നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Jaya Prada Birthday | ശ്രീദേവിയുമായി ഇഞ്ചോടിഞ്ച്‌ മത്സരിച്ച ജയപ്രദ; വർഷങ്ങൾ മുൻപുള്ള താരയുദ്ധത്തിലെ റാണിമാരിൽ ഒരാളായ ജയപ്രദയ്ക്ക് ഇന്ന് പിറന്നാൾ

  Jaya Prada Birthday | ശ്രീദേവിയുമായി ഇഞ്ചോടിഞ്ച്‌ മത്സരിച്ച ജയപ്രദ; വർഷങ്ങൾ മുൻപുള്ള താരയുദ്ധത്തിലെ റാണിമാരിൽ ഒരാളായ ജയപ്രദയ്ക്ക് ഇന്ന് പിറന്നാൾ

  ഒരിയ്ക്കൽ ശ്രീദേവിയും ജയപ്രദയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനായി ഇരുവരെയും ഒരു മുറിയില്‍ പൂട്ടിയിടുക വരെ ചെയ്തിരുന്നു. താര സുന്ദരിമാർ തമ്മിലുണ്ടായ ആ മത്സരത്തെക്കുറിച്ച് കൂടുതലറിയാം

  ജയപ്രദയും ശ്രീദേവിയും

  ജയപ്രദയും ശ്രീദേവിയും

  • Share this:
   ആന്ധ്രാ സ്വദേശിനിയായ ലളിത റാണി വെള്ളിത്തിരയിലെത്തിയതും ജയപ്രദയായി. തെലുങ്ക് സിനിമാ ലോകവും ബോളിവുഡും നിറഞ്ഞു നിന്ന് പിന്നീട് രാഷ്ട്രീയ ലോകത്തേക്കും കടന്നെത്തിയ ജയപ്രദയ്ക്ക് ഇന്ന് 59-ാം പിറന്നാൾ. ഒരുകാലത്ത് ഹിന്ദി ചലച്ചിത്ര ലോകം കണ്ട ഏറ്റവും വലിയ മത്സരത്തിൽ പങ്കാളിയായിരുന്നു ജയപ്രദ. ശ്രീദേവിയും ജയപ്രദയും തമ്മിലായിരുന്നു ഇഞ്ചോടിഞ്ചു മത്സരം.

   സിനിമാ താരങ്ങൾ തമ്മിലുള്ള മത്സരത്തിന് പേരുകേട്ട ഇൻഡസ്ട്രിയാണ് ബോളിവുഡ്. സിനിമാ വ്യവസായത്തെ ഒരു പരിധി വരെ നിലനിർത്തുന്ന മത്സരമാണിതെന്നതും നിഷേധിക്കാനാവില്ല. എതിരാളികളുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് താരങ്ങൾ പറഞ്ഞാലും ബോളിവുഡിലെ താരയുദ്ധങ്ങൾ എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇത്തരത്തിൽ കാലങ്ങളായി നീണ്ടു നിന്ന പിണക്കമായിരുന്നു ബോളിവുഡിലെ സൂപ്പർ താരങ്ങളായ ശ്രീദേവിയും ജയപ്രദയും തമ്മിലുണ്ടായിരുന്നത്.

   ശ്രീദേവിയും ജയപ്രദയും തമ്മിലുള്ള അവസാനമില്ലാത്ത പോരിന് കാരണമെന്ത്?

   ശ്രീദേവിയെ പല നടിമാരും എതിരാളിയായി കണക്കാക്കിയിരുന്നു. എന്നാൽ ജയപ്രദയുമായുള്ള മത്സരമാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്. എഴുപതുകളുടെ അവസാനത്തിൽ ഇരുവരും ഒരേ സമയത്താണ് ബോളിവുഡിൽ പ്രവേശിച്ചത്. ഇരുവരും സൗത്ത് ഇന്ത്യയിലെ പ്രശസ്‌ത നടിമാരായിരുന്നു. ഇത് ഇവരുടെ മത്സരം കൂടുതൽ കടുപ്പിച്ചു.   ഇവരുടെ സിനിമകളും വിജയങ്ങളും എപ്പോഴും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടത്തിയിരുന്നത്. മാധ്യമങ്ങൾ ഈ മത്സരങ്ങൾ വാർത്തകളിൽ നിറയ്ക്കുകയും ചെയ്തു. പലപ്പോഴും എരിതീയിൽ എണ്ണ ഒഴിക്കുന്ന രീതിയിലായിരുന്നു ഇരുവരെക്കുറിച്ചുമുള്ള വാർത്തകൾ പുറത്തു വന്നിരുന്നത്. 1980കളിലാണ് ശ്രീദേവിയും ജയപ്രദയും പരസ്പരം തുടർച്ചയായി നായികമാരായി തിളങ്ങിയത്.

