നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ജല്ലിക്കെട്ട് ഭക്ഷകരുവായി കന്നഡയില്‍: ട്രെയ്‌ലർ പുറത്ത്

  ജല്ലിക്കെട്ട് ഭക്ഷകരുവായി കന്നഡയില്‍: ട്രെയ്‌ലർ പുറത്ത്

  ആമസോണ്‍ പ്രൈം വിഡിയോസിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്

  • Share this:
   ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് പുരത്തിറങ്ങിയ ജല്ലിക്കെട്ട് എന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് മലയാളത്തില്‍ ലഭിച്ചത്. നിരവധി അവാര്‍ഡുകളും ചിത്രം സ്വന്തമാക്കി.

   ഇപ്പോള്‍ ഇതാ ജെല്ലിട്ടിന്റെ മൊഴിമാറ്റ പതിപ്പും പുറത്തിറങ്ങുകായണ്. ഭക്ഷകരു എന്ന പേരിലാണ് ചിത്രം കന്നഡയില്‍ പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് പിട്ടു. ആമസോണ്‍ പ്രൈം വിഡിയോസിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

   എസ്. ഹരീഷ് എഴുതിയ 'മാവോയിസ്റ്റ്' എന്ന കഥയെ അവലംബിച്ചാണ് ജല്ലിക്കട്ടിന്റെ തിരക്കഥ. എസ്. ഹരീഷും ആര്‍. ജയകുമാറും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ ചലിപ്പിച്ചത്. ചെമ്പന്‍ വിനോദ് ജോസ്, ആന്റണി വര്‍ഗീസ്, സാബുമോന്‍ അബ്ദുസമദ്, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. തോമസ് പണിക്കര്‍, ലിജോ പെല്ലിശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് ചിത്രം മലയാളത്തില്‍ നിര്‍മ്മിച്ചത്.

   മമ്മൂട്ടിയും പാർവതി തിരുവോത്തും; 'പുഴു' സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി


   മമ്മൂട്ടിയും പാർവതി തിരുവോത്തും മുഖ്യവേഷങ്ങളിലെത്തുന്ന മലയാള ചിത്രം 'പുഴുവിന്റെ' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്‌കൂളില്‍ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.

   ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ഇതിനോടകം സിനിമയുടേതായി വന്ന ടൈറ്റില്‍ പോസ്റ്റര്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
   Published by:Jayashankar AV
   First published:
   )}