• HOME
  • »
  • NEWS
  • »
  • film
  • »
  • JAGATHY SREEKUMAR IS FONDLING A SQUIRREL IN NEWLY POSTED VIDEO

ചില പുതിയ സൗഹൃദങ്ങൾ; അണ്ണാൻകുഞ്ഞിനെ താലോലിക്കുന്ന വീഡിയോയുമായി ജഗതി ശ്രീകുമാർ

Jagathy Sreekumar is fondling a squirrel in newly posted video | തന്റെ മടിയിൽ ഒരു അണ്ണാൻകുഞ്ഞിനെ താലോലിക്കുന്ന ജഗതി ശ്രീകുമാറിന്റെ വീഡിയോ

വീഡിയോയിൽ നിന്നും

വീഡിയോയിൽ നിന്നും

  • Share this:
    മലയാള സിനിമയുടെ അമ്പിളിക്കലയാണ്‌ ഏവരും 'അമ്പിളി ചേട്ടൻ' എന്ന് വിളിക്കുന്ന ജഗതി ശ്രീകുമാർ. 2012 ൽ സംഭവിച്ച ഒരു റോഡ് അപകടത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും സിനിമയിൽ ആ പഴയ 'ജഗതിയെ' കാണാൻ ആരാധകർ ഇപ്പോഴും കാത്തിരിപ്പിലാണ്.

    പലകുറി അദ്ദേഹം സിനിമയിൽ അഭിനയിക്കും എന്ന് വാർത്ത വന്നെങ്കിലും ആ സിനിമകൾ കാണാനുള്ള കാത്തിരിപ്പ് തുടരുകയാണ്.

    നാടകത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച മലയാളികളുടെ അമ്പിളി ചേട്ടൻ 1500ലധികം ചിത്രങ്ങളിൽ വേഷമിട്ടു. മറ്റു നടന്മാർ അന്യഭാഷകളിൽ ചേക്കേറിയപ്പോഴും ജഗതി ശ്രീകുമാർ മലയാളം വിട്ട് മറ്റെങ്ങും പോയില്ല.

    നിലവിൽ വിശ്രമജീവിതം നയിക്കുന്ന ജഗതി ശ്രീകുമാറിന്റെ ഏറ്റവും പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു. തന്റെ മടിയിൽ ഒരു അണ്ണാൻകുഞ്ഞിനെ താലോലിക്കുന്ന വീഡിയോയാണ് ഇത്. മടിയിലെ തലയണയിൽ അണ്ണാൻ ഓടിക്കളിക്കുന്ന സൂക്ഷ്മമായി നോക്കിയിരിക്കുന്ന ജഗതി ശ്രീകുമാറിനെ ഇവിടെ കാണാം.



    ഇടയ്ക്ക് ഒരു പരസ്യചിത്രത്തിൽ ജഗതി ശ്രീകുമാർ മകൻ രാജ്‌കുമാറിനൊപ്പം എത്തിയിരുന്നു. ഏഴു വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് മകൻ രാജ്‌കുമാറിന്റെ പരസ്യ കമ്പനി നിർമ്മിച്ച വാട്ടർ തീം പാർക്കിന്റെ പരസ്യത്തിലൂടെയാണ് ജഗതിയുടെ മടങ്ങി വരവ്.

    ചക്രക്കസേരയിൽ ഇരുന്ന് പാർക്കിലെ ഉല്ലാസങ്ങൾ കണ്ടാസ്വദിക്കുന്ന ജഗതിയാണ് വിഡിയോയിൽ.

    ശ്രീപദ്മനാഭ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.കെ. ഷിജു നിർമ്മിച്ച് സൂരജ് സുകുമാർ നായർ സംവിധാനം ചെയുന്ന 'ബി നിലവറയും ഷാർജാ പള്ളിയും', ശരത് ചന്ദ്രൻ സംവിധാനം ചെയ്യുന്ന 'കബീറിന്റെ ദിവസങ്ങൾ' തുടങ്ങിയ സിനിമകളാണ് ജഗതിയുടേതായി പ്രഖ്യാപിച്ചത്.

    ജഗതിയുടെ ശാരീരിക പരിമിതികൾ കൂടി കണക്കിലെടുത്തു കൊണ്ടുള്ള ഉള്ളടക്കമായിരിക്കും 'കബീറിന്റെ ദിവസങ്ങൾ' എന്ന് അണിയറക്കാർ അറിയിച്ചിരുന്നു. 'ബി നിലവറയും ഷാർജ പള്ളിയും' സിനിമയിൽ ഷാർജാപള്ളി അമീൻ തങ്ങൾ എന്ന വേഷമാണ് ജഗതിക്ക്.

    ഇതിനു പുറമെ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസും ജഗതി ശ്രീകുമാർ എന്റർടൈൻമെൻറ്സും ചേർന്നവതരിപ്പിക്കുന്ന പരസ്യ ചിത്രത്തിലേക്ക് അദ്ദേഹവുമായി മുഖസാദൃശ്യമുള്ള യുവാക്കളെ തേടിയുള്ള അറിയിപ്പ് ശ്രദ്ധ നേടിയിരുന്നു.

    Summary: Jagathy Sreekumar is seen fondling a baby squirrel in the latest video post on his official Facebook post. The actor has been on a sabbatical ever since the devastating road accident occurred in 2012. Jagathy made a small screen comeback by appearing in an advertisement produced by son Rajkumar
    Published by:user_57
    First published:
    )}