   ശ്രീദേവിയെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി വിശേഷിപ്പിച്ചപ്പോൾ ജയയ്ക്ക് ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നായിക എന്ന വിശേഷണമാണ് ലഭിച്ചത്. മിക്കപ്പോഴും, ഈ കാരണമാണ് മാധ്യമങ്ങൾ അവരുടെ വൈരാഗ്യത്തിന്റെ അടിസ്ഥാനമായി അടിവരയിട്ടത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മനോഹരമായ മുഖം എന്നാണ് സംവിധായകൻ സത്യജിത് റേ ജയപ്രദയെ വിശേഷിപ്പിച്ചത്.

   താൻ സൗന്ദര്യത്തോട് കൂടിയാണ് ജനിച്ചതെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞ ജയപ്രദ ശ്രീദേവി സൗന്ദര്യവർദ്ധക ശസ്ത്രക്രിയയുടെ ഫലമാണെന്നും വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. എന്നാൽ കടുത്ത മത്സരം ഉണ്ടായിരുന്നിട്ടും ഇരുവരും ഏകദേശം ഒൻപത് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു എന്നതും ശ്രദ്ധേയമാണ്. 1980കളിൽ ശ്രീദേവി, ജയപ്രദ, ജിതേന്ദ്ര എന്നിവർ ബോളിവുഡ് ചിത്രങ്ങളുടെ ഫോർമുലയായി മാറിയിരുന്നു.

   ഒരിയ്ക്കൽ ശ്രീദേവിയും ജയപ്രദയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനായി 'മക്‌സാദ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ രാജേഷ് ഖന്നയും ജിതേന്ദ്രയും ഇരുവരെയും ഒരു മുറിയില്‍ പൂട്ടിയിടുക വരെ ചെയ്തിരുന്നു. എന്നാൽ പിന്നീട് വാതില്‍ തുറന്നപ്പോഴും ശ്രീദേവിയും ജയപ്രദയും തമ്മില്‍ സംസാരിക്കാതെ എതിര്‍ ദിശകളില്‍ നോക്കിയിരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കാഴ്ചയിലും വ്യക്തിത്വത്തിലും ഇരുവരും വളരെ വ്യത്യസ്തരായിരുന്നു. എന്നാൽ ഇരുവരും വളരെ മികച്ച നർത്തകികളായിരുന്നു.   ഒടുവിൽ, ശ്രീദേവി മികച്ച വേഷങ്ങൾ നേടിയെടുക്കുകയും ബോളിവുഡിൽ തനിക്കു പകരം വയ്ക്കാനാവാത്ത ഇടം നേടുകയും ചെയ്തു. 1990 കളിലെ ബോക്സോഫീസ് ഹിറ്റുകൾ മുഴുവൻ ശ്രീദേവിയുടെ സിനിമകളായിരുന്നുവെന്ന് നിസംശയം പറയാം. എന്നാൽ ഇന്ന് ശ്രീദേവിയില്ല. ജയപ്രദ അഭിനയ ജീവിതത്തിൽ നിന്നും പിൻമാറി. പക്ഷെ ഇവർ തമ്മിലുണ്ടായിരുന്ന കടുത്ത മത്സരം ഇന്നും ബോളിവുഡിലെ ചർച്ചാ വിഷയമാണ്.

   Jaya Prada birthday, Bollywood, Sridevi, Jaya Prada, ബോളിവുഡ്, ശ്രീദേവി, ജയപ്രദ
   Published by:user_57
   First published:
   )}