കടല്‍ക്കൊള്ളക്കാരനായി മാറി, എങ്ങിനെ സാമൂതിരിയുടെ അടുത്തെത്തി തുടങ്ങി പല കാലഘട്ടങ്ങളില്‍ കൂടിയാണ് ഈ കഥ വികസിയ്ക്കുന്നത്. യുക്തിയ്ക്കും ഭാവനയ്ക്കും അപ്പുറം നിര്‍മ്മാണത്തിലെ ക്രാഫ്ട്മാന്‍ഷിപ്പുള്ള സിനിമയാണ്. ഒരു പക്ഷെ പില്‍ക്കാലത്ത് കുഞ്ഞാലിമരയ്ക്കാര്‍ എന്ന സിനിമ ഒരു പാട് പേര്‍ക്ക് പഠിയ്ക്കാന്‍ പറ്റുന്ന ക്രാഫ്റ്റുള്ള സിനിമയായി മാറാന്‍ സാധ്യതയുണ്ട്. പ്രിയദര്‍ശന്റെ കുഞ്ഞാലിമരയ്ക്കാര്‍ എന്നു പരയുന്നതാവും പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ശരി.

  സിനിമയുടെ രാഷ്ട്രീയം

  ഞങ്ങളുടെ കാഴ്ചപ്പാടിലാണ് സിനിമ പോകുന്നത്. സാമൂതിരിയുടെ പാലസ് പോലും എവിടാണെന്നോ കുഞ്ഞാലിമരയ്ക്കാരുടെ കോട്ട എവിടാണെന്നോ അറിയില്ല. അപ്പോള്‍ എന്തുകൊണ്ടാണ് അദ്ദേഹം സാമൂതിരിയുമായി പിണങ്ങിയത്. അല്ലെങ്കില്‍ പിണങ്ങിയോ എല്ലെങ്കില്‍ ഇല്ലയോ എന്നീ കാര്യങ്ങളില്‍ കൂടി തിരക്കഥയ്ക്കനുസരിച്ച് അതിനെല്ലാം ആളുകള്‍ക്ക് മനസിലാകുന്ന രീതിയില്‍ ഇങ്ങനെ സംഭവിച്ചേക്കാം എന്നുള്ള സ്വതന്ത്രം എടുത്തുകൊണ്ടാണ് സിനിമ ചെയ്തിരിയ്ക്കുന്നത്.

  Also read- Marakkar |'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തീം മ്യൂസിക് പുറത്ത്

  ആക്ഷേപങ്ങള്‍

  ലോകനിലവാരത്തിലുള്ള സിനിമ എന്ന രീതിയിലുള്ള സ്വാതന്ത്രം എടുക്കാം. ഒരു കുതിരപ്പുറത്തുപോകുന്നയാള്‍ ഒരു ചെറിയ മുണ്ടും ഷര്‍ട്ടും ധരിച്ച് പോകാനാവില്ല. സിനിമയ്ക്കുവേണ്ടി ആ സ്വതന്ത്രങ്ങളെടുക്കാം. സ്ത്രീകളുടെ കഥാപാതം  ആ കാലത്ത് മേല്‍ക്കച്ചയൊന്നും ധരിച്ചിരുന്നില്ല. പക്ഷെ അങ്ങിനൊന്നും സിനമയില്‍ കാണിയ്ക്കാന്‍ പറ്റില്ല. പക്ഷെ കുറെയധികം പഠിച്ചു. അക്കാലത്ത് കേരളത്തില്‍ തണുപ്പായിരുന്നു. രാജാവിന് പട്ടുകുപ്പായങ്ങളൊക്കെ ധരിച്ചിരുന്നു. പണക്കാരായ ആളുകളൊക്കെ പട്ടുവസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. അത്തരത്തിലുള്ള ചെറിയ ചെറിയ കാര്യങ്ങളൊക്കെ സൂക്ഷ്മമായി ചെയ്തിട്ടുണ്ട്. അല്ലാതെ നമ്മുക്ക് സ്വതന്ത്രമെടുക്കാവുന്ന എല്ലാ സ്ഥലത്തും വസ്ത്രത്തിലായിലും കെട്ടിടങ്ങളിലായാലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സിനിമ ഒരു ദൃശ്യവിരുന്ന് എന്ന രീതിയിലുള്ള മാറ്റങ്ങള്‍ എല്ലാ കാര്യങ്ങളിലും വരുത്തിയിട്ടുണ്ട്. ദൃശ്യത്തിന്റെയും വെളിച്ചത്തിന്റെയും വിന്യാസത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.

