ഒപ്പം നിന്ന മാലാഖമാർക്ക് നന്ദി: മംമ്‌ത മോഹൻദാസ്

news18india
Updated: October 18, 2018, 12:13 PM IST
ഒപ്പം നിന്ന മാലാഖമാർക്ക് നന്ദി: മംമ്‌ത മോഹൻദാസ്
  • Share this:
വർഷങ്ങൾ പലതു പിന്നിലേക്കു പായുകയാണു മംമ്‌ത മോഹൻദാസ്. ജീവിതത്തിലെ മറക്കാനാവാത്ത 30 ദിവസങ്ങൾ. അപ്പോളോ ആശുപത്രിയിലെ മജ്ജ മാറ്റിവക്കൽ പ്രക്രിയയുടെ ഏകാന്ത വാസക്കാലം. അന്നു ലോകമെന്നാൽ അവരായിരുന്നു. തുണയായി നിന്ന നഴ്‌സുമാർക്കൊപ്പമുള്ള ചിത്രം പങ്കു വച്ചു ആ അനുഭവം വിവരിക്കുകയാണു മംമ്‌ത.ലോസ് ആഞ്ജലസിൽ തന്നെ പരിചരിക്കുന്ന നഴ്സിനൊപ്പമുള്ള ചിത്രം കഴിഞ്ഞ ദിവസം പങ്കു വച്ചതിനു തൊട്ടു പിന്നാലെയാണു പഴയ കാലത്തു നിന്നും മറ്റൊരു ചിത്രം താരം പൊടിതട്ടിയെടുക്കുന്നത്.




 




View this post on Instagram




 

DEAR NURSES... THUMBS UP!!! #kudos Talking about nurses in my last post and with so many of you nurses writing in and DM-ing to me with so much love.. I felt like sharing a very #special picture from my archive. Disclaimer: I did not want to post any of my chemo days’ pictures on social media. #private 🙈 #nosocialmedia back then! But this picture is not about me. I had to show off to the #world my AMAZING team of nurses who helped me day in day out during my 30-day isolation period of BMT. They became my world, my life, and the ones that I shared everything with.. my stories, my pain, my tears, my fears. They walk in and magically made me feel better with their kindness, smiles and caring touch. The one that I was closest to was sister Nimita (the short one with the cutest smile) who is now practicing in Philadelphia. Thank you ladies! You are all so beautiful. #sistersforlife #nurses #rn #apollo #chemonurse #bonemarrowtransplant #asct #hodgkinslymphoma #beattheshitoutofit #bold #baldhead #bandana #lastday #teamwork #throwback #memories #gratitude #throwback #thumbsup #backatyou #momentsforlife


A post shared by Mamta Mohandas (@mamtamohan) on






"അക്കാലത്തു എൻ്റെ കീമോ ദിനങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കു വയ്ക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ഈ ചിത്രം എന്നെക്കുറിച്ചുള്ളതല്ല. മജ്ജ മാറ്റിവെക്കൽ പ്രക്രിയയുടെ 30 ദിവസം എന്നെ ഇടമുറിയാതെ പരിചരിച്ച നഴ്സുമാരെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താനാണിത്. അവർ എൻ്റെ ലോകമായി മാറി, എൻ്റെ കഥകളും, വേദനകളും, കണ്ണീരും, ഭയവും എല്ലാം ഞാൻ അവരോടു പങ്കു വച്ചു. അവർ കാരുണ്യവും, പുഞ്ചിരികളും, കരുതലും കൊണ്ടെന്നെ മാസ്മരികമെന്നോണം മെച്ചപ്പെടുത്തി." ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ പറയുന്നു.

ഏറ്റവും അടുത്ത സുഹൃത്തായ സിസ്റ്റർ നിമിതയെ പ്രത്യേകം പരാമർശിക്കുന്നുമുണ്ടു മംമ്‌ത. മരിറ്റ എന്ന നഴ്സിനൊപ്പം നിൽക്കുന്ന ചിത്രമാണു ആദ്യം പങ്കു വച്ചത്. ഓരോ തവണയും തന്നെ താങ്ങി നിർത്തുന്ന ആ വ്യക്തിയെ സ്നേഹം നിറഞ്ഞ വാക്കുകൾ കൊണ്ടു പൊതിയുകയാണു മംമ്‌ത. ഒപ്പം ജീവിതം സേവനത്തിനായി ഉഴിഞ്ഞു വച്ച നഴ്സുമാർക്ക് നന്ദിയും.
First published: October 18, 2018, 11:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading