നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഈദിന്റെ പുണ്യവുമായി ജാഫര്‍ ഇടുക്കി, ശ്യാം ധര്‍മ്മന്‍, കലാഭവന്‍ നവാസ് എന്നിവരുടെ 'തൗഫീക്ക്'

  ഈദിന്റെ പുണ്യവുമായി ജാഫര്‍ ഇടുക്കി, ശ്യാം ധര്‍മ്മന്‍, കലാഭവന്‍ നവാസ് എന്നിവരുടെ 'തൗഫീക്ക്'

  Jaffer Idukki starring music album to spread wishes on Eid-ul-Adha | കലാഭവൻ നവാസ്, ശ്യാം ധർമ്മൻ എന്നിവരാണ് ഗാനമാലപിക്കുന്നത്

  ആൽബത്തിൽ ജാഫർ ഇടുക്കി

  ആൽബത്തിൽ ജാഫർ ഇടുക്കി

  • Share this:
   ജാഫര്‍ ഇടുക്കിയെ പ്രധാന കഥാപാത്രമാക്കി സലാവുദ്ദീന്‍ അബ്ദുള്‍ ഖാദര്‍ സംവിധാനം ചെയ്യുന്ന ബക്രീദ് സംഗീത ആല്‍ബമാണ് 'തൗഫീക്ക്'. ഹക്കീം അബ്ദുൾ റഹ്മാൻ എഴുതിയ വരികള്‍ക്ക് ശ്യാം ധർമ്മൻ സംഗീതം പകരുന്നു.

   കലാഭവൻ നവാസ്, ശ്യാം ധർമ്മൻ എന്നിവരാണ് ഗാനമാലപിക്കുന്നത്. ആഴമേറിയ ഭക്തിയോടും സ്നേഹത്തോടും കൃത്യ നിഷ്ഠയോടെ ജീവിക്കുന്ന മുക്രി ജബ്ബാറിന് ഒരൊറ്റ ആഗ്രഹമേയുള്ളു. ഹജ്ജിന് പോകണം. അതിനുള്ള ഒരുക്കങ്ങളൊക്കെ ശരിയാക്കി കൊണ്ടിരിക്കുമ്പോഴാണ് ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് പടര്‍ന്നു വന്നത്. അതോടെ പള്ളിയില്‍ ആളുകള്‍ വരാതാവുകയും എല്ലാ തരത്തിലും ജബ്ബാര്‍ ഒറ്റപ്പെടുകയും ചെയ്യുന്നു.   തന്റെ കഷ്ടപ്പാടുകള്‍ക്കപ്പുറം ജനങ്ങളുടെ ദുരിതങ്ങള്‍ കണ്ട് ഹൃദയം തേങ്ങി. അന്നേരം ദേവദൂതനായി ഒരാള്‍ മുന്നിലെത്തി നല്കിയ ആഹാരവും കുറച്ചു പണവും സന്തോഷത്തോടെ മറ്റുള്ളവര്‍ പങ്കുവെക്കുന്നു. അതോടൊപ്പം തന്നെ ഈ പെരുനാളിന് പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ അനുവാദം ലഭിക്കുന്നതോടെ കൂടുതല്‍ സന്തോഷത്തോടെ അള്ളാഹുവിനോട് മറ്റുള്ളവര്‍ക്കു വേണ്ടി മുക്രി അബ്ബാസ് പ്രാര്‍ത്ഥിക്കുന്നതിന്റെ ഹൃദയസ്പര്‍ശിയായ ദൃശ്യാവിഷ്ക്കാരമാണ് 'തൗഫീക്ക്' എന്ന മ്യൂസിക് ആല്‍ബത്തിലുള്ളത്.

   ജാഫര്‍ ഇടുക്കി, മുക്രി ജബ്ബാറായി എത്തുന്നു. 'വെറുതെ ഒരു ഭാര്യ' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ സലാവുദ്ദീന്‍ അബ്ദുള്‍ ഖാദര്‍ ആദ്യമായി സംവിധായകനാവുകയാണ് 'തൗഫീക്കി'ലൂടെ. മ്യൂസിക് വാലി, ഏ.ജി. വിഷന്‍, ഹദീല്‍സ് മില്ലിജോബ് എന്നി ബാനറില്‍ നിര്‍മ്മിക്കുന്ന ഈ മ്യൂസിക് ആല്‍ബത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അജിത് എന്‍.വി.
   Published by:meera
   First published:
   )}