  ബുദ്ധിമുട്ടിച്ച വെള്ളം

  ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ചത് വെള്ളമായിരുന്നു.ഒരു വര്‍ഷം സമയമെടുത്താണ് ഗ്രാഫിക്‌സ് ജോലികള്‍ പൂര്‍ത്തിയാക്കിയത്. വെള്ളത്തിന്റെ പശ്ചത്തലം നിര്‍മ്മിയ്ക്കുക എന്നത് ഏറ്റവും കഷ്ടപ്പാടേറിയ കാര്യമാണ്. അതില്‍ മാത്രം വിദഗ്ദരായ രണ്ടു മൂന്നു കമ്പനികളിലായാണ് ജോലികള്‍ പൂര്‍ത്തിയാക്കിയത്. വെള്ളം മാത്രമല്ല വലിയ കൊടുങ്കാറ്റുണ്ട്. ഉയരത്തില്‍ ആഞ്ഞടിയ്ക്കുന്ന തിരമാലകളുണ്ട്. മഴയുണ്ട്. മൂന്നു കപ്പലുകള്‍ സിനിമയ്ക്കായി മാത്രം നിര്‍മ്മിച്ചു. പരമാവധി ചെയ്യുന്ന കാര്യങ്ങള്‍ ഇതിനായി വിനിയോഗിച്ചു

  ആഗോള വിപണിയിലേക്ക് മലയാള സിനിമ

  ആഗോള സിനിമാ വിപണിയ്‌ലേക്ക് കേരളത്തില്‍ നിന്നുള്ള പ്രവേശനചിത്രം എന്നതില്‍ സന്തോഷമുണ്ട്. അത്തരത്തിലുള്ള ലോകസിനിമയായി മരയ്ക്കാര്‍ മാറാനുള്ള എല്ലാ സാധ്യതകളുമുണ്ട്. അന്താരാഷ്ട്രമാനം നല്‍കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.

  Also Read- 'ചതിയന്മാരുടെ ശവം അടക്കേണ്ടത് പൂവും ചന്ദനവും കൊണ്ടല്ല'; കടലോളം ആകാംക്ഷയുയര്‍ത്തി മരക്കാറിന്റെ ട്രെയിലര്‍ പുറത്ത്‌

  ഒ.ട.ടി

  ഒ.ടി.ടി സിനിമാ മേഖലയ്ക്ക് നല്‍കുന്നത് അനന്തമായ സാധ്യത. ഒരുപാട് സ്വാതന്ത്രം സിനിമാക്കാര്‍ക്ക് ഇത് നല്‍കുന്നു. നമ്മുടെ ഇഷ്ടമുള്ള സിനമകള്‍ ചെയ്യാനും എന്താണ് പറയാനുള്ളതെന്ന് ആളുകളെ അറിയിക്കാനും സാധിയ്ക്കുന്നു വലിയ സിനിമകള്‍ തിയറ്ററുകളിലും ഉചിതമായ സിനിമകള്‍ അത്തരം പ്ലാറ്റ് ഫോമിലും പോകട്ടെ. ഗെയിം ഓഫ് ത്രോണ്‍സ് പോലുള്ള സിനിമകള്‍ ഒ.ടി.ടിയിലാണ് വന്നത്. അത് തീയറ്ററില്‍ കണ്ടാല്‍ വേറൊരു അനുഭവമാകും നല്‍കുന്നത്.മരയ്ക്കാര്‍ തിയറ്റര്‍ റിലീസിനുശേഷം ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ വരും

  പ്രണവിന്റെ സിനിമാ ഭാവി

  സിമയുടെ വഴി മകന്‍ പ്രണവ് തന്നെ തെരഞ്ഞെടുത്തതാണ്.ഒരു പാട് നല്ല വേഷങ്ങള്‍ കിട്ടണം. നല്ല സംവിധായകരെ കിട്ടണം. സിനിമയോട് നല്ല പ്രതിബദ്ധതയുണ്ടാവാന്‍ പ്രാര്‍ത്ഥിയ്ക്കുന്നു. സാധ്യയയുണ്ടെങ്കില്‍ പ്രണവ് ഒരു നല്ല നടനായി മാറും. ഇല്ലെങ്കില്‍ നമുക്കൊന്നും ചെയ്യാനില്ല. പ്രണവ് ചിത്രം ഹൃദയത്തിന് ലഭിയ്ക്കുന്ന പ്രതികരണങ്ങള്‍ സന്തോഷമുണ്ട്. ചിത്രം വലിയ വിജയമാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.
  Published by:Anuraj GR
  First published: