News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 13, 2021, 11:20 AM IST
ജാൻവി കപൂറിന്റെ ബെല്ലി ഡാൻസ്
ബോളിവുഡ് ചിത്രം 'അശോക'യിൽ ആരാധകരെ ത്രസിപ്പിച്ച സൻ സനന നന... എന്ന ഗാനത്തിന് ബെല്ലി ഡാൻസ് ഒരുക്കി നടി ജാൻവി കപൂർ. സിനിമയിൽ കരീന കപൂർ ആയിരുന്നു ആ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടത്. സോഷ്യൽ മീഡിയയിലെ ആരാധകർക്കായി രസകരമായ പോസ്റ്റുകൾ അവതരിപ്പിക്കാൻ ജാൻവി കപൂർ ശ്രദ്ധാലുവാണ്.
അത്യന്തം മെയ്വഴക്കത്തോടെയാണ് ജാൻവി ഈ നൃത്തം അവതരിപ്പിച്ചത്. വെള്ള നിറമുള്ള ക്രോപ് ടോപ്പും ബോട്ടവുമാണ് ജാൻവിയുടെ വേഷം. ബെല്ലി ഡാൻസ് ക്ളാസുകൾ മിസ് ചെയ്യുന്നത് കാരണം സ്വയം ചിട്ടപ്പെടുത്തി അവതരിപ്പിച്ച നൃത്തമാണിത്. ഇൻസ്റ്റഗ്രാമിൽ ഐ.ജി.ടി.വി.യിലാണ് ജാൻവി നൃത്തം പോസ്റ്റ് ചെയ്തത്. (വീഡിയോ ചുവടെ)
ക്ളാസിക്കൽ നൃത്തം അവതരിപ്പിച്ചും ജാൻവി ഇതിനു മുൻപ് ആരാധകരെ കയ്യിലെടുത്തിട്ടുണ്ട്.
അടുത്തതായി 'ഗുഡ് ലക്ക് ജെറി' എന്ന സിനിമയിൽ ജാൻവി വേഷമിടും. ഇതിന്റെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു. സിദ്ധാർഥ് സെൻ സംവിധാനം ചെയ്യുന്ന ചിത്രം പങ്കജ് മട്ട രചിക്കുന്നു. ആനന്ദ് എൽ. റായി ആണ് നിർമ്മാണം. ദോസ്താന 2 എന്ന സിനിമയിൽ കാർത്തിക് ആര്യനൊപ്പം ജാൻവി വേഷമിടുന്നുണ്ട്.
Published by:
user_57
First published:
January 13, 2021, 11:20 AM IST