നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • CBI 5 | സേതുരാമയ്യരോടൊപ്പം വിക്രം ഇനിയുമുണ്ടാകും; CBI 5ലും ജഗതി ശ്രീകുമാര്‍

  CBI 5 | സേതുരാമയ്യരോടൊപ്പം വിക്രം ഇനിയുമുണ്ടാകും; CBI 5ലും ജഗതി ശ്രീകുമാര്‍

  CBIയുടെ പുതിയ ഭാഗത്തിലും ജഗതിയുണ്ടാവണമെന്ന്‌ മമ്മൂട്ടിയുള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു

  • Share this:
   തലമുറകളായി ആരാധകരെ ഹരം കൊള്ളിക്കുന്ന മെഗാസറ്റാര്‍ മമ്മൂട്ടിയുടെ (Mammootty) മെഗാഹിറ്റ് ചിത്രങ്ങളാണ് സി.ബി.ഐ സീരീസ് (CBI Series) നല്‍കിയിട്ടുള്ളത്. സേതുരാമയ്യര്‍ തന്റെ അഞ്ചാം ഭാഗത്തിലേക്ക് കടന്നതിന്റെ വാര്‍ത്തയും മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ CBI ഡയറിക്കുറിപ്പ് മുതല്‍ സേതുരാമയ്യരോടൊപ്പം ഉണ്ടായിരുന്ന വിക്രം അഞ്ചാം ഭാഗത്തിലുമുണ്ടാവും എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

   ജഗതി ശ്രീകുമാറാണ്  (Jagathy Sreekumar) വിക്രം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നു കൂടിയാണ് CBI സീരീസുകളിലെ വിക്രം. 2012ല്‍ നടന്ന ഒരു വാഹനാപകടത്തില്‍ ദുരിതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് അഭിനയരംഗത്ത് നിന്ന് വിട്ടു നിന്ന ജഗതിയുെട ശ്രദ്ധേയമായ തിരിച്ചുവരവ് ചിത്രത്തിലൂടെയുണ്ടാവും എന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

   CBIയുടെ പുതിയ ഭാഗത്തിലും ജഗതിയുണ്ടാവണമെന്ന്‌ മമ്മൂട്ടിയുള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങിനെയാണ് ജഗതിയുടെ കുടുംബവുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ അദ്ദേഹത്തെ അഭിനയിപ്പിക്കാനുള്ള സമ്മതം വാങ്ങുന്നത്. ജഗതി ശ്രീകുമാറിന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെയാണ് ചിത്രീകരണം ഉണ്ടാവുക.

   എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്.ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ചിത്രത്തില്‍ ജോയിന്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം 29ന് സിബിഐ 5ന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.

   സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രത്തിന്റെ നിര്‍മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായഗ്രകന്‍. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു.

   മുകേഷും സായികുമാറും അടക്കം പഴയ ടീമില്‍ ഉണ്ടായിരുന്നവര്‍ക്കു പുറമേ രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനരക്കുന്നു.

   1988-ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്‌സോഫോസില്‍ തരംഗമായതോടെ 1989-ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാം വട്ടവും സേതുരാമയ്യരെത്തി. 2004-ല്‍ സേതുരാമയ്യര്‍ സിബിഐ, 2005-ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും എത്തി. 13 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുങ്ങുന്നത്.
   Published by:Karthika M
   First published:
   )}