HOME » NEWS » Film »

ഇട്ടിമാണീ ഞാന്‍ ഞെട്ടിമാണീ; ഷൂട്ടിങ് തുടങ്ങും മുമ്പ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ഓവര്‍സീസ് അവകാശം വിറ്റുപോയി

ഓണം റിലീസായി തിയറ്ററുകളിലെത്തിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ വിതരണാവകാശമാണ് ഷൂട്ടിങ് ആരംഭിക്കുന്നതിന് മുന്‍പേ വിറ്റുപോയത്.

news18
Updated: April 11, 2019, 8:46 PM IST
ഇട്ടിമാണീ ഞാന്‍ ഞെട്ടിമാണീ; ഷൂട്ടിങ് തുടങ്ങും മുമ്പ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ഓവര്‍സീസ് അവകാശം വിറ്റുപോയി
ITTIMANI MADE IN CHINA
  • News18
  • Last Updated: April 11, 2019, 8:46 PM IST
  • Share this:
കൊച്ചി: ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പേ മോഹന്‍ലാല്‍ ചിത്രം 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യുടെ ഓവര്‍സീസ് വിതരണാവകാശം വിറ്റുപോയി. ഓണം റിലീസായി തിയറ്ററുകളിലെത്തിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ വിതരണാവകാശമാണ് ഷൂട്ടിങ് ആരംഭിക്കുന്നതിന് മുന്‍പേ വിറ്റുപോയത്.

നവാഗതരായ ജിബി ജോജു ടീം രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം വിദേശത്ത് വിതരണത്തിനെത്തിക്കുക പൃഥ്വിരാജ് സംവിധാനം ചെയ്ത ലുസിഫര്‍ വിതരണം ചെയ്ത ട്രൈ കളര്‍ എന്റര്‍ടൈന്മെന്റ്‌സ് തന്നെയാണ്. കോമഡി എന്റര്‍ടൈന്‍മെന്റായണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ഒരുങ്ങുന്നത്.

Also Read: പതിനെട്ടു വയസ്സില്, വെളുപ്പാൻ കാലത്ത്...

യുകെ, യൂറോപ്പ്, ഏഷ്യ പസഫിക്, ആഫ്രിക്ക എന്നിവിടങ്ങളിലാണ് ട്രൈ കളര്‍ എന്റര്‍ടൈന്മെന്റ്‌സ് ഇട്ടിമാണി റീലീസ് ചെയ്യുക. ചാര്‍ളി, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, ജിബു ജേക്കബ് എന്നിവരുടെ സഹായികളായി പ്രവര്‍ത്തിച്ചവരാണ് ജിബി ജോജു ടീം.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് സിംഗപ്പൂരാണ് ആരംഭിക്കുന്നത്. പിന്നീട് തൃശൂര്‍, എറണാകുളം, ചൈന എന്നിവിടങ്ങളിലും ചിത്രം ഷൂട്ട് ചെയ്യും. മോഹന്‍ലാലിനു പുറമെ ഹണി റോസ്, വിനു മോഹന്‍, ധര്‍മജന്‍, ഹരിഷ് കണാരന്‍, രാധിക ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തിലുള്ളത്.

 

First published: April 11, 2019, 8:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories