• HOME
  • »
  • NEWS
  • »
  • film
  • »
  • Lata Mangeshkar | ജവഹർലാൽ നെഹ്‌റുവിന്റെ കണ്ണ് നനയിച്ച ഗാനം; 'യെ മേരെ വദൻ കെ ലോഗോ' പാടിയ ലതാ മങ്കേഷ്‌കർ

Lata Mangeshkar | ജവഹർലാൽ നെഹ്‌റുവിന്റെ കണ്ണ് നനയിച്ച ഗാനം; 'യെ മേരെ വദൻ കെ ലോഗോ' പാടിയ ലതാ മങ്കേഷ്‌കർ

ജവാന്മാരുടെ വിധവകൾക്കായി ചലച്ചിത്ര ലോകം സംഘടിപ്പിച്ച ധനസമാഹരണത്തിൽ ഡൽഹിയിലെ നാഷണൽ സ്റ്റേഡിയത്തിലാണ് ഈ ഗാനം ആദ്യം അവതരിപ്പിച്ചത്

ജവഹർലാൽ നെഹ്‌റുവും ലതാ മങ്കേഷ്കറും

ജവഹർലാൽ നെഹ്‌റുവും ലതാ മങ്കേഷ്കറും

  • Last Updated :
  • Share this:
    ഇന്ത്യാ-ചൈന യുദ്ധത്തിനു ശേഷം രചിക്കപ്പെട്ട 'യെ മേരെ വദൻ കെ ലോഗോ' എന്ന ശ്രുതിമധുരമായ ദേശഭക്തി ഗാനം പിന്നീട് ഇന്ത്യൻ ദേശീയതയുടെ പ്രതീകമായി മാറി. 1963 ജനുവരി 27-ന് നാഷണൽ സ്റ്റേഡിയത്തിൽ അന്നത്തെ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണന്റെയും പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെയും (Jawaharlal Nehru) സാന്നിധ്യത്തിൽ ലതാ മങ്കേഷ്‌കർ (Lata Mangeshkar) ഗാനം ആലപിച്ചപ്പോൾ പ്രധാനമന്ത്രിയുടെ കണ്ണുകൾ ഈറനണിഞ്ഞു. ഒരു യഥാർത്ഥ ഇന്ത്യയെ ഈ ഗാനം മുഴുവനായി ചലിപ്പിക്കുമെന്ന് നെഹ്‌റു ആ വേളയിൽ അഭിപ്രായപ്പെട്ടു.

    ജവാന്മാരുടെ വിധവകൾക്കായി ചലച്ചിത്ര ലോകം സംഘടിപ്പിച്ച ധനസമാഹരണത്തിൽ ഡൽഹിയിലെ നാഷണൽ സ്റ്റേഡിയത്തിലാണ് ഇത് ആദ്യം അവതരിപ്പിച്ചത്. സി. രാമചന്ദ്ര രചിച്ച ഗാനം ആലപിച്ചത് ലതാ മങ്കേഷ്‌കറാണ്. ആറര മിനിറ്റ് ദൈർഘ്യമുള്ള ഗാനം ആലപിച്ചപ്പോൾ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ കണ്ണുകൾ ഈറനണിഞ്ഞു. ഏറെ ആഘോഷിക്കപ്പെട്ട ഈ ഹൃദ്യമായ ഗാനത്തിന് പിന്നിലെ ചില കഥകൾ നമുക്ക് അനാവരണം ചെയ്യാം.

    തുടക്കത്തിൽ, ലതാ മങ്കേഷ്കർ 'യെ മേരെ വദൻ കെ ലോഗോ' പാടാൻ വിസമ്മതിച്ചപ്പോൾ പകരം ആശാ ഭോസ്ലെയുടെ പേര് പരിഗണിക്കപ്പെട്ടു. എങ്കിലും ലതയെ അത് പാടാൻ പ്രേരിപ്പിക്കാൻ കവി പ്രദീപിന് സാധിച്ചു.

    ഒരു സിഗരറ്റ് പെട്ടിയുടെ അലുമിനിയം ഫോയിലിൽ എഴുതി തുടങ്ങിയ വരികളാണ് 'യെ മേരെ വദൻ കെ ലോഗോ'.

