• HOME
  • »
  • NEWS
  • »
  • film
  • »
  • Jafar Panahi | അന്വേഷിക്കാൻ ജയിലിലെത്തി; ഇറാനിയൻ ചലച്ചിത്രകാരൻ ജാഫർ പനാഹി ആറ് വർഷത്തേക്ക് ജയിലിൽ

Jafar Panahi | അന്വേഷിക്കാൻ ജയിലിലെത്തി; ഇറാനിയൻ ചലച്ചിത്രകാരൻ ജാഫർ പനാഹി ആറ് വർഷത്തേക്ക് ജയിലിൽ

Jafar Panahi sentenced to six years in jail | മുഹമ്മദ് റസൂലോഫ്, മൊസ്തഫ അലഹ്മദ് എന്നിവർക്കൊപ്പം ഇറാനിൽ ഈ മാസം തടങ്കലിലാകുന്ന മൂന്നാമത്തെ ചലച്ചിത്ര സംവിധായകനാണ് അദ്ദേഹം

ജാഫർ പനാഹി

ജാഫർ പനാഹി

  • Last Updated :
  • Share this:
    കഴിഞ്ഞയാഴ്ച ടെഹ്‌റാനിൽ അറസ്റ്റിലായ ഇറാനിയൻ ചലച്ചിത്ര സംവിധായകൻ (Iranian filmmaker) ജാഫർ പനാഹി (Jafar Panahi) 2010ൽ അദ്ദേഹത്തിനു മേൽ ചുമത്തപ്പെട്ട കേസിൽ ആറ് വർഷത്തെ തടവ് അനുഭവിക്കണമെന്ന് കോടതി.

    62 കാരനായ പനാഹി ആധുനിക ഇറാനെ വിമർശിച്ച സിനിമകൾ അവതരിപ്പിച്ച് നിരവധി അന്താരാഷ്ട്ര മേളകളിൽ അവാർഡുകൾ നേടിയിട്ടുണ്ട്. 2015ൽ 'ടാക്‌സി' സിനിമയ്ക്ക് ബെർലിനിലെ പുരസ്‌കാരം, 2018ൽ തന്റെ 'ത്രീ ഫേസസ്' എന്ന ചിത്രത്തിന് കാനിലെ മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം ഉൾപ്പെടെ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

    'ദെയർ ഈസ് നോ ഈവിൾ' എന്ന ചിത്രത്തിലൂടെ 2020ൽ ബെർലിനിൽ ഗോൾഡൻ ബിയർ നേടിയ മുഹമ്മദ് റസൂലോഫ്, മൊസ്തഫ അലഹ്മദ് എന്നിവർക്കൊപ്പം ഈ മാസം തടങ്കലിലാകുന്ന മൂന്നാമത്തെ സംവിധായകനാണ് അദ്ദേഹം.

    "2010ൽ പനാഹിയെ ആറ് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു... ശിക്ഷ അനുഭവിക്കുന്നതിനായി അദ്ദേഹത്തെ എവിൻ തടങ്കൽ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു", ജുഡീഷ്യറി വക്താവ് മസൂദ് സെതയേഷി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

    സർക്കാർ വിരുദ്ധ പ്രകടനങ്ങളെ പിന്തുണച്ചതിനെ തുടർന്ന് 2010ൽ പനാഹി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

    'വ്യവസ്ഥിതിക്ക് എതിരായ പ്രചരണം' എന്ന കുറ്റത്തിന് അദ്ദേഹത്തെ ആറ് വർഷം തടവിന് ശിക്ഷിക്കുകയും സിനിമ സംവിധാനം ചെയ്യുന്നതിനോ എഴുതുന്നതിനോ വിലക്കേർപ്പെടുത്തുകയും രാജ്യം വിടുന്നത് തടയുകയും ചെയ്തു.

    എന്നാൽ 2010ൽ രണ്ട് മാസം മാത്രം ജയിൽവാസം അനുഭവിച്ച അദ്ദേഹം പിന്നീട് എപ്പോൾ വേണമെങ്കിലും അസാധുവാക്കാവുന്ന സോപാധികമായ മോചനത്തിലാണ് ജീവിച്ചത്.

    ജൂലായ് 11ന് റസൂലോഫിന്റെ വിവരം അന്വേഷിക്കാൻ പ്രോസിക്യൂട്ടറുടെ ഓഫീസിലെത്തിയ പനാഹിയെ വീണ്ടും അറസ്റ്റ് ചെയ്തു.



    മെയ് മാസത്തിൽ പനാഹിയും റസൂലോഫും തങ്ങളുടെ നാട്ടിലെ നിരവധി സഹപ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെ തുറന്ന കത്തിൽ അപലപിച്ചതിന് പിന്നാലെയാണ് അറസ്റ്റുകൾ.

    രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കിടയിലും ഇറാനിൽ അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ചലച്ചിത്ര വ്യവസായമുണ്ട്. ഇറാനിൽ നിന്നുമുള്ള ചലച്ചിത്രങ്ങൾ പ്രധാന അന്താരാഷ്ട്ര മേളകളിൽ പതിവായി പുരസ്‌കാരങ്ങൾ നേടുന്ന കാഴ്ച വർഷങ്ങളായി തുടരുകയാണ്.

    പനാഹിയുടെ തടങ്കൽ വാർത്തയിൽ ലോകമെമ്പാടുമുള്ള സംവിധായകർ അപലപിച്ചു.

    അറസ്റ്റിനെയും, കലാകാരന്മാർക്കെതിരെ ഇറാനിൽ നടക്കുന്ന അടിച്ചമർത്തൽ തരംഗത്തെയും ശക്തമായി അപലപിക്കുന്നതായി കാൻ ഫിലിം ഫെസ്റ്റിവൽ സംഘാടകർ പറഞ്ഞു.

    സംവിധായകരെ 'ഉടൻ വിട്ടയക്കണം' എന്ന് വെനീസ് ഫിലിം ഫെസ്റ്റിവൽ ആഹ്വാനം ചെയ്തു. അറസ്റ്റിൽ നിരാശയും രോഷവും ഉണ്ടെന്ന് ബെർലിൻ ഫിലിം ഫെസ്റ്റിവൽ രേഖപ്പെടുത്തി.

    'ഏകപക്ഷീയമായ' അറസ്റ്റുകൾ 'ഇറാനിലെ കലാകാരന്മാരുടെ അവസ്ഥയിൽ ആശങ്കാജനകമായ അപചയം' സൃഷ്‌ടിക്കുന്നുവെന്ന് ഫ്രാൻസിന്റെ വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു.

    Summary: Renowned Iranian filmmaker Jafar Panahi has been sentenced for six years in prison. He becomes the third film director after Mostafa Aleahmad and Mohammad Rasoulof to be detained in Iran this month
    Published by:user_57
    First published: