നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'നിർഭയ'യ്ക്ക് ആദരം; സംഗീത ആൽബവുമായി ജഗതി ശ്രീകുമാർ എന്‍റർടെയിൻമെന്‍റ്സ്

    'നിർഭയ'യ്ക്ക് ആദരം; സംഗീത ആൽബവുമായി ജഗതി ശ്രീകുമാർ എന്‍റർടെയിൻമെന്‍റ്സ്

    സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവർക്ക്  ശിക്ഷ ഉറപ്പാക്കണമെന്ന സന്ദേശമാണ് ആൽബം നൽകുന്നത്.

    • Share this:
    തിരുവനന്തപുരം: ജഗതി ശ്രീകുമാർ എൻ്റർടെയ്ൻമെന്‍റ്സിന്‍റെ  മൂന്നാമത്തെ പ്രോജക്ടായ സംഗീത ആൽബം 'നിർഭയ' പ്രകാശനം ചെയ്തു. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സിധിനാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്.  2012 ഡിസംബർ 16ന് ഡൽഹിയിൽ അതിക്രൂരമായി കൊല്ലപ്പെട്ട നിർഭയയോടുള്ള ആദരസൂചകമായാണ് ഈ ആൽബം ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവർക്ക്  ശിക്ഷ ഉറപ്പാക്കണമെന്ന സന്ദേശമാണ് ആൽബം നൽകുന്നത്.

    Also Read-'നമ്മുടെ സിനിമയിൽ കിടപ്പറ രംഗം നടക്കില്ല'; വർഷങ്ങൾക്കു മുമ്പ് 'ഹലാൽ' സിനിമ സംവിധാനം ചെയ്ത അനുഭവം പങ്കുവെച്ച് സലാം ബാപ്പു

    ആൽബത്തിൻ്റെ ഓൺലൈൻ ലോഞ്ച് സുരേഷ് ഗോപി എം .പി നിർവഹിച്ചു.  ജഗതി ശ്രീകുമാറിൻ്റെ മകനും ജഗതി ശ്രീകുമാർ എൻ്റർടെയ്മെൻ്റ്സിൻ്റെ എം.ഡിയുമായ രാജ് കുമാറും നിർഭയയിൽ അഭിനയിച്ചിട്ടുണ്ട്. ഗിരീഷ് നക്കോടിൻ്റെ വരികൾക്ക് സ്റ്റീഫൻ ദേവസിയാണ് ഈണം പകർന്നിരിക്കുന്നത്. സിനിമാ പിന്നണിഗായികയായ സുജാതയുടെ മകള്‍ ശ്വേതാ മോഹനാണ് ഗാനം ആലപിച്ചിരിക്കുന്നത്. പതിനേഴോളം ഭാഷകളിൽ സിനിമ എഡിറ്റ് ചെയ്ത് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ശ്രീകർ പ്രസാദാണ് നിർഭയയുടെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. ബിനേന്ദ്ര മേനോനാണ് ക്യാമറ.



    ജഗതി ശ്രീകുമാർ എൻ്റർടെയ്മെൻ്റ്സിൻ്റെ ബാനറിൽ സായ് പ്രൊഡക്ഷൻസാണ് നിർഭയ നിർമ്മിച്ചിരിക്കുന്നത്. നിർമ്മാതാവ് സുരേഷ് കുമാറും മേനക സുരേഷ്കുമാറും ചേർന്ന് DVD ലോഞ്ചും ചെയ്തു. മ്യൂസിക്‌ ഡയറക്ടർ സ്റ്റീഫൻ ദേവസ്സി വെബ് സൈറ്റ് പ്രകാശനവും നിർവ്വഹിച്ചു. സായ് പ്രൊഡക്ഷൻസിൻ്റെ മാനേജിംഗ് ഡയറക്ടർമാരായ സതീഷ് കുമാർ, സായ് സുധാ സതീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
    Published by:Asha Sulfiker
    First published:
    )}