    മുംബൈയിലെ മാഹിം ബീച്ചിൽ ചുറ്റിക്കറങ്ങുമ്പോൾ 'യെ മേരെ വദൻ കെ ലോഗോ'യുടെ വരികളാണ് തന്റെ മനസ്സിലേക്ക് ഓടിയെത്തിയതെന്ന് പ്രദീപ് വെളിപ്പെടുത്തിയിരുന്നു. പേനയും പേപ്പറും ഇല്ലാത്തതിനാൽ അതുവഴി പോയ അപരിചിതനോട് പേന ചോദിച്ചു. സിഗരറ്റ് പെട്ടിയുടെ അലുമിനിയം ഫോയിലിൽ വരികൾ എഴുതി.

    ലതയും സംഗീതജ്ഞനും തമ്മിലുള്ള അഭിപ്രായ വ്യത്യാസം

    ലതാ മങ്കേഷ്‌കർ ഈ ഗാനം ആലപിക്കുമെന്നും സി. രാമചന്ദ്ര സംഗീതം നൽകുമെന്നും ഉറപ്പായി. ഗായികയും സംഗീതജ്ഞനും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടർന്ന് ലത ഗാനം ഒഴിവാക്കി.

    തുടർന്ന് ആശാ ഭോസ്‌ലെയോട് അത് പാടാൻ ആവശ്യപ്പെട്ടു. എന്നാൽ ലതയ്ക്ക് മാത്രമേ പാടാൻ കഴിയൂ എന്ന് പ്രദീപ് ഉറച്ചുനിന്നു. ലതയുടെ ശബ്ദത്തിന് ഈ ഗാനത്തിന് നൽകാൻ കഴിയുന്ന അനുഭൂതിയും നീതിയും സമാനതകളില്ലാത്തതാണെന്ന് അദ്ദേഹത്തിന് തോന്നി. പിന്നീട് പ്രദീപ് ലതയുടെ അടുത്ത് ചെന്ന് അത് പാടാൻ അനുനയിപ്പിക്കുകയായിരുന്നു.

    ആദ്യമായി പാട്ട് കേട്ടപ്പോൾ ലത കരഞ്ഞു

    പാട്ടിന്റെ വരികൾ ആദ്യമായി കേട്ടപ്പോൾ ലത കരഞ്ഞതായി പറയപ്പെടുന്നു. അവർ ഉടൻ തന്നെ അത് പാടാൻ സമ്മതിച്ചു. പക്ഷേ റിഹേഴ്സൽ സമയത്ത് പ്രദീപ് തന്നെ ഹാജരാകണം എന്ന വ്യവസ്ഥയിൽ മുന്നോട്ടുപോയി.

    ഗാനം ആലപിക്കേണ്ടിയിരുന്നത് ലതയും ആശയും

    പാട്ട് കേട്ട് കഴിഞ്ഞെങ്കിലും സോളോയ്ക്ക് പകരം രണ്ടുപേർ ചേർന്ന് പാടണമെന്ന് ലത നിർദ്ദേശിച്ചു. പ്രദീപിനാകട്ടെ, ലത മാത്രം പാടണമെന്നായിരുന്നു ആഗ്രഹം. ലതയും ആശയും ചേർന്ന് പാട്ട് റിഹേഴ്സൽ ചെയ്തെങ്കിലും, ആശ പാട്ടിൽ നിന്ന് പിൻവാങ്ങി. ലത അനുനയിപ്പിക്കാൻ ഒരുപാട് ശ്രമിച്ചെങ്കിലും ആശ അക്കാര്യം മനസ്സിൽ ഉറപ്പിച്ചു.

    പത്രങ്ങളിൽ ലതയും ആശയും ഗായികമാരായി രേഖപ്പെടുത്തി. സംഗീതജ്ഞനും ഗായകനുമായ ഹേമന്ത് കുമാർ ഈ അവസ്ഥ കൈകാര്യം ചെയ്യാൻ ശ്രമിച്ചെങ്കിലും, ആശയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. പിന്നെ ഡൽഹിയിൽ ലത ഒറ്റയ്ക്ക് പാടി.

    1963 ജനുവരി 27-ന് നാഷണൽ സ്റ്റേഡിയം ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതും കവി പ്രദീപ് നിരാശനായി. എന്നാൽ, രണ്ട് മാസത്തിന് ശേഷം നെഹ്‌റു ഒരു സ്കൂൾ പ്രോഗ്രാമിനായി മുംബൈയിൽ വന്നപ്പോൾ കവി പ്രദീപ് അദ്ദേഹത്തിന് മുന്നിൽ ഈ ഗാനം ആലപിച്ചു. പ്രദീപ് തന്റെ കൈപ്പടയിൽ എഴുതിയ ഗാനം നെഹ്‌റുവിന് സമ്മാനിച്ചു.
    Published by:user_57
    First published: