നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Jai Bhim | ഗോത്ര വിഭാഗത്തിന്റെ ദുരവസ്ഥ വെളിച്ചത്ത് കൊണ്ടുവന്നു; കൈകളില്‍ പാമ്പും എലികളുമായി സൂര്യക്ക് ആദരം

    Jai Bhim | ഗോത്ര വിഭാഗത്തിന്റെ ദുരവസ്ഥ വെളിച്ചത്ത് കൊണ്ടുവന്നു; കൈകളില്‍ പാമ്പും എലികളുമായി സൂര്യക്ക് ആദരം

    എലികളെയും പാമ്പിനെയും കൈകളില്‍ പിടിച്ച് പ്രതീകാത്മകമായാണ് ഇവര്‍ നന്ദി അറിയിച്ചത്

    • Share this:
      സൂര്യ (Suriya) കേന്ദ്ര കഥാപാത്രമായി എത്തിയ ജയ് ഭീം (Jai Bheem) എന്ന ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ച് കൊണ്ടിരിക്കുന്നത്. സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവരോടുള്ള പോലീസിന്റെ ക്രൂരതകള്‍ തുറന്ന് കാണിച്ച സിനിമയോടും സൂര്യയോടുമുള്ള ആദരവും നന്ദി അറിയിച്ചിരിക്കുകയാണ് ഒരു ജനത.

      എലികളെയും പാമ്പിനെയും കൈകളില്‍ പിടിച്ച് പ്രതീകാത്മകമായി നന്ദി അറിയിച്ചത് കാട്ടുനായകന്‍, ഷോളഗ, അടിയന്‍, കാണിക്കാര്‍ തുടങ്ങിയ ഗോത്രവിഭാഗത്തിലെ അന്‍പതോളം പേരാണ്. തിങ്കളാഴ്ച മധുരൈ കളക്ട്രേറ്റിന് മുന്നിലാണ് താരത്തിന് ആദരം പ്രകടിപ്പിക്കാനായി ഇവര്‍ ഒത്തുകൂടിയത്.

      'ആദിവാസി സമൂഹങ്ങളുടെ പരിതാപകരമായ ജീവിത സാഹചര്യങ്ങള്‍ സിനിമയിലൂടെ ലോകത്തിന് മുന്നില്‍ തുറന്നു കാണിച്ച താരത്തിനോട് ഞങ്ങള്‍ക്ക് വളരെയധികം നന്ദിയുണ്ടെന്ന് തമിഴ്‌നാട് ട്രൈബല്‍ നോമാഡ്‌സ് ഫെഡറേഷന്റെ പ്രസിഡന്റ് എം ആര്‍ മുരുകന്‍ പറഞ്ഞു.

      Also Read - നടൻ സൂര്യയ്ക്ക് ജാതിസംഘടനയുടെ ഭീഷണി; വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി

      സൂര്യ നായകനായെത്തിയ ചിത്രത്തിൽ മലയാള സാന്നിധ്യമായി ലിജിമോൾ ജോസും ഉണ്ട്. നടിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രജിഷ വിജയനാണ് സൂര്യയുടെ ചിത്രത്തിലെ നായിക. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം.

      പ്രകാശ് രാജ്, രമേഷ്, മണികണ്ഠന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. വസ്‍ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം.

      1993ല്‍ തമിഴ്‌നാട്ടിലെ കടലൂരിൽ നടന്ന സംഭവത്തിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അന്നത്തെ ആ സംഭവവും അഭിഭാഷകനും മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് ചന്ദ്രുവിന്റെ ഇടപെടലുമാണ് സിനിമയിലൂടെ പറയുന്നത്.
      Published by:Karthika M
      First published:
      )}