• HOME
  • »
  • NEWS
  • »
  • film
  • »
  • CBI 5 | ചുരുൾ അഴിക്കാൻ 'അയ്യര്‍'ക്കൊപ്പം വീണ്ടും 'വിക്രം'; സിബിഐ സെറ്റിൽ ജഗതി എത്തി

CBI 5 | ചുരുൾ അഴിക്കാൻ 'അയ്യര്‍'ക്കൊപ്പം വീണ്ടും 'വിക്രം'; സിബിഐ സെറ്റിൽ ജഗതി എത്തി

ഒരു സിനിമയുടെ അഞ്ചാം ഭാഗത്തിന് ഒരേ നടനും സംവിധായകനും ഒരേ തിരക്കഥാകൃത്തും എന്നത് ലോക സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണ്.

  • Share this:
    മലയാളി സിനിമാ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടി (Mammootty) ചിത്രമാണ് സിബിഐ 5(CBI 5). ചിത്രത്തിന്റെ ടൈറ്റിലും മോഷന്‍ പോസ്റ്ററും ( CBI 5, Title and motion poster) കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഇപ്പോഴിതാ ചിത്രത്തില്‍ അഭിനയിക്കാന്‍ നടന്‍ ജഗതി ശ്രീകുമാര്‍ ഏത്തിയിരിക്കുകയാണ്. ഉദയംപേരൂരില്‍ ഒരുക്കിയ സെറ്റിലാണ് ജഗതി എത്തിയത്. നടന്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്.

    34 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെള്ളിത്തിരയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട സേതുരാമയ്യര്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും എത്തുമ്പോള്‍ മലയാളക്കര ഒന്നടങ്കം ആ വരവിനായി കാത്തിരിക്കുകയാണ്. മുകേഷ് തന്നെയാണ് അഞ്ചാം വരവിലും ചാക്കോയായി എത്തുന്നതെങ്കിലും അയ്യരുടെ അഞ്ചാം വരവില്‍ പല മാറ്റങ്ങളുമുണ്ട്. സേതുരാമയ്യര്‍ക്കും ചാക്കോയ്ക്കുമൊപ്പം പുതിയ ഒരു ടീമാകും ഉണ്ടാവുക.

    കൂടാതെ മറ്റ് പല മാറ്റങ്ങളുമുണ്ടാകും. രഞ്ജി പണിക്കര്‍, സായ്കുമാര്‍, സൗബിന്‍ ഷാഹിര്‍, അനൂപ് മേനോന്‍,ദിലീഷ് പോത്തന്‍, രമേശ് പിഷാരടി, പ്രതാപ് പോത്തന്‍, സന്തോഷ് കീഴാറ്റൂര്‍,അസീസ് നെടുമങ്ങാട്, ഹരീഷ് രാജു,ഇടവേള ബാബു,ആശാ ശരത്ത്, കനിഹ,മാളവിക മേനോന്‍, അന്‍സിബ,മാളവിക നായര്‍ മായാ വിശ്വനാഥ്,സുദേവ് നായര്‍, പ്രശാന്ത് അലക്സാണ്ടര്‍, രമേശ് കോട്ടയം, ജയകൃഷ്ണന്‍, സ്വാസിക, സുരേഷ് കുമാര്‍, ചന്തു കരമന, സ്മിനു ആര്‍ട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂര്‍ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

    1988-ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്‌സോഫോസില്‍ തരംഗമായതോടെ 1989-ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാം വട്ടവും സേതുരാമയ്യരെത്തി. 2004-ല്‍ സേതുരാമയ്യര്‍ സിബിഐ, 2005-ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും എത്തി. 13 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുങ്ങുന്നത്. ഒരു സിനിമയുടെ അഞ്ചാം ഭാഗത്തിന് ഒരേ നടനും സംവിധായകനും ഒരേ തിരക്കഥാകൃത്തും എന്നത് ലോക സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണ്.

    Also Read-Mukundan Unni Associates | 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' വയനാട്ടില്‍ ചിത്രീകരണം ആരംഭിച്ചു

    സ്വര്‍ഗചിത്രയുടെ ബാനറില്‍ സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ശ്രദ്ധേയനായ അഖില്‍ ജോര്‍ജ് ആണ്.എഡിറ്റിങ് നിര്‍വഹിക്കുന്നത് ശ്രീകര്‍ പ്രസാദ്.

    Also Read-Jeethu Joseph | വീണ്ടുമൊരു ത്രില്ലറുമായി ജീത്തു ജോസഫ്; 'കൂമൻ' ആരംഭിച്ചു

    എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -ബാബു ഷാഹിര്‍,അസോസിയേറ്റ് ഡയറക്ടര്‍ -ബോസ് വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, സ്റ്റുഡിയോ -സപ്ത റെക്കോര്‍ഡ്‌സ്, ആര്‍ട്ട് ഡയറക്ടര്‍ -സിറിള്‍ കുരുവിള, വസ്ത്രാലങ്കാരം - സ്റ്റെഫി സേവ്യര്‍, മേക്കപ്പ്- പ്രദീപ് രംഗന്‍, സ്റ്റില്‍സ്- സലീഷ് ഷ് കുമാര്‍, വിതരണം - സ്വര്‍ഗ്ഗചിത്ര, പി ആര്‍ ഒ - മഞ്ജു ഗോപിനാഥ്, മീഡിയ മാര്‍ക്കറ്റിംഗ് - മമ്മൂട്ടി ടൈംസ്.
    Published by:Jayashankar AV
    